city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യൊഴിയാനാകുമോ നമുക്കും ഈ ഉത്തരവാദിത്തത്തിൽ നിന്ന്

മുഹമ്മദ്‌ രിദുവാന്‍, അടുക്കത്ത്ബയൽ

(www.kasargodvartha.com 30.03.2020) മതിയായ ഡയാലിസിസ് സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ജനങ്ങൾ മരിച്ചു വീഴുന്നു! ലജ്ജിച്ചു തല താഴ്ത്തേണ്ട ദിവസമാണ് കടന്നുപോയത്.  മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ പൊലിഞ്ഞത് വിലപ്പെട്ട അഞ്ചു ജീവനുകൾ. ഇതിനെല്ലാം ഉത്തരവാദികൾ നമ്മൾ ജനങ്ങൾ ആണ്,ഒന്ന് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ ജനപ്രതിനിധികൾ ഇങ്ങനെ കടുത്ത അനാസ്ഥ കാണിക്കുമായിരുന്നോ... അതുകൊണ്ടുതന്നെ സർക്കാറുകളോ ജനപ്രതിനിധികളോ അല്ല ഉത്തരവാദികൾ; ഞാനും നിങ്ങളും ഉൾപ്പെടുന്ന കാസർകോട്ടുകാർ തന്നെയാണ്.

അയല്‍ജിലകളിലെ ജനറല്‍ ആശുപത്രിയിലുള്ളത് പോലെ എന്ത് കൊണ്ടാണ് കാസർകോട് ജനറല്‍ ആശുപത്രിയില്‍ അഞ്ഞൂറോളം കിടക്കകളുള്ള സൗകര്യം ചെയ്യുവാന്‍ നമുക്ക് സാധിക്കാത്തതു,,? എന്ത് കൊണ്ടാണ് മരുന്നുകളുടെ ലഭ്യതക്കുറവ് ഉണ്ടാകുന്നത്‌. തീവ്ര പരിചരണ വിഭാഗങ്ങളിൽ ഉപകരണങ്ങളുടെ കുറവുകൾ... എന്തുകൊണ്ട് എവിടെ മാത്രം എങ്ങനെ സംഭവിക്കുന്നു. എന്തെ നമ്മൾക്കും നമ്മുടെ ജനപ്രതിനിധികൾക്കും ചേർന്ന് കാസർകോട് ജനറൽ ആശുപത്രിയെ ഒരു സൂപ്പര്‍ സ്പെഷലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്താൻ ശ്രമിക്കാത്തത്.

മഞ്ചേശ്വരം താലൂക്കിന്റെ അവസ്ഥയാണ് വളരെയധികം ദയനീയം. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എന്ത് കൊണ്ടാണ് ഒരു ഡയാലിസിസ് യൂണിറ്റോ സ്കാനിംഗ് സെന്ററോ സ്ഥാപിക്കാൻ ജനങ്ങൾ നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാത്തത്. കെട്ടിടങ്ങൾ കൂടുതൽ ആവശ്യമുണ്ടെങ്കിൽ അതിനുള്ള ഫണ്ടുകൾ മാറ്റിവെക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുത്ത് പ്രവർത്തിക്കണം. കുറഞ്ഞ പക്ഷം ഡയാലിസിസ് കേന്ദ്രം ഇല്ലാത്തതു കൊണ്ടുള്ള മരണങ്ങളെങ്കിലും ഒഴിവാക്കാൻ കഴിയണം.

എംഎൽഎ.യുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ റോഡ് വികസനത്തിന് മാത്രം ഉള്ളതല്ലല്ലോയെന്ന് എന്ത് കൊണ്ട് നമ്മൾ ജനങ്ങൾ ഇത് വരെ നമ്മുടെ ജനപ്രതിനിധികളോട് ചോദിച്ചില്ല ?? ഉത്തരവാദികൾ നമ്മൾ ജനങ്ങൾ  മാത്രമാണ്. കഴിഞ്ഞ 20 വർഷം നമ്മുടെ ജനപ്രതിനിധികൾ എത്ര തുകയാണ് ആരോഗ്യരംഗത്തെ ഉന്നമനത്തിനു വേണ്ടി മാറ്റി വെച്ചത് ?? ഒരു വർഷം ആറ്‌ കോടി രൂപയാണ് എംഎൽഎയുടെ  നിയോജക മണ്ഡല വികസന ഫണ്ട്. ഇതിൽ എത്ര തുക ആരോഗ്യമേഖലക്കു വേണ്ടി മാറ്റിവെച്ചു ? ആർക്കും ആത്മാർത്ഥമായി ഒരു ഉത്തരവും പറയാൻ കഴിയില്ല എന്നതല്ലേ സത്യം.
നല്ല ഒരു നാളേക്ക് വേണ്ടി നമ്മൾക്കും ജനപ്രതിനിധികൾക്കും സർക്കാരിനും എന്ത് ചെയ്യാൻ പറ്റുമെന്ന് മനസിലാക്കി നമ്മുടെ അടുത്ത് തന്നെ മികച്ച ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളും ഉയർന്നു വരണം. രാജ്യത്തിന് തന്നെ മാതൃകയാവുന്ന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മറ്റു ജില്ലകളിൽ കിട്ടുന്ന ചികിത്സാസൗകര്യങ്ങൾ ചികിത്സ സൌകര്യങ്ങള്‍ ഇവിടെയും ലഭ്യമാകണം എന്നത് നമ്മുടെ അവകാശമാണ്.
കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാന്‍ പറ്റുമെങ്കിൽ എല്ലാ താലുക്ക് ആശുപത്രികളിലും കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും മംഗൽപാടി താലൂകാശുപത്രിയിൽ മുഴുവൻ സമയ ചികിത്സസൗകര്യങ്ങളും കുടുതല്‍ കിടത്തി ചികിത്സങ്ങളുള്ള സൗകര്യവും വേണം. ഒപ്പം സ്കാനിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തുകയും അതിന്റെ നിലവാരം ഉയർത്തേണ്ടതും വളരെ അത്യാവശ്യമുള്ളതും അടിയന്തരമായും ചെയ്യേണ്ടതും ആണ്... റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ കുറച്ചു വൈകിയാലും വേണ്ടില്ല, നമ്മുടെ മൗനം കാരണം ഇവിടെ നമ്മൾ ജനങ്ങൾ മരിച്ചു വീഴുന്ന അവസ്ഥ ഒഴിവാക്കിയയെ പറ്റൂ. ഇതിന്റെ ഉത്തരവാദിത്യം നമ്മൾ എല്ലാ ജനങ്ങളുടെതാണ്. നമ്മുടെ ആവശ്യമനുസരിച്ചായിരിക്കണം ജനപ്രതിനിധികൾ പ്രവർത്തിക്കേണ്ടത്. ഈയൊരു ബോധ്യത്തോടെ പ്രവർത്തിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞാലേ ഇനിയൊരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാൻ നമുക്ക് ഉറപ്പ് വരുത്താനാകൂ.

കയ്യൊഴിയാനാകുമോ നമുക്കും ഈ ഉത്തരവാദിത്തത്തിൽ നിന്ന്

Keywords:  Kasaragod, Kerala, Article, Top-Headlines, Trending, COVID-19, health, can give up from these Responsibilities?
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia