ബദരിയയിലെ ബിരിയാണി
Apr 25, 2013, 08:09 IST
കൂക്കാനം റഹ്മാന്‍
അമ്പത് കൊല്ലങ്ങള്‍ക്കപ്പുറം ആരംഭിച്ച ഒരു ഹോട്ടല്‍ ഇന്നും അതേ സ്ഥലത്തും അതേ രീതിയിലും തുടരുന്നു. അതാണ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ എല്ലാവരെയും സ്‌നേഹോഷ്മളമായി സ്വീകരിക്കുന്ന ബദരിയ ഹോട്ടല്‍. അമ്പതു വര്‍ഷങ്ങളായി ആരുടേയും അപ്രീതിക്കു വിധേയമാകാത്ത ഹോട്ടല്‍. അകത്തു കയറിയാല്‍ കാഷ്യറായിരിക്കുന്ന ഉടമയെയോ ജോലിക്കാരനേയോ കാണില്ല. ഉടമയും തൊഴിലാളിയും ഒപ്പം പ്രവര്‍ത്തിയില്‍ മുഴുകിയിരിക്കുന്നതായി കാണാം. മട്ടന്നൂര്‍കാരനായ ടി.പി. മുഹമ്മദാണ് ഹോട്ടല്‍ ഉടമ. അദ്ദേഹത്തെ എന്നും ഹോട്ടലില്‍ കാണാം. ചിരിച്ചു കൊണ്ട്, ഓരോരുത്തരേയും സ്വീകരിക്കും. വലുപ്പച്ചെറുപ്പമില്ല.
ഒരു തവണ ബദരിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചവര്‍ വീണ്ടും അവിടേക്കുതന്നെ പോകാന്‍ ആഗ്രഹം കാണിക്കും. അവിടേക്ക് സ്ഥിരമായി ചെല്ലുന്നവരാണ് പലരും. വീടുപോലെ നാലുനേരം ഭക്ഷണം ബദരിയയയില്‍ നിന്ന് തന്നെ കഴിക്കുന്നവരെ അറിയാം. വീട്ടിലെ പോലെയുളള പരിചരണം, സ്‌നേഹസാമീപ്യം, ഭക്ഷണ രൂചി ഇതൊക്കെ തന്നെയാണ് ആളുകളെ ബദരീയയിലേക്ക് ആകര്‍ഷിക്കുന്നതും.
അവിടേക്ക് ചെല്ലുന്ന വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ശരിക്കും പഠിച്ച ആളാണ് സപ്ലൈക്കാരനായ ഹോട്ടലുടമ. ഓരോരുത്തരുടേയും ചോറിന്റെ അളവ്, ഏതു തരം കറിയാണ് ഇഷ്ടം, ചോറ് പ്ലേറ്റിലാണോ, ഇലയിലാണോ, ഇതെല്ലാം കൃത്യമായി അറിയുന്ന ആളാണ് ടി.പി. മുഹമ്മദ്. പ്രത്യേകം ഓര്‍ഡര്‍ കൊടുക്കേണ്ട, പോയി ഇരുന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ അദ്ദേഹം നോക്കിക്കൊളളും.
1959 ല്‍ ഇപ്പോഴത്തെ ഉടമയുടെ അമ്മാവന്‍ ടി.പി. അബു എന്ന ആളാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. അത് മരുമക്കള്‍ ഏറ്റെടുത്ത് ഇപ്പോഴും നടത്തുന്നു. ഒരു ദിവസം പോലും മുടക്കമില്ലാതെ മുഹമ്മദിന്റെ അനുജന്‍ അഷറഫും സഹായത്തിനുണ്ടാവും. ചിലപ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ ഇബ്രാഹിമും കൂട്ടിനുണ്ടാവും. ഈ സഹോദരന്മാരുടെ യോജിപ്പും പ്രവര്‍ത്തന ശൈലിയും മാതൃകാപരം തന്നെ. വിവാഹിതരായി വേറെ വേറെ വീടുവെച്ചാണ് താമസമെങ്കിലും എല്ലാകാര്യത്തിലും ഒപ്പം നിന്നാണ് പ്രവര്‍ത്തനം. ഇന്നേ വരെ സഹോദരങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായില്ല എന്നുളളതും എടുത്തു പറയേണ്ട കാര്യമാണ്.
നീലേശ്വരത്ത് അതിരാവിലെ തുറക്കുകയും, ഏറ്റവും വൈകി അടക്കുന്നതുമായ ഹോട്ടലാണിത്. മുപ്പത് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുളള സൗക്യമുണ്ട്. വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് ഈ സഹോദരങ്ങള്‍ കാണിക്കുന്നത്. ഭക്ഷണത്തിലെ പാകപ്പിഴകൊണ്ടോ, സമീപനത്തിലെ തകരാറുകൊണ്ടോ ഇത്രയും കാലത്തിനിടയ്ക്ക് ഒരു വാക്കോ, എതിര്‍പോ, വക്കാണമോ കസ്റ്റമേര്‍സിന്റെ ഭാഗത്തു നിന്ന് ഒന്നും ഉണ്ടായിട്ടില്ല എന്നുളളതും ബദരിയയുടെ നടത്തിപ്പുകാരുടെ മേന്മ തന്നെയാണ്.
ബദരിയിലെ ബിരിയാണി പ്രസിദ്ധമാണ്. ഹോട്ടല്‍ ആരംഭിക്കുമ്പോഴുണ്ടായ അതേ രൂചിയും, ഗുണവും ഇന്നും ഇവര്‍ നിലനിര്‍ത്തുന്നു. തുടക്കത്തിലുളള അതേ ബിരിയാണി പാണ്ടാരി തന്നെ ഇന്നും ഇവിടെ സേവനം നടത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. മട്ടന്നൂര്‍കാരന്‍ മായന്‍ ഇച്ചയാണ് ബദരിയയുടെ ബിരിയാണിയുടെ സുത്രധാരന്‍
ബദരിയയിലെ സ്ഥിര കസ്റ്റമേര്‍സില്‍ മിക്കവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന സര്‍വ മീറ്റിംഗുകള്‍ക്കും ചായയും, ഭക്ഷണവും നല്‍കുന്നത് ഇവിടെ നിന്നാണ്. ട്രഷറി ജീവനക്കാരും എസ്.ബി.ടി ഉദ്യോഗസ്ഥരും. കുടുംബശ്രീ പോലുളള സംഘടനകളും ലഘു ഭക്ഷണത്തിനും ചായക്കും ആശ്രയിക്കുന്നതും ഇതേ ബദരിയ ഹോട്ടലിനെയാണ്.
നീലേശ്വരത്തെ ജനങ്ങളെയും നീലേശ്വരത്ത് എത്തിപ്പെടുന്നവരെയും കുറിച്ച് നന്മ പറയാന്‍ നടത്തിപ്പുകാരായ സഹോദരന്മാര്‍ക്ക് നൂറ് നാവാണ്. ഇത്ര നല്ല കസ്റ്റമേര്‍സിനെ വേറെ എങ്ങും കിട്ടില്ലയെന്ന് മറ്റ് പലേയിടങ്ങളിലേയും ആളുകളെ കണ്ടിട്ടുളള ഈ സഹോദരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഹോട്ടല്‍ വെയ്സ്റ്റിനെക്കുറിച്ചും, വെളളത്തിന്റെ ദോഷത്തെക്കുറിച്ചുമാണ് പലസ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചു പറയാറുളളത്. ഇവിടെ ഇവ രണ്ടും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു.
സാധാരണയായി മദ്യപിച്ചു വരുന്നവരെക്കൊണ്ടും ഹോട്ടലുകാര്‍ പരാതി പറയാറുണ്ട്. അവര്‍ ചെറിയ കാര്യത്തിനുപോലും ബഹളം വെക്കുന്നവരാണുതാനും. പക്ഷെ ബദിരിയയിലും അത്തരക്കാര്‍ വരാറുണ്ട്. അവരോട് എങ്ങിനെ പെരുമാറണമെന്ന് ശരിക്കും പഠിച്ച മഹമൂദും സഹോദരന്മാരും പ്രശ്‌നങ്ങളില്ലാതെ കാര്യം ശരിയാക്കിക്കൊളളും.
മുഹമ്മദും, അഷറഫും നല്ലവായനക്കാരാണ്. ഹോട്ടല്‍ പണികഴിഞ്ഞ് റൂമിലെത്തിയാല്‍ രാത്രി വൈകും വരെ അവര്‍ വായനയില്‍ മുഴുകും. അന്നന്നത്തെ എല്ലാം പത്രങ്ങളും വാരികകളും എല്ലാം സ്ഥിരമായി വായിക്കുന്നവരാണ് ഇവര്‍. അത്തരം പരന്ന വായനയായിരിക്കാം സമൂഹ മദ്ധ്യത്തില്‍ എങ്ങിനെ പെരുമാറണമെന്ന അറിവ് അവര്‍ക്ക് കരഗതമായത്.
വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുകയെന്നതും അരവ് മിക്കതും ആട്ടുകല്ലില്‍ തന്നെ ചെയ്യുമെന്നതും ഭക്ഷണ രൂചിക്ക് മാറ്റുകൂട്ടുന്നുണ്ടാവാം. ഇവിടുത്തെ നെയ്പത്തിരിയും പ്രസിദ്ധമാണ്. നെയ്പത്തിരി കഴിക്കാനായി മാത്രം ദുരസ്ഥലങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ വരാറുണ്ടെന്ന് ഇവര്‍ പറയുന്നു.
ചിക്കന്‍, ബീഫ്, മട്ടന്‍ എന്നിവ സത്യസന്ധമായി ലഭിക്കുന്നിടത്തുനിന്നു മാത്രമെ ഇവര്‍ വാങ്ങിക്കൂ. അതു കൊണ്ടു തന്നെ നൂറ് ശതമാനം വിശ്വസിച്ചു കൊണ്ടു മാംസ വിഭവങ്ങള്‍ ഇവിടെ നിന്ന് കഴിക്കാമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ഇത്തിരി ചെറിയ ഹോട്ടലാണെങ്കിലും ചോറും, ബിരിയാണിയും, നെയ്‌ച്ചോറും, ചായയും വിഭിന്നങ്ങളായ പലഹാരങ്ങളും ഇവിടെ നിന്ന് ലഭ്യമാവും. സഹോദരന്മാരെ കൂടാതെ നാലഞ്ച് തൊഴിലാളികളും ഇവരോടൊപ്പം ഹോട്ടലില്‍ പണി ചെയ്യുന്നുണ്ട്. പക്ഷെ പുറത്തു നിന്ന് വരുന്നവര്‍ക്ക് ഇവരെ പ്രത്യേകം പ്രത്യേകം തിരിച്ചറിയാന്‍ പ്രയാസമാണ്.
വെളുത്ത ഷര്‍ട്ടും മുണ്ടും, ചെവിയില്‍ ഇറുക്കി വെച്ച ഒരു കടലാണ് പെന്‍സിലും, ഇടത്തേ ചുമലില്‍ ഒരു ചെറിയ ടര്‍ക്കിടവലും, സദാ പുഞ്ചിരിക്കുന്ന മുഖവുമാണ് പ്രധാന നടത്തിപ്പുകാരനായ മുഹമ്മദിന്റെ ട്രേഡ്മാര്‍ക്ക്. ആ ചിരിയും ലോഹ്യം പറച്ചിലും കണ്ടാലും കേട്ടാലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കൂടി അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറയാന്‍ സാധിക്കില്ല. അത്ര മനോഹരമായ സമീപന-പെരുമാറ്റ രീതിയാണ് അദ്ദേഹത്തിന്റേത്.
തികഞ്ഞ ദൈവ വിശ്വാസികളാണ് ഈ സഹോദരന്മാര്‍. ഹോട്ടലിന് തൊട്ടുകിടക്കുന്ന നിസ്‌ക്കാര പളളിയില്‍ സമയം തെറ്റാതെ അഞ്ചുനേരവും നിസ്‌ക്കരിക്കാന്‍ ചെല്ലും. ചിലപ്പോള്‍ കറകളഞ്ഞ ആ വിശ്വാസമായിരിക്കാം അദ്ദേഹത്തെ മനുഷ്യപ്പറ്റുളളവനാക്കിത്തീര്‍ക്കുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ട് കാലം ഒരു അപശബ്ദത്തിനും ഇടനല്‍കാതെ ഒരു സ്ഥാപനം അതേ രീതിയില്‍ തുടര്‍ന്നു പോയ്‌ക്കൊണ്ടിരിക്കുന്നു എന്നത് അതിന്റെ നടത്തിപ്പുകാര്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നു. സാധാരണ ഇത്തരം ചെറു ഹോട്ടലുകളില്‍ കാണുന്ന അലമ്പുകളൊന്നും ഇവിടെ ഉണ്ടാകാത്തതു അത്ഭുതം തന്നെയാണ്.
വാടകകൊടുത്താണ് ഹോട്ടല്‍ നടത്തുന്നത്. അതു കൊണ്ടു തന്നെ പുത്തന്‍ ഹോട്ടല്‍ സ്ഥാപിക്കാനോ, സ്റ്റാര്‍ ഹോട്ടലുകള്‍ നടത്താനോ ഒന്നും മോഹിക്കാതെ ഇതു കൊണ്ട് തന്നെ ജീവിച്ചു പോവുകയാണീ സഹോദരങ്ങള്‍. അവരുടെ കുടുംബങ്ങളും സന്തുഷ്ടിയോടെ ജീവിച്ചു പോവുന്നതും ബദരിയയുടെ സഹായം കൊണ്ടു മാത്രമാണ്. ഇനിയും ഇങ്ങിനെ തന്നെ ജീവിച്ചു പോവണമെന്ന ചെറിയ-ചെറിയ സ്വപ്നങ്ങളേ
അവര്‍ക്കുളളൂ.
Keywords: Article, Kookkanam Rahman, Hotel, Nileshwaram, Food, Biriyani, Badariya Hotel, Complaint, Trademark, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Kookkanm Rahman (Writer) |