city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈവിട്ടു പോയത് തിരിച്ചു പിടിക്കാന്‍ പുല്ലൂര്‍- പെരിയയില്‍ സി പി എം ഒരുങ്ങി

പ്രതിഭാ രാജന്‍

(www.kasargodvartha.com 12/09/2015) കൃഷ്ണ ജയന്തിയിലെ മാര്‍ക്‌സിയന്‍ പ്രാധാന്യം, സഖാവ് ശ്രീകൃഷ്ണനേയും കലപ്പയേന്തിയ, കേരളം ഉഴുതു മറിച്ച് കൃഷി നടത്തി കര്‍ഷക സംഘം ഉണ്ടാക്കിയ, സ്വന്തം സഹോദരന്‍ സഖാവ് ബലരാമന്‍ നിര്‍മ്മിച്ച കേരളത്തേക്കുറിച്ചും മറ്റും ശ്രീകൃഷ്ണ ജയന്തിനാളിലും തുടര്‍ന്നും സോഷ്യല്‍ മീഡീയകളില്‍ തകര്‍ത്തു തിമിര്‍ക്കുന്ന കമന്റുകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കുമിടയിലാണ് ടി.വി. കരിയേട്ടനെ കണ്ടുമുട്ടുന്നത്.

പാര്‍ട്ടിക്കു വേണ്ടി ഒരു ജീവിതം തന്നെ സമ്മാനിച്ച, മതേതരത്തിനു വേണ്ടി സ്വന്തം കുലത്തെപ്പോലും വകവെക്കാതെ സവര്‍ണ ബ്രാഹ്മണ കുടുബത്തിലെ ബീഡിത്തൊഴിലാളിയെ കല്യാണം കഴിച്ച്, മതേതര ഭാരതം സ്വപ്‌നം കണ്ടു ജീവിക്കുന്ന സഖാവ് ടി.വി. കരിയേട്ടന്‍ - പുല്ലൂര്‍ ടൗണിന് തണല്‍ നല്‍കുന്ന ആ വന്‍മരം - അതിനടിയിലെ വായനാ കേന്ദ്രം, ഏ.കെ.ജി മന്ദിരത്തിലേക്ക് ഈ കുറിപ്പുകാരനെ ക്ഷണിച്ചു.

ഞങ്ങളുടെ മേഖലകളില്‍ ശ്രീകൃഷ്ണ ജയന്തിയൊന്നും പാര്‍ട്ടി ആലോചിട്ടില്ല. അതിന്റെ ആവശ്യവുമില്ല, കൃഷ്ണന്‍ ആരുടേയും സ്വകാര്യ സ്വത്തുമല്ല. എസ്.എന്‍.ഡി.പി. സിപിഎമ്മിന് ഒരു ഭീഷണിയും ഉണ്ടാക്കില്ല. കാരണം അതൊരു പാര്‍ട്ടിയല്ല. ജാതി സംഘടന മാത്രമാണ്, അതില്‍ ഏറെ പേരും കമ്മ്യൂണിസ്റ്റുകാരാണ്. അവര്‍ക്ക് തിരിച്ചറിവുണ്ട്. ഇടതു പക്ഷത്തെ വിജയിപ്പിക്കാനുള്ള ബാധ്യതയില്‍ നിന്നും അവര്‍ക്കെങ്ങനെ മാറി നില്‍ക്കാന്‍ കഴിയും? മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിന്റെ അടിയുറച്ച വിശ്വാസികളാണ് അവര്‍.

കഴിഞ്ഞ തവണ കോ.ലീ.ബി. സഖ്യമായിരുന്നുവല്ലോ. അവര്‍ക്ക് ഞങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചത് ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ്.  പ്രവര്‍ത്തകരുടെ അമിത വിജയ പ്രതീക്ഷയാണ് പരാജയത്തിനു കാരണം. കൊടവലത്ത് കേവലം 9 വോട്ടുകള്‍ക്ക് മാത്രമാണ് ഞങ്ങള്‍ തോറ്റത്. അതിന് ഏത്രയോ ഇരട്ടി പാര്‍ട്ടി വോട്ടുകള്‍ അവിടെ മാത്രം പോള്‍ ചെയ്യാന്‍ ബാക്കി കിടക്കുന്നു.  ഇത്തവണ അങ്ങനെ വരില്ല.

ഇത്തവണ പരസ്യ രഹസ്യ സഖ്യമൊന്നുമില്ലെന്ന് അവരുടെ സംസ്ഥാന നേതൃത്വം കടുപ്പിച്ചു പറയുന്നു. ത്രികോണ മത്സരം വന്നാല്‍ സി.പി.എമ്മിനു മുഴുവന്‍ സീറ്റിലും വിജയ സാധ്യതയുണ്ട്. ഞങ്ങളെ കവച്ചു വെക്കാനുള്ള ആള്‍ബലം മറ്റു രണ്ടു പാര്‍ട്ടിക്കുമില്ല.  വിഷ്ണുമംഗലവും, കൊടവലവും, കേളോത്തുമുള്ള നേരിയ സ്വാധീനം  വീട്ടാല്‍ പിന്നെ എവിടെയാണ് ബി.ജെ.പി ഉള്ളതെന്ന്  അദ്ദേഹം തിരിച്ചു ചോദിച്ചു.
കൈവിട്ടു പോയത് തിരിച്ചു പിടിക്കാന്‍ പുല്ലൂര്‍-  പെരിയയില്‍ സി പി എം ഒരുങ്ങി

പ്രകടന പത്രികയെക്കുറിച്ചു ചോദിച്ചപ്പോള്‍ ' ഇത്തവണ ഞങ്ങളല്ല അതുണ്ടാക്കുന്നത്' . വോട്ടര്‍മാര്‍ തന്നെയാണ്. വരുന്ന 20 മുതല്‍ 25 വരെ ഓരോ കേന്ദ്രങ്ങളിലും ഓരോ ബോക്‌സ് വെക്കും. അതാത് ഇടങ്ങളിലെ വികസന നിര്‍ദ്ദേശം, നടപ്പിലാക്കേണ്ടുന്ന രീതി, ഫണ്ടിന്റെ ലഭ്യത എല്ലാം ജനങ്ങള്‍ക്കു തന്നെ നിര്‍ദ്ദേശിക്കാം. 25നു ശേഷം പെട്ടി പൊട്ടിച്ച് തരം തരിച്ച് ജനങ്ങളെ ഒരിടത്തേക്ക് വിളിപ്പിച്ച് ചര്‍ച്ച ചെയ്യും. അവിടെ നിന്നുമാണ്  പ്രകടന പത്രിക ഉരുത്തിരിയുക . പ്രത്യയശാസ്ത്രപരവും, സുതാര്യവുമാണ് ഞങ്ങള്‍. അത് ജനങ്ങള്‍ക്ക് ഇതിനകം തന്നെ ബോദ്ധ്യമുള്ളതാണല്ലോ. 2011ല്‍ പിണറായ് നയിച്ച കേരള വികസന യാത്രയില്‍ വാങ്ങിയ പരാതികളേപ്പോലെയാകുമോ ഇതുമെന്ന ചോദ്യത്തിന് വികസനത്തിന്റെ വിജയമാണല്ലോ തുടര്‍ ഭരണത്തിന്റെ നൂല്‍പ്പാലം വരെ പാര്‍ട്ടി എത്തി നിന്നതെന്നായിരുന്നു മറുപടി.

ഭരണം കൈയ്യാളാന്‍ ഒരു തരത്തിലുമുള്ള അവിഹിതവും കാണിക്കില്ല. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ പാരമ്പര്യത്തിനും, വിദ്യാഭ്യാസ പരിഗണനയ്ക്കും ഉപരി നിസ്വാര്‍ത്ഥ സേവനത്തിനു മുന്‍തൂക്കം നല്‍കും. ജനങ്ങളോടൊപ്പം ജീവിക്കുന്നവരെയാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏല്‍പ്പിക്കുക. അത്തരത്തിലുള്ള ഒട്ടനവധി പ്രവര്‍ത്തകര്‍ ഞങ്ങളോടൊപ്പമുണ്ട്. പ്രത്യയശാസ്ത്രപരവും സുതാര്യവുമായായിരിക്കും തെരെഞ്ഞെടുപ്പിനെ കാണുക . പ്രസിഡന്റിനെ മുന്‍കൂട്ടി നിശ്ചയിക്കുന്ന ശീലം ഞങ്ങള്‍ക്കില്ലെന്നും സഖാവ് പറഞ്ഞു.

കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണത്തെ തള്ളിപ്പറയാനോ ഉള്ളവയെ ഇല്ലാതാക്കി പറയാനോ അദ്ദേഹം തയ്യാറായില്ല. ആദ്യമായാണ് കായിക രംഗത്തെ ഇത്രയും പ്രാധാന്യത്തോടെ ഞങ്ങള്‍ കാണുന്നത്. അവര്‍ക്ക് സപോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. പല ക്ലബ്ലുകള്‍ക്കും സുപ്രധാനങ്ങളായ പ്രവര്‍ത്തികളിലേര്‍പ്പെടാനുള്ള പ്രചോദനമുണ്ടായി. കുടുംബശ്രിയിലും തൊഴിലുറപ്പിലും വികാസമുണ്ടായി. ഫര്‍ണീച്ചറുകളും പുസ്തകങ്ങളും വിതരണം ചെയ്തു.  ആരോഗ്യ-വിദ്യാഭ്യാസത്തിന്റെ ചുമതലയാണ് സഖാവിന്.

എം.പിയെ പ്രയോജനപ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ 22 കോടി, എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ശ്രമഫലമായി 15 കോടി, ജില്ലാ പഞ്ചായത്തും ബ്ലോക്കു പഞ്ചായത്തിലെ ഫണ്ടും മറ്റും അടക്കം 45 കോടിയില്‍ പരം രുപ പഞ്ചായത്തിന് ലഭ്യമാക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്ന നിലയില്‍ മാത്രമല്ല, അധ്വാനിക്കുന്നവന്റെ പാര്‍ട്ടിയുടെ ചുമതല എന്ന നിലയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ബാദ്ധ്യതയില്‍ പങ്കു ചേരാന്‍ സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ പട്ടിണി ഭക്ഷിച്ച് പാര്‍ട്ടിയെ വളര്‍ത്തി ഇവിടെ വരെ എത്തിച്ച കര്യേട്ടന്റെ കണ്ണില്‍ ആയിരം സൂര്യന്മാര്‍.

പാര്‍ട്ടി തുറന്ന മനസ്സോടെ , ഞങ്ങള്‍ ആര്‍ജിച്ചെടുത്ത തൊഴിലാളി വര്‍ഗത്തിന്റെ പിന്‍ബലത്തോടെ ഗോദയിലേക്ക് ഇറങ്ങുകയാണ്. ഏല്ലാവിധ അവിഹിത ബന്ധങ്ങളേയും തറ പറ്റിക്കാന്‍ പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞുവെന്ന് കര്യേട്ടന്‍ തറപ്പിച്ചു പറഞ്ഞു.

Keywords : Kasaragod, Kerala, Article, Prathibha Rajan, Election, Endosulfan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia