city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍കുഞ്ഞുങ്ങളുടെ പീഡനത്തിനെതിരെ ബോധവല്‍ക്കരണവുമായി പോലീസ്

കൂക്കാനം റഹ്‌മാന്‍

'സ്യാനി ബിട്ടിയ, റാണി ബിട്ടിയ' ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഒരു പദ്ധതിയാണിത്. ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാനും അതിനോട് ഉചിതമായി പ്രതികരിക്കാനും പെണ്‍കുട്ടികളെ പരിശീലിപ്പിക്കാനുളള പരിപാടിയാണിത്. ഇതേ പദ്ധതി കാസര്‍കോട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ  ഇപ്പോള്‍ തന്നെ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.

ജനുവരി 21 മുതല്‍ 25 വരെ ജില്ലയില്‍ നടത്തിയ പഞ്ചദിന കൗണ്‍സിലിംഗ് ക്ലാസുകളും വ്യക്തിത്വ വികസന ക്ലാസുകളും ഈ ദൗത്യമാണ് മുഖ്യമായി ഏറ്റെടുത്തത്. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ ചൂഷണ വിമുക്തമാക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ദളിത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷമുളള 10 സ്‌കൂളുകളെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഓരോ സ്‌കൂളിലും മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസുകളാണ് നടത്തിയത്. കൗണ്‍സിലിംഗ് ക്ലാസ് കഴിയുമ്പോഴേക്കും പെണ്‍കുട്ടികള്‍ അവരുടെ അടക്കി വെച്ച ദു:ഖങ്ങളും, പീഡനങ്ങളും തുറന്നു പറയാന്‍ ധൈര്യം കാണിച്ചു.
പെണ്‍കുഞ്ഞുങ്ങളുടെ പീഡനത്തിനെതിരെ ബോധവല്‍ക്കരണവുമായി പോലീസ്
നോക്കു കൊണ്ടും വാക്കുകൊണ്ടും, പ്രവര്‍ത്തികൊണ്ടും കീഴടക്കാന്‍ വരുന്ന വരെ ഞങ്ങള്‍ കരുതിയിരിക്കും എന്നവര്‍ ഒറ്റക്കെട്ടായി വിളിച്ചു പറഞ്ഞു. നല്ലതും ചീത്തയുമായ ദേഹ സ്പര്‍ശങ്ങള്‍ തിരിച്ചറിയാനുളള കഴിവ് അവര്‍ നേടിയെടുത്തു. മിസ് കോളിലൂടെ കപട പ്രണയം നടത്തുന്നവരെ തിരിച്ചറിയാനുളള അറിവ് കൈവരിച്ചു. ബസിലും, മറ്റും യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ദേഹോപദ്രവത്തില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടണമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. എതിര്‍ ലിംഗ ആകര്‍ഷണം ഉണ്ടാവുമെന്നും പക്ഷെ എവിടെവരെ ആകര്‍ഷണം ആകാമെന്നും ധാരണ ഉണ്ടായി.

എന്റെ ശരീരം എന്റേതു മാത്രമാണെന്നും, അവിടെ എന്റെ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പെണ്‍കുഞ്ഞുങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യദിവസം പെണ്‍കുഞ്ഞുങ്ങള്‍ ഉന്നയിച്ച ചില സംശയങ്ങള്‍ ക്ലാസില്‍ അവതരിപ്പിച്ചത് കേട്ടപ്പോള്‍ വേദിയിലെ  ഡി.വൈ.എസ്.പി സാറിന് അല്‍പം വിഷമം തോന്നി. മെന്‍സസ് സമയത്ത് ബന്ധപ്പെട്ടാല്‍ ഗര്‍ഭിണിയാവുമോ എന്ന് ഒരു പെണ്‍ കുട്ടി എഴുതിത്തന്നതാണ് സംശയം. അതിന് കൃത്യമായി മറുപടി പറഞ്ഞു. ക്ലാസ് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. ഇത്തരം കാര്യങ്ങളൊക്കെ പൊതു വേദിയില്‍ പെണ്‍കുഞ്ഞുങ്ങളോട് പറയുന്നത് ശരിയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
പെണ്‍കുഞ്ഞുങ്ങളുടെ പീഡനത്തിനെതിരെ ബോധവല്‍ക്കരണവുമായി പോലീസ്
തുടര്‍ന്നുളള ദിവസങ്ങളില്‍ ഓരോ സ്‌കൂളിലും ചെന്ന് ക്ലാസെടുത്തപ്പോള്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ അനുഭവിച്ചറിഞ്ഞ ലൈംഗിക പീഡനങ്ങള്‍ കേട്ടപ്പോള്‍ ഭയം തോന്നി. ഓട്ടോറിക്ഷക്കാരന്‍ സ്‌നേഹം നടിച്ച് റബ്ബര്‍ തോട്ടത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരി കരഞ്ഞു കൊണ്ട് അവളുടെ അനുഭവം പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയാണ് റിക്ഷാ ഡ്രൈവര്‍ 14 കാരിയെ പലതവണ പീഡിപ്പിച്ചത്. ഇക്കാര്യം ഇതേ വരെ വീട്ടിലറിയില്ല.

രണ്ടു മക്കളുളള 40കാരന്‍ 14കാരിയായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതും മനസില്‍ നൊമ്പരമുണ്ടാക്കും. ഒരു കൂട്ടുകാരിയാണ് അവളെ അയാളുടെ വീട്ടിലെത്തിച്ചത്. പമ്പിന്റെ പണിയെടുക്കുന്നതും വേറൊരു 14കാരി. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പമ്പിന്റെ പണി ചെയ്യുന്ന കുട്ടി ഒപ്പം പഠിക്കുന്ന സുഹൃത്തുക്കളെ ആ വീട്ടിലെത്തുക. ലൈംഗികമായി പീഡിപ്പിച്ചു കഴിഞ്ഞ്, 20 രൂപ കയ്യില്‍ വെച്ചു കൊടുക്കും. അതു കൊണ്ട് ഐസ്‌ക്രീം വാങ്ങിച്ചു തിന്നും എന്നാണ് കുട്ടി പറഞ്ഞത്. പലതവണയും ആ മനുഷ്യ മൃഗം ഈ പെണ്‍കുഞ്ഞിനെ 20 രൂപ കൊടുത്ത് പീഡിപ്പിച്ചിട്ടുണ്ട്.

കുട്ടി വീട്ടില്‍ കാര്യം പറഞ്ഞു. രക്ഷിതാക്കള്‍ പ്രതികരിക്കാതിരിക്കുകയാണ്. അവര്‍ക്കതിന് കരുത്തില്ല. കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബമാണ്. കുട്ടിക്ക് പഠിക്കാന്‍ കഴിയുന്നില്ല. ഇതേക്കുറിച്ചു തന്നെയാണ് കുട്ടി എന്നും ചിന്തിക്കുന്നത്. സ്വന്തം അച്ഛന്‍, അമ്മാവന്‍മാര്‍ എന്നിവര്‍ പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നു. അമ്മ മറ്റുളളവരുടെ കൂടെ പോകാന്‍ പ്രേരിപ്പിക്കുന്ന കാര്യം പറഞ്ഞ കുഞ്ഞുങ്ങളുണ്ട്.

10 സ്‌കൂളുകളിലെ രണ്ടായിരത്തിനടത്ത് കുഞ്ഞുങ്ങളോട് ഈ പദ്ധതി പ്രകാരം ഞങ്ങള്‍ സംവദിച്ചു. അതി  50 ശതമാനം കുഞ്ഞുങ്ങളും ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെട്ടവരാണ്. അതില്‍ 10 ശതമാനം കുഞ്ഞുങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാട്ടുന്നുണ്ട്.

പല പീഡനങ്ങള്‍ക്കു പിന്നിലും ഭീഷണിയാണ്. പ്രശ്‌നം ഒളിപ്പിച്ചു വെക്കുന്നതും ഭീഷണികൊണ്ടു തന്നെ. കാര്യങ്ങള്‍ നേരേ ചൊവ്വേ പറഞ്ഞു കൊടുക്കാത്തതും പഠിപ്പിച്ചു കൊടുക്കാത്തതും പീഡനങ്ങള്‍ ഏറിവരാന്‍ കാരണമായിത്തീരുന്നുണ്ട്. ക്ലാസു മുറികളില്‍ തുറന്നൊരു ചര്‍ച്ച നടക്കുന്നില്ല. പല കൗണ്‍സിലിംഗ് ക്ലാസുകളും ഉള്ളിലേക്കു കടന്നു ചെല്ലാതെ ബാഹ്യമായി പറഞ്ഞു പോകുന്നു എന്ന് മാത്രമേയുളളൂ.

ഇതിനൊക്കെ ഒരപവാദമായിരുന്നു പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വരക്ഷാ പരിപാടി. സമൂഹത്തില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പച്ചയായി പറഞ്ഞു കൊടുക്കുന്നത് കേട്ടപ്പോള്‍ ചില അധ്യാപകരുടെ നെറ്റി ചുളിയുന്നത് കണ്ടു. പക്ഷേ കുഞ്ഞുങ്ങള്‍ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാം. അറിയുന്നത് ശരിയായ വിധത്തില്‍ അല്ല എന്നു മാത്രം.
 
പ്രണയത്തെക്കുറിച്ചായിരുന്നു പല കുട്ടികള്‍ക്കും അറിയേണ്ടിയിരുന്നത്. പ്രണയം ശരിയോ, തെറ്റോ ഇതിനെക്കുറിച്ചും പലരും ചോദിച്ചു. പ്രണയം എന്താണ് എന്ന് കൃത്യമായി പറഞ്ഞു കൊടുത്തു. പ്രണയിക്കുന്നത് തെറ്റല്ലെന്നും പ്രായപൂര്‍ത്തിയായാല്‍  മാത്രമേ വിവാഹത്തെക്കുറിച്ചാലോചിച്ചു കൂടൂ എന്നും, ഒളിച്ചോട്ടവും പ്രണയനൈരാശ്യവും ഉണ്ടാവരുതെന്നും ബോധ്യപ്പെടുത്തിക്കൊടുത്തു. ജീവിത ലക്ഷ്യം നേടിയെടുക്കാനുളള ശ്രമത്തിന് ആക്കം കൂട്ടാനാവണം പ്രണയിക്കുന്നതെന്നും, ജീവിതം മറന്നു കൊണ്ടോ, പഠനലക്ഷ്യത്തില്‍ നിന്ന് പിന്മാറിക്കൊണ്ടോ പ്രണയിക്കരുതെന്നും ഉദാഹരണ സഹിതം വ്യക്തമാക്കിക്കൊടുത്തു.

അയല്‍ പക്കത്തുളള കുട്ടിയെ ചൂണ്ടിക്കാട്ടി. നീ അവളെ കണ്ട് പഠിക്ക് എന്നോ, അവളെ പോലെ മാര്‍ക്ക് വാങ്ങ് എന്നോ പറയുന്ന പ്രവണത രക്ഷിതാക്കളില്‍ മിക്കവര്‍ക്കുമുണ്ടെന്ന് കുട്ടികള്‍ സൂചിപ്പിച്ചു. എനിക്ക് ഞാനാവാനേ കഴിയൂ എന്നും മറ്റുളള കുട്ടിയെ പോലെ എനിക്കാവാന്‍ സാധ്യമല്ലെന്നും രക്ഷിതാക്കളോട് പറയാന്‍ ധൈര്യം കാണിക്കണമെന്ന് കൂട്ടികള്‍ തീര്‍ച്ചപ്പെടുത്തി. പരിപാടിയുടെ ടീമിനൊപ്പമുണ്ടായിരുന്ന ഒരു പോലീസ് ഓഫീസര്‍ അദ്ദേഹത്തിനുണ്ടായ അനുഭവം സൂചിപ്പിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ മകനോട്, അടുത്ത വീട്ടിലെ കുട്ടിയെ പോലെ ആവണമെന്ന് പലപ്പോഴും പറയാറുണ്ട് പോലും. അദ്ദേഹത്തിന്റെ മകന്‍ പഠിച്ച് മുന്നോട്ടു പോയി. അടുത്ത വീട്ടിലെ നല്ല കുട്ടിയെന്ന് അദ്ദേഹം കരുതിയ കുട്ടി ക്രമേണ പഠനത്തില്‍ ഉഴപ്പി. ഒരു പ്രണയത്തില്‍ പെട്ടു. ഇക്കാര്യ മറിഞ്ഞ പോലീസ് ഓഫീസറുടെ മകന്‍ അച്ഛനോട് ചോദിച്ചു പോലും ഞാന്‍ അവനെക്കണ്ട് പഠിക്കാണോ അച്ഛാ എന്ന്.

വേദന നിറഞ്ഞ, പീഡന പര്‍വങ്ങളുടെ കെട്ടഴിച്ച നിരവധി സത്യങ്ങള്‍ കണ്ടെത്താന്‍ സ്വരക്ഷാ പരിപാടിയിലൂടെ സാധിച്ചു. ശക്തമായൊരു തീവ്രയത്‌ന പരിപാടി ഉടനെ ആരംഭിക്കേണ്ടതിന്റെ ഗൗരവം ബന്ധപ്പെട്ടവര്‍ക്ക് മനസിലാക്കാന്‍ ഈയൊരു പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് മാനസിക ധൈര്യം പകര്‍ന്നു കൊടുക്കുന്ന ധീരതയോടെയും ചങ്കൂറ്റത്തോടെയും പീഡിപ്പിക്കാന്‍ വരുന്നവരെ എതിര്‍ത്തു നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ ഭരണ കൂടത്തിന്റെയും നിയമ വകുപ്പിന്റെയും പിന്തുണ ഇവര്‍ക്കുണ്ടാവണം.

പെണ്‍കുഞ്ഞുങ്ങളുടെ പീഡനത്തിനെതിരെ ബോധവല്‍ക്കരണവുമായി പോലീസ്
Kokkanam Rahman
(Writer)
സ്വരക്ഷാ പരിപാടിയുടെ ഉദ്ഘാടനം മഞ്ചേശ്വരം എസ്.എ.ടി.എച്ച് ഹാളില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് നിര്‍വഹിച്ചു. തുടര്‍ന്ന് അഞ്ചു ദിവസങ്ങളില്‍ 10 സ്‌കൂളുകളിലായി ക്ലാസുകള്‍ സംഘടിപ്പിച്ചു. പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്. പി. ഹരിശ്ചന്ദ്ര നായിക്, പോലീസ് എസ്.ഐ. ഗണേശ്, പോലീസ് ഓഫീസര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ഉണ്ടായിരുന്നു. കൗണ്‍സിലിംഗ് ക്ലാസുകള്‍ കൂക്കാനം റഹ്മാനും, വ്യക്തിത്വ വികസന ക്ലാസ് ബാലചന്ദ്രന്‍ കൊട്ടോടിയും കൈകാര്യം ചെയ്തു.

പരവനടുക്കം എം.ആര്‍.എച്ച്.എസ്.എസി സമാപന പരിപാടി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് ഉണ്‍ഘാടനം ചെയ്തു. കണ്ണുവേണ മിരു പുറമെപ്പഴും, കണ്ണു വേണം മുകളിലും താഴെയും എന്ന കവിത ചൊല്ലി കുഞ്ഞുങ്ങളെ ഉല്‍ബോധിപ്പിച്ചാണ് അവര്‍ പ്രസംഗത്തിന് വിരാമമിട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Kasaragod, Kerala, Police, School, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia