city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: (www.kasargodvartha.com 04.07.2017) ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുക. കോര്‍പറേറ്റ് കണക്ഷനുകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ഇതു പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ആധാര്‍ ലിങ്ക് ചെയ്യുന്ന സമയത്ത് ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പര്‍ കൈവശമുണ്ടായിരിക്കണം. സ്ഥിരീകരണത്തിനായി വണ്‍ടൈം പാസ് വേര്‍ഡ് (ഒടിപി) ഈ നമ്പറിലേക്കാണ് അയയ്ക്കുക. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും അംഗീകൃത ഏജന്‍സികളിലും റീവേരിഫിക്കേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു പറഞ്ഞു.

ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ തുടങ്ങി

ഞായറാഴ്ചകളിലും പ്രധാനപ്പെട്ട കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഈ സേവനം ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2018 ജനുവരി 31നകം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പുതിയ മൊബൈല്‍ കണക്ഷനുകള്‍ ആധാര്‍ അടിസ്ഥാന തിരിച്ചറിയല്‍ രേഖയാക്കിയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്നത്.

Keywords:  Kerala, Thiruvananthapuram, BSNL, news, Top-Headlines, Aadhar Card, Sim card, Mobile Phone, BSNL started re-verification of mobile connections with Aadhar Number 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia