കാലത്തിന്റെ കാവ്യനീതിയാണ് ഈ തിരിച്ചടി
May 7, 2020, 12:18 IST
വിജയലക്ഷ്മി കടമ്പഞ്ചാൽ
(www.kasargodvartha.com 07.05.2020) വികസനത്തിന്റെ പേരിൽ കണ്ണും കൈയ്യും എത്തുന്നിടത്തുള്ളതെല്ലാം നശിപ്പിച്ച മനുഷ്യർക്കുള്ള തിരിച്ചടി തന്നെയാണിപ്പോൾ ഭൂമുഖത്ത്. സകല ജീവജാലങ്ങളുടെയും നിലനില്പിനുവേണ്ടി പ്രകൃതികാത്തുവെച്ചവയെ എല്ലാം കീഴടക്കാമെന്ന അഹങ്കാരത്തോടെ പ്രകൃതിയോട് പെരുമാറിയതിനുള്ള ശിക്ഷ. പ്രകൃതി കാത്തുസൂക്ഷിക്കുന്നവയിൽ ചിലതൊക്കെ നാശത്തിനു വേണ്ടിയുള്ളതാണ് എന്നറിയാവുന്ന മനുഷ്യൻ പക്ഷെ അന്നേരത്തെ സന്തോഷത്തിനായി നാളെയെ മറന്നു.
ഭൂമുഖം മാലിന്യക്കൂമ്പാരമാക്കി, വഴിയോരങ്ങളും പുഴയോരങ്ങളും അറവുശാലകളിലെ മാലിന്യങ്ങളുടെ ചീഞ്ഞളിഞ്ഞ ഗന്ധം മാത്രം. മരങ്ങളും പുഴകളും കുന്നും മലയും എല്ലാം നശിപ്പിച്ചു. അന്തരീക്ഷം മലിനമാക്കി. ഡെൽഹി പോലുള്ള സ്ഥലങ്ങളിൽ പ്രാണവായു കിട്ടാത്ത അവസ്ഥ ഉണ്ടായി. മനുഷ്യനെ പോലെ ജീവിക്കാൻ അവകാശമുള്ള പക്ഷിമൃഗാദികളെ കൂട്ടിലടച്ചു ആസ്വദിച്ചു. അവയെ കൊന്നുതിന്ന് ബലവാനായി. രാഷ്ട്രീയം, മതം, ജാതി, സാമ്പത്തികം,ആരാധനാലയങ്ങൾ എല്ലാം മനുഷ്യൻ ഉണ്ടാക്കി പരസ്പരം മത്സരിക്കുന്നു അക്രമം. കൊലപാതകം, കലാപം എന്നിവകൊണ്ട് ശത്രുവിന്മേൽ വിജയം കൈവരിച്ചു എന്നു ധരിച്ച് അഹങ്കരിച്ചുനിന്നു. എന്നാൽ തന്റെ ഉള്ളിൽ തന്നെയാണ് ശത്രു ഉള്ളതെന്ന് തിരിച്ചറിയാനും കേവലം ഒരു അണുവിന് കീഴടങ്ങാനുള്ള ബലം മാത്രമേയുള്ളുവെന്നും മനുഷ്യൻ ചിന്തിച്ചോ ? കാലം രഹസ്യമായി സൂക്ഷിച്ചുവച്ചതെല്ലാമെടുത്ത് അമ്മാനമാടിയ മനുഷ്യനെ ഭൂമുഖത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യാൻ പ്രകൃതി മടിക്കില്ല ലോകത്തിന്റെ ഒരു കോണിൽ നിന്നും പുറപ്പെട്ട അണുവിന് കോവിഡ് 19എന്ന പേര് നൽകാൻ മാത്രമേ മനുഷ്യന് കഴിഞ്ഞുള്ളു.
മനുഷ്യനിർമ്മിതമായവയെല്ലാം ഈ അജ്ഞാതശത്രുവിനെ ഭയന്ന് അടച്ചു പൂട്ടി. അതിന്റെ മുന്നിൽപെട്ടവരെല്ലാം ഏകാന്തതയുടേ തടവറയിൽ അടക്കപ്പെട്ടു അല്ലാത്തവർക്ക് മുന്നറിയിപ്പ് നൽകി. നീ വീട് വിട്ടു പുറത്ത് ഇറങ്ങിയാൽ തെരുവിൽ നിയമപാലകർ കാവലിരിപ്പുണ്ട്, അവരുടെ കണ്ണ് വെട്ടിച്ചെങ്ങാനും രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ആരാധനയുടെയോ, ബന്ധങ്ങളുടെയോ പേരിൽ സംഘടിച്ചാൽ അവിടെ ഞാൻ സംഹാരത്തിനായി കാത്തിരിപ്പുണ്ട്. വീടും പരിസരവും ശുചീകരിച്ച് വ്യക്തിശുചിത്വം പാലിച്ച് ശുദ്ധമായ വായു ശ്വസിച്ച് വീട്ടിലിരിന്നുകൊള്ളാൻ എല്ലാം കീഴടക്കിയ മനുഷ്യനോട് നിർദ്ദേശിച്ചു. സർവലോക വിജയി എന്ന് അഭിമാനിക്കുന്ന മനുഷ്യന് അണുവിനെ കീഴടക്കാനായോ? ചില വൈറസുകൾക്കെതിരായ മരുന്ന് കണ്ടെത്താൻ ശാസ്ത്രലോമത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രകൃതിയെപോലും നിയന്ത്രിക്കുന്ന ഒരു ശക്തി ഇവിടെ ഉണ്ടെന്നു മനസ്സിലാക്കി ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി പോർവിളി ഇല്ലാതെ മനുഷ്യനായി ജീവിക്കുകയെന്നതാണ് ഈ കൊറോണക്കാലം നമുക്ക് നൽകിയ പ്രധാന തിരിച്ചറിവ്.
കേരളജനതയ്ക് ആശ്വാസമായി കാലാവസ്ഥയും രക്ഷിതാവിനെ പോലെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയും ചുട്ടുപൊള്ളുന്ന വേനലിനെ വകവയ്ക്കാതെ സ്വന്തം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും തെരുവിൽ അന്യരുടെ ജീവൻ രക്ഷിക്കാൻ ഊണും ഉറക്കവുമൊഴിഞഞ സേവനമനുഷ്ഠിക്കുന്ന പോലീസുമെല്ലാം നമുക്ക് കാവലാളാകുകയാണ്. ഇന്ന് പോലീസിന് തെരുവിൽ ഇറങ്ങേണ്ടി വന്നത് രക്ഷകരായിട്ടാണ് എന്ന യാഥാർത്ഥ്യം ആപത്‌ഘട്ടത്തിൽ പോലീസിനെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയും വിരൽ ചൂണ്ടുന്നവർ ഒരു നിമിഷം ചിന്തിക്കുക നിങ്ങൾക്കു നേരെയാണ് നിങ്ങൾ വിരൽ ചൂണ്ടിയത് എന്ന് കാലം തെളിയിക്കും.
Keywords: Article, COVID-19, Trending, Top-Headlines, Vijaya Lakshmi Kadambanchal, Corona virus and environment change
< !- START disable copy paste -->