city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മികച്ച ആഖ്യാന ശൈലിയുമായി ഇബ്രാഹിം ചെര്‍ക്കളയുടെ പുതിയ നോവല്‍

മികച്ച ആഖ്യാന ശൈലിയുമായി ഇബ്രാഹിം ചെര്‍ക്കളയുടെ പുതിയ നോവല്‍
ബ്രാഹിം ചെര്‍ക്കളയുടെ ഈ ജന്മം ഇങ്ങനെയൊക്കെ എന്ന നോവല്‍ രചനാവൈഭവം കൊണ്ടും ആഖ്യാനശൈലി കൊണ്ടും മികച്ച നിലവാരം പുലര്‍ത്തുന്നു. ഒരു ജിവിതാവസ്ഥയാണ് നോവല്‍ അനവാരണം ചെയ്യുന്നത്. ആഗ്രഹങ്ങളും സാധ്യതകളുമുണ്ടായിട്ടും സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ കഴിയാത്ത വിധിവിതാനങ്ങളുടെ നൂലാമാലകളില്‍ പെട്ടുഴലുന്ന അഷ്റഫ് എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് കഥ മുമ്പോട്ടുപോകുന്നത്.

വിദ്യാസമ്പന്നനും തൊഴില്‍ രഹിതനുമായ യുവാവ് വായനശാലകളുടെ തിണ്ണകള്‍ നിരങ്ങുന്നതും മറ്റുജോലികളൊന്നും ചെയ്യാതെ നാട്ടിലെ അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്ന ഒരു ശാരാശരി മലയാളി യുവാവിനെ അടയാളപ്പെടുത്തുന്നു.
കുടുംബത്തിലെ ഏക സന്താനമായ യുവാവിനെ ഉമ്മ വളരെ  പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മകന്റ്െ വഴിവിട്ട പോക്കും പ്രവര്‍ത്തിയും ഉമ്മയുടെ മനസ്സില്‍ ആധിയുടെ കനലുകള്‍ കോരിയിടുന്നു. മകന്റെ വിശ്വാസ പ്രമാണങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉമ്മയ്ക്ക് ഉള്‍ക്കൊളളാനാവുന്നതാണോ? പ്രക്ഷുബ്ധമായ യുവത്വം എങ്ങനെയൊക്കെ ഉപയോഗിക്കപെടുന്നു എന്നതിനു തെളിവാണ് ദേവദാസ് എന്ന സംഘടനാ നേതാവിലൂടെ നേവലിസ്റ്റ് തുറന്നു കാട്ടുന്നത്.

മകന്‍ പഠിച്ച് ജോലി സമ്പാദിച്ച് സഹോദരന്റെ മകളായ കുഞ്ഞാമിനയെ വിവാഹം കഴിച്ച് സുഖമായി ജീവിതം നയിക്കുന്നത് സ്വപ്നം കണ്ട ഉമ്മയ്ക്ക് അവരുടെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് മകനെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മൂകസാക്ഷിയാകേണ്ടിവരുന്ന കാഴ്ചയും. കേരളത്തിലെ എല്ലാ അമ്മമാരുടെയും പ്രതീകമാണ് നോവലിസ്റ്റ് അഷ്റഫിന്റെ ഉമ്മയിലൂടെ അവതരിപ്പിക്കുന്നത്. വെറും സന്ദര്‍ഭത്തിന്റെ മറപടിച്ച് സ്നേഹിച്ച പെണ്ണിനെ കയ്യൊഴിഞ്ഞ് ആരിഫ എന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്യുന്ന നായകന്റെ പ്രവര്‍ത്തി യുക്തിക്ക് നിരക്കാത്തതാണ്. ഏത് ആദര്‍ശത്തിന്റെ പേരിലായാലും അനുവദിച്ചു കൊടുക്കാന്‍ കഴിയാത്തതുമാണ്.

ബ്ളഡ് കാന്‍സറിന്റെ രൂപത്തില്‍ ആരിഫയുടെ മരണത്തോടെ അവസാനിക്കുന്ന ദാമ്പത്യം അതോടെ ബോംബെ എന്ന മഹാനഗരത്തിലെക്കുളള ചുവടുമാറ്റം. സീനത്തുമായുളള രണ്ടാം വിവാഹം. ആസമയത്ത്് നായകന് ന്യായങ്ങളും ന്യായീകരണങ്ങളും ഏറെ നിരത്താനുണ്ട്. എന്നാല്‍ മറ്റൊരുപുരുഷനെ മനസ്സുകൊണ്ട് വരിച്ചു കഴിഞ്ഞിരുന്ന സീനത്ത് അഷ്റഫിന്റെ മറ്റൊരു പരാജയമാകുന്നു. അതോടെ മനസ്സ് തകര്‍ന്ന നാട്ടിലെക്കുള്ള മടക്കം.
മികച്ച ആഖ്യാന ശൈലിയുമായി ഇബ്രാഹിം ചെര്‍ക്കളയുടെ പുതിയ നോവല്‍

സന്ദര്‍ഭങ്ങളുടെ കെണിയില്‍ പെട്ട് കുഞ്ഞാമിനയുമായുളള മൂന്നാം വിവാഹം. വിധിയുടെ കരാളഹസ്തങ്ങള്‍ നായകനെ പിടിമുറുക്കുന്നത്. ടി.ബി. എന്ന മാരകരോഗം പേറുന്ന കുഞ്ഞാമിനയിലൂടെയാണ്. ഒരുഭാരമായി തന്നെയാണ് കഥാനായകന്‍ കുഞ്ഞാമിനയെ കാണുന്നതെന്നും കരുതാന്‍. പ്രണയമോ സ്വപ്നങ്ങളോ അവശേഷിക്കാത്തവിധം തരിശ്ശായി പോയിരുന്നു അഷ്റഫിന്റെ മനസ്സ്. അദ്ദേഹം അപ്പോള്‍ പ്രയോഗികതയെ മാത്രം ആശ്രയിക്കുന്ന ശാരാശരി മനുഷ്യനായി മാറുകയായിരുന്നു.

പിന്നീട് ഗള്‍ഫ് നഗരത്തിലേക്ക് ചേക്കേറുന്ന നായകന്‍ ശിക്ഷകൊണ്ടും പീഡനം കൊണ്ടും മനുഷ്യമനസ്സിലെ തൃഷ്ണകളെയും വികാരങ്ങളെയും ശമിപ്പിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഗീത എന്ന  ശ്രീലങ്കന്‍ യുവതിയുടെ മോഹവലയത്തില്‍ കുടുങ്ങി പിടിക്കപ്പെട്ട് ശിക്ഷാനടപടികള്‍ നേരിടുന്ന സ്ഥിതിയിക്ക് വലിച്ചിഴക്കപ്പെടുന്ന യുവാവിന്റെ ജീവിതാവസ്ഥ അതിഭാവുകത്വത്തോടെ വരച്ചു കാട്ടുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

-സീതാദേവി കരിയാട്ട്


Keywords: Book review, Ibrahim Cherkala, New novel, Article, Seethadevi Kariyattu

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia