city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വെളിച്ചം വിതറുന്ന വനിതകള്‍'; കുറ്റാന്വേഷണക്കഥ പോലെ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലേക്ക് ആകാംക്ഷയോടെ വായനക്കാരെ സ്വാധീനിക്കുന്ന പുസ്തകം

പുസ്തക പരിചയം / പാറയില്‍ അബൂബക്കര്‍

(www.kasaragodvartha.com 29.12.2019)  
തന്റെ എരിയുന്ന മനസിന്റെ നെരിപ്പോട് ആഞ്ഞുകത്തുമ്പോഴും അന്യന്റെ വേവുന്ന മനസിന്റെ എരിച്ചിലടക്കാന്‍ തണുത്ത വെള്ളം തേടിപ്പോയ പെണ്‍മനസ്സിന്റെ നേര്‍കാഴ്ച അനാവരണം ചെയ്യുന്ന അനുഭവസാക്ഷ്യമാണ് വെളിച്ചം വിതറുന്ന വനിതകള്‍ എന്ന പുസ്തകം.

നമ്മളറിയാത്ത, നമ്മളെ അറിയാത്ത മുന്‍ജന്മ സുകൃതം പോലെ സാമൂഹ്യസേവനരംഗത്ത് എത്തപ്പെട്ട അനേകം പേരില്‍ ചിലരുടെ ഭാവനകളും, മിത്തുകളും സങ്കല്‍പ്പങ്ങളും അല്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മളെ അറിയിക്കുകയാണ് ഈ പുസ്തകം. അശരണരും അഗതികളും ആലംബഹീനരുമായ അവശജനവിഭാഗത്തിന്റെ അല്ലലിലും അലട്ടലിലും അരികിലിരുന്ന് ആശ്വാസം നല്‍കാന്‍ പ്രേരണ കാട്ടിയ പണമോ, പ്രശസ്തിയോ ആഗ്രഹിക്കാത്ത നാരിമനസ്സുകളെ ഈ പുസ്തകം അനാഛാദനം ചെയ്യുന്നു.

1000 പറനെല്ലും കുത്തരി ചോറുമായി സുഭിക്ഷമായി കഴിഞ്ഞിരുന്ന മുപ്പതാം വയസ്സില്‍ വിധവയായി വേദന ഉള്ളിലൊതുക്കി സുഷ്‌മേര മുഖവുമായി സമൂഹത്തോട് ഇടപ്പെട്ട സി എന്‍ ഭാരതിയും, കോഴിക്കോട് മാനഞ്ചിറ മൈതാനത്ത് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമായി മുഖ്യമന്ത്രിയുടെ അധ്യക്ഷവേദിയില്‍ പ്രഖ്യാപനം നടത്തിയ 91 വയസ്സില്‍ മരിച്ച ചേലക്കാടന്‍ ആയിഷുമ്മയും ഇതിലുണ്ട്.

ആ മഹതിയുടെ നിര്യാണത്തില്‍ സര്‍ക്കാര്‍ വൃന്ദങ്ങള്‍ ഒരു ഖേദപ്രകടനമോ, സാക്ഷരതയെ മഹത്വരിക്കപ്പെട്ട ആ വനിതയെ ഒന്നു തിരിഞ്ഞു നോക്കാതെയുമിരുന്ന സര്‍ക്കാരിന്റെ നീക്കത്തില്‍ ഉള്ള ആത്മരോദനം ഗ്രന്ഥകാരന്‍ നമ്മോളോട് പങ്കുവെയ്ക്കുന്നു.

എന്റെ മനസിന്റെ ധൈര്യവും എനിക്ക് എല്ലാം കഴിയുമെന്ന ജീവിത വിശ്വാസവും കൈ മുതലാക്കിയ ഓട്ടക്കാരി ചിഞ്ചു ജോസഫിന്റെ മാനസീകപക്വത ഇതില്‍ വരച്ചു കാട്ടുന്നുണ്ട്.

അനീതിക്കും, അസമത്വത്തിനെതിരെയും പ്രകൃതി സംരക്ഷണത്തിനും വേണ്ടി മൂന്ന് പിഞ്ചുമക്കളെ തൊക്കിലിറുക്കി മുഖ്യമന്ത്രിയുടെ വസതിക്കുമുമ്പിലും ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ഒറ്റയ്ക്കിരുന്ന് സമരം ചെയ്ത സമരത്തിന്റെ വീര്യം നശിപ്പിക്കാന്‍ വന്‍ മുതലാളി വെച്ചുനീട്ടിയ പണം തിരസ്‌ക്കരിച്ച ജസീറയും സ്‌ത്രൈണ മനസ്സിന്റെ ചങ്കുറപ്പ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

കാന്‍ഫെഡ് പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ അനൗപചാരിക പ്രവര്‍ത്തനത്തിലും സാക്ഷരതാ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന രമണി മടിക്കൈ. മിച്ചഭൂമി സമരത്തിലും ചൂള്ളിയിലെ എസ്റ്റേറ്റ് സമരത്തിലും ധീരതയോടെ പങ്കെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 10 ദിവസം കിടന്നത് അവര്‍ക്ക് വേണ്ടിയായിരുന്നില്ല.

അഞ്ചോളം ഭാഷകള്‍ സംസാരിക്കുന്ന സിനിമയിലേക്ക് ക്ഷണം കിട്ടിയിട്ടും വേണ്ടെന്ന് വെച്ച് മക്കളെ ആധുനിക കാലഘട്ടത്തില്‍ കളം മാറാതെ പഠിപ്പിച്ച് ജോലിക്കാരാക്കി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്കുകാരി കാര്‍ത്യായനി കെ നായര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തക പേരിനും പെരുമയ്ക്കുമല്ല അന്യരുടെ കണ്ണിരൊപ്പാന്‍ സാമൂഹ്യ സേവന രംഗത്ത് എത്തിയത്.

കാകനും കറുപ്പത്രേ
കോകിലം കറുപ്പത്രേ
വീഷാദം കറുപ്പത്രേ
ഏഴഴകും കറുപ്പത്രേ
മണ്ഡേലയും ലൂഥറും കറുപ്പത്രേ
ഏവര്‍തന്‍ നിഴലും കറുപ്പത്രേ

യുദ്ധവും ദളിതരും മരണവും കറുപ്പ് തന്നെയല്ലേ എന്ന് എഴുതിയ അത് സമൂഹത്തോട് സംവദിക്കുന്ന കവിതയെഴുത്തുകാരി ഫസീലയും. കാമിനി മനസ്സിന്റെ പതറുന്ന മേഖലകളെ കാണിച്ച് തന്ന് സ്ത്രീ മനസ്സില്‍ ഇവിടെയെല്ലാം ചങ്കൂറ്റം നേടാന്‍ ഉദ്‌ബോധിപ്പിക്കുന്നു.

ദരിദ്ര കുടുംബത്തില്‍ രാമന്‍ പൂജാരി - മണിയമ്മ ദബതികളുടെ ആറാമത്തെ ഇളയവള്‍ മീനാക്ഷി സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കല്യാണമേ വേണ്ടെന്നുവെച്ചതായിരുന്നു. ഒറ്റ തടിക്ക് ഒരുക്കമുണ്ടാകാന്‍ പ്രയാസമാകുമെന്ന് സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചുവെങ്കിലും കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമില്ലാത്ത മീനാക്ഷി കള്ളാര്‍ ഭര്‍ത്താവ് ക്യാന്‍സര്‍ പിടിപ്പെട്ട് മരിച്ചുപോയപ്പോള്‍ ജീവിതത്തെ അന്ധതയില്‍ നിര്‍ത്താതെ എളിയവര്‍ക്ക് വേണ്ടി സേവനം ചെയ്തുകൊണ്ട് ആത്മീയതയിലേക്ക് വഴുതി നീങ്ങുകയാണ്.

കെട്ടാന്‍ വന്ന ചെക്കന്‍ കല്യാണപന്തലിലെ കളത്തിലിരുന്ന കല്യാണ പെണ്ണിന് ചുറ്റും മൂന്ന് തവണ നടന്ന് മരണം വരെയുളള ജീവിതരക്ഷയുടെ വലയം തീര്‍ത്ത് കല്യാണപുടവ നല്‍കുമ്പോള്‍ ലജ്ജകൊണ്ട് കയ്യില്‍ വാങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ചുമലില്‍വെച്ചത് ഓര്‍ത്തു ചിരിക്കുന്ന 90ലെത്തിയ ലക്ഷ്മിയമ്മ കുത്തരികൊണ്ട് ഉണ്ടാക്കിയ കുളുത്ത് മോരോ മറ്റോ കൂട്ടികുടിച്ച കഥ പറഞ്ഞു ആ കാലത്തെ സാമൂഹ്യബന്ധത്തിന്റെ മാറ്റ് ഓര്‍മച്ചെപ്പില്‍ കണ്ടറിയുന്നു.

തന്നെ പഠിപ്പിച്ച നിഷ്‌കളങ്കനായ അധ്യാപകനെ ആരാധനയോടെ നോക്കിക്കണ്ട് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കി കഥയെഴുതിയ പ്രകൃതിയെ സ്‌നേഹിച്ച കഥാകാരി സൗമ്യയും ചൈനയും, ബ്രസീലും, ജപ്പാനുമൊക്കെ സന്ദര്‍ശിച്ച നടത്തക്കാരിയും പാട്ടുകാരിയുമായ സരോജിനി. ജില്ലയില്‍ ഹോം നഴ്‌സ് പ്രസ്ഥാനം ആരംഭിച്ച ശോഭന മണ്ഡപം, മാതൃകാ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം. അംഗണ്‍വാടിയില്‍ കുഞ്ഞുങ്ങള്‍ അമ്മയെന്ന് വിളിക്കുന്ന യമുന ടീച്ചര്‍ തുടങ്ങി 24 ഓളം സ്ത്രീ രത്‌നങ്ങള്‍ കൂരിരുട്ടില്‍ കത്തിച്ച ചൂട്ടിലെ വെളിച്ചം പോലെ നമ്മെ വഴികാട്ടിതരുന്നു.

96 പേജുളള വെളിച്ചം വിതറുന്ന വനിതകള്‍ എന്ന ഈ പുസ്തകം വായിച്ചുതീര്‍ത്തു കുറ്റാന്വേഷണക്കഥ പോലെ അടുത്ത പേജും അതിനടുത്തപേജും തൊട്ടടുത്തതും ആകാംക്ഷയോടെ വായനക്കാരെ സ്വാധീനിക്കുന്നു. കതിരും, പതിരും വേര്‍തിരുക്കുമ്പോള്‍ പതിരില്‍പെട്ടുപോകുന്ന കതിരുകളെ  പെറുക്കിയെടുത്ത് വായനക്കാരുടെ മുമ്പില്‍ വെക്കുന്ന ഈ പുസ്തകത്തിലെ ചുരുക്കം ചില അംശങ്ങള്‍ മാത്രം ഞാനിവിടെ ചുരുള്‍ നിവര്‍ത്തുന്നു. മായ്ച്ചാലും മായാത്ത ലിഖിതമായ ഈ പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍ കൂക്കാനം റഹ് മാനെ അഭിനന്ദിച്ചുകൊണ്ട് ഈ പുസ്തകപരിചയ പദം ഇവിടെ അവസാനിപ്പിചക്കുന്നു.

'വെളിച്ചം വിതറുന്ന വനിതകള്‍'; കുറ്റാന്വേഷണക്കഥ പോലെ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലേക്ക് ആകാംക്ഷയോടെ വായനക്കാരെ സ്വാധീനിക്കുന്ന പുസ്തകം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Book experience fore parakkal aboobekar, Article, Book review, Book, Film, Entertainment,   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia