city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെപ്റ്റംബര്‍ 28 സി എച് ചരമദിനം: മുഹമ്മദ് കോയയും മുഹമ്മദ് ഹാജി തങ്ങളും മുസ്ലിം ലീഗ് പ്രചാരണം നടത്തിയ കാലം

-സൂപ്പി വാണിമേല്‍

(www.kasargodvartha.com) അങ്ങിനെയും ഒരു കാലം. കര്‍ണാടകയില്‍ മുസ്ലിം ലീഗിന് സംസ്ഥാന ഘടകവും നിയമസഭാപ്രാതിനിധ്യവും ഉണ്ടായിരുന്ന കാലം. രാഷ്ട്രീയ ഋതുഭേദങ്ങളില്‍ ആ ഹരിത വസന്തം അസ്തമിച്ചപ്പോള്‍ മുസ്ലിംകളില്‍ ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ടിലും അനുബന്ധ സംഘടനകളിലും പുതിയ പ്രതീക്ഷയുടെ ഉദയം കണ്ടു. അവര്‍ ഇന്നു മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിരോധ ഉത്തരവിന്റെ മേഘപാളികളില്‍ മറയുകയാണ്.
          
സെപ്റ്റംബര്‍ 28 സി എച് ചരമദിനം: മുഹമ്മദ് കോയയും മുഹമ്മദ് ഹാജി തങ്ങളും മുസ്ലിം ലീഗ് പ്രചാരണം നടത്തിയ കാലം

നിരോധിത എസ്ഡിപിഐക്ക് രണ്ട് കൗണ്‍സിലര്‍മാരുള്ള മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയിലെ പുരാതനമായ സീനത്ത് ബക്ഷ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുകയാണ് മുസ്ലിം ലീഗ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ടായിരുന്ന സി അബ്ദുല്‍ ഹമീദ് സാഹിബ്. 1994ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തോടെ ആ പാര്‍ട്ടിക്കും മരണം സംഭവിച്ചു എന്നാണ് കര്‍ണാടക രാഷ്ട്രീയ വായനയില്‍ മനസ്സിലാക്കാനാവുക. കേരളത്തില്‍ മുസ്ലിം ലീഗിന്റെ കുത്തകയായ മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങള്‍ അതിരിടുന്ന ദക്ഷിണ കന്നട ജില്ലയില്‍ ആ പാര്‍ട്ടിക്ക് ഘടകമോ സംസ്ഥാന കമ്മിറ്റിയോ പ്രവര്‍ത്തിക്കുന്നില്ല. ദക്ഷിണ കന്നട ജില്ലയില്‍ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യവും കര്‍ണാടകയില്‍ ബിജെപിയുടെ മുഖ്യശത്രുവാകും വിധം ബലവുമുള്ള കക്ഷിയാണ് നിരോധിത പാര്‍ട്ടി.
        
സെപ്റ്റംബര്‍ 28 സി എച് ചരമദിനം: മുഹമ്മദ് കോയയും മുഹമ്മദ് ഹാജി തങ്ങളും മുസ്ലിം ലീഗ് പ്രചാരണം നടത്തിയ കാലം

ഈ വര്‍ത്തമാന സാഹചര്യങ്ങളില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ല പ്രസിഡണ്ട് ടി ഇ അബ്ദുല്ലയുടെ ഓര്‍മ്മയില്‍ തെളിയുന്ന ഒരു തെരഞ്ഞെടുപ്പ് കാലം ചില സൂചനകള്‍ നല്‍കുന്നു. പിതാവ് മുന്‍ എംഎല്‍എ ടി എ ഇബ്രാഹിം സാഹിബും മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയും പകര്‍ന്നു നല്‍കിയ വാത്സല്യവും പരിഗണനയും സി എച്ചിന്റെ ചരമദിനത്തില്‍ 'കാസര്‍കോട് വാര്‍ത്ത'യുമായി പങ്കുവെച്ച വേളയില്‍ കര്‍ണാടക വിട്‌ല മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗം അദ്ദേഹം ഓര്‍ത്തെടുത്തു.

1978ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിട്‌ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു മുസ്ലിം ലീഗ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് സി.അബ്ദുല്‍ ഹമീദ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട്ട് നിന്ന് ടി എ ഇബ്രാഹിം സാഹിബിന്റെ കെ എല്‍ സി 9243 നമ്പര്‍ പച്ച നിറമുള്ള അംബാസഡര്‍ കാറില്‍ സി എച്ച് മുഹമ്മദ് കോയ യാത്ര തിരിച്ചു. സാരഥിയുടെ ഇരിപ്പിടത്തില്‍ ഇബ്രാഹീമിന്റെ മകന്‍ അബ്ദുല്ല. ഉപ്പയും സി എച്ചും തമ്മിലുള്ള സംസാരം ശ്രദ്ധിച്ചു കൊണ്ട് വളയം പിടിച്ചു. ഗൗരവം പൂണ്ടുള്ള വര്‍ത്തമാനങ്ങള്‍ക്കിടയില്‍ സി എച്ചിന്റെ ചുണ്ടുകള്‍ പൊഴിക്കുന്ന നര്‍മ്മം ചിരിയുടെ അമിട്ടുകളാവുമ്പോള്‍ തനിക്കും അടക്കാന്‍ കഴിയുമായിരുന്നില്ല. നര്‍മ്മം മനസ്സിന്റെ നൈര്‍മല്യം അടയാളപ്പെടുത്തും എന്ന ബോധം ജീവിതം പാകപ്പെടുത്തുന്നതില്‍ സഹായിച്ചു.

വിട്‌ളയില്‍ എത്തിയപ്പോള്‍ ജനനിബിഡം സി എച്ച് മുഹമ്മദ് കോയയെ കേള്‍ക്കാന്‍ മാത്രമല്ല സൂഫിവര്യനായി കരുതപ്പെട്ട വടകര മുഹമ്മദ് ഹാജി തങ്ങളെ കാണാനും കൂടിയായിരുന്നു ആള്‍ക്കൂട്ടം ഒത്തുകൂടിയത്. സ്ഥാനാര്‍ത്ഥി വടകര മുഹമ്മദ് ഹാജി തങ്ങളുടെ മുരീദായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സി പി ഐയുടെ ബി വി കക്കില്ലായയാണ് 31030വോട്ടുകള്‍ നേടി വിട്‌ലയില്‍ വിജയിച്ചത്. ജനതാപാര്‍ട്ടിയുടെ ബി എ ഉമറബ്ബ 20838വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സി പി എമ്മിലെ എം എച്ച് കൃഷ്ണപ്പക്ക് 4353 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അബ്ദുല്‍ ഹമീദ് സാഹിബിന് 2994 വോട്ടുകളാണ് നേടാനായത്. ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഖമറുല്‍ ഇസ്ലാം ആ തെരഞ്ഞെടുപ്പില്‍ കര്‍ണാടക നിയമസഭയില്‍ എത്തിയിരുന്നു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേക്കേറി.

ബഹുമുഖ പ്രതിഭയായിരുന്ന സി എച്ചിന്റെ വായന പുതുതലമുറ വീണ്ടെടുക്കേണ്ട ശീലമാണ്. കാസര്‍ക്കോട്ട് പരിപാടികള്‍ക്ക് എത്തി ഹോട്ടല്‍ സ്റ്റേറ്റ്‌സില്‍ വിശ്രമിക്കുമ്പോള്‍ സി എച്ചിനെ സന്ദര്‍ശിച്ച വേളയിലെല്ലാം അദ്ദേഹം കനപ്പെട്ട ഇംഗ്ലീഷ് പുസ്തക വായനയിലോ എഴുത്തിലോ വ്യാപൃതനായാണ് കണ്ടത്.

ടി എ ഇബ്രാഹിം സാഹിബ് എംഎല്‍എയായിരിക്കെ രോഗബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അന്തരിച്ചത്. സി എച്ചിന്റെ സാന്നിധ്യം, ഇടക്കിടെ ആരോഗ്യനില അന്വേഷിച്ച് അധികൃതര്‍ക്ക് വന്നുകൊണ്ടിരുന്ന വിളികള്‍ പിതാവിന് വലിയ ആശ്വാസം പകര്‍ന്നതായി ടി ഇ അനുസ്മരിച്ചു. ആ വാത്സല്യം പിതാവിന്റെ മരണാനന്തരവും തുടര്‍ന്നു.

സി എച്ച് മുഹമ്മദ് കോയ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 1981 ഡിസംബറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് നടന്‍ പ്രേംനസീര്‍ അനുമോദിക്കാന്‍ എത്തിയ മുഹൂര്‍ത്തം അബ്ദുല്ല ഓര്‍ത്തു. അയ്യപ്പനും വാവരും സിനിമയിലാണ് അഭിനയം എന്ന് അറിയിച്ച നസീറിനോട് മാനവമൈത്രി സന്ദേശം നല്‍കുന്നതാവണേ എന്ന ഉപദേശമാണ് ഉപമുഖ്യമന്ത്രി നല്‍കിയത്.

Keywords:  Article, Death-Anniversary, Remembrance, Remembering, Muslim-League, Politics, Political Party, Karnataka, Death anniversary of CH.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia