നിങ്ങളെക്കാള്‍ മോശമാണ് ഞങ്ങള്‍
Mar 7, 2014, 08:24 IST
മുഹമ്മദ് ഷെഫീഖ് എന്‍
ആധുനിക സാങ്കേതിക വിദ്യ നമുക്ക് മുന്നില്‍ ഒരുപാട് അവസരങ്ങളാണ് തുറന്നിട്ടത്. വിവരസാങ്കേതിക വിദ്യ ലോകത്താകെയുള്ളവരെ അയല്ക്കാരാക്കി. വാട്സപ്പും ഫേസ് ബുക്കും സജീവമായതോടെ ലോകം ചെറുതായി. അങ്ങ് ദൂരെയുള്ളവര്‍പോലും നിമിഷങ്ങള്‍ക്കകം നമ്മുടെ തൊട്ട് മുന്നിലെത്തി. കാലവും ദൂരവും ഒന്നും ഒരു തടസമേ ആയില്ല. എല്ലാം വളരെ പെട്ടന്ന്.
ലോകത്തെവിടയും ഇങ്ങനെയാണ് കാര്യങ്ങള്‍. നല്ലതിനായി പ്രയോജനപ്പെടുത്തിയവര്‍ക്ക് വളരാന്‍ ഏറെ അവസരങ്ങള്‍ നല്കി വിവരസാങ്കേതിക വിദ്യ. എന്നാല്‍ നമ്മുടെ കൊച്ചു കാസര്‍കോട് ജില്ലയില്‍ കാര്യങ്ങള്‍ എല്ലാം തലതിരിഞ്ഞാണ്. സാങ്കേതിക വിദ്യയും നമ്മളില്‍ ചിലരെങ്കിലും പ്രയോജനപ്പെടുത്തുന്നത് തലതിരിയാന്‍ തന്നെ.
ലോകം ചെറുതാക്കി ചുറ്റിലുമുള്ളത് മുഴുവന്‍ നമ്മുടെ ഉള്ളംകയ്യില്‍ വെച്ച് തന്ന വിവര സാങ്കേതിക വിദ്യ കുറെ കാലമായി നമ്മുടെ ഉത്തരമലബാറില്‍ പ്രയോജനപ്പടുത്തുന്നത് സ്വയം വളര്‍ച്ചയ്ക്കല്ല. സ്വയം ഏരിഞ്ഞൊടുങ്ങാനുള്ള വഴിയൊരുക്കാനാണ്. വര്‍ഗീയ നിറമുള്ളവ പോസ്റ്റ് ചെയ്തതിനും അതിനെ ലൈക്ക് അടിച്ചതിനും ഒരുപാട് പേര് ഇന്നും പോലീസിന്റെ നിരീക്ഷണത്തിലാണ്. സഹോദരനെ ഇഷ്ടപെടുന്നതിനുള്ളതല്ല, വിരോധം വെച്ച് പുലര്‍ത്തുന്നതിനാണ് ഇവര്‍ ലൈക്ക് നല്‍കുന്നത്. ഇത് എത്രമാത്രം ഭീകരമാണ്. ഒരു ഡോക്ടറെ കുറിച്ച് വാട്സ്ആപ്പില്‍ മെസേജ് പരത്തിയതിന് പിടികൂടിയവരില്‍ ഏറെയും സ്കൂള്‍ കുട്ടികളായിരുന്നു.
നമ്മുടെ കുട്ടികള്‍ക്ക് ഇതെന്ത് പറ്റിയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നമ്മുടെ പള്ളിക്കൂടങ്ങളുടെ തിരുമുറ്റങ്ങളിലാകെ കഞ്ചാവ് സംഘങ്ങളാണ് തമ്പടിച്ചിരിക്കുന്നതെന്ന വാര്‍ത്ത വന്നത്. പല കുട്ടികളും നമ്മുടെ വിദ്യാലയങ്ങളിലെത്തുന്നത് ചുവന്ന കണ്ണുകളുമായാണ്. ഇടറുന്ന പാദങ്ങളുമായാണ് അവര്‍ വിദ്യ നുകരാന്‍ ക്ലാസിലെത്തുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള നമ്മുടെ കുട്ടികള്‍ നീല കണ്ട് വളരുന്നു എന്ന് ചില സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ലഹരി മിഠായും സിഗരറ്റ് പേനയുമാണ് നമ്മുടെ കുട്ടികളെ ലക്ഷ്യമാക്കി കടകളുടെ അലമാരകളില്‍ തിളങ്ങിനില്കുന്നത്.
ഭീതിപ്പെടുത്തുന്ന ഈ വാര്‍ത്തകള്‍ക്കിടയിലാണ് വാട്സ് ആപ്പിലൂടെ കാസര്‍കോടന്‍ അങ്ങാടികളുടെ പേരുകള്‍ കോര്‍ത്തിണക്കി പാട്ട് പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഞങ്ങളുടെ അങ്ങാടിയാണ് ഏറെ കേമം എന്നാണ് ആ പാട്ടുകള്‍ എല്ലാം പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ബെടക്ക് (Bad) ചെക്കന്മാരാണെന്ന് (Boys) അവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിലര്‍ ഞങ്ങള്‍ കടക്ക് (Strong) ചെക്കന്മാരാണെന്ന് മേനി നടിക്കുന്നു. സിനിമകളെയും ചില സംഗീത ആല്ബങ്ങളെയും അതേ പടി അനുകരിക്കുകയാണ് ഈ കുട്ടികള്‍. ചെകുത്താന് കുട്ടികള്‍, തിന്മയുടെ ശക്തികള്‍, വെറുക്കപെട്ടവര്‍ തുടങ്ങിയവ നെഞ്ചില്‍ കുത്തിയ വസ്ത്രങ്ങളാണ് ഇവര്‍ അഭിമാനത്തോടെ ധരിക്കുന്നത്. ഇവരുടെ മുടിയുടെ സ്റ്റൈലും വേറെ തന്നെ. അനുസരണയില്ലാത്ത പ്രകൃതമാണെന്ന് ബോധ്യപ്പെടുത്താന്‍ ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ഹെയര്‍ സ്റ്റൈല്‍ മാത്രമേ ഈ കുട്ടികള്‍ തിരഞ്ഞെടുക്കുകയുള്ളു.
ഓരോ കുട്ടികൂട്ടവും ആരാണ് മോശം എന്നകാര്യത്തില്‍ മത്സരിക്കുകയാണ്. നിങ്ങളെക്കാള്‍ മോശമാണ് ഞങ്ങള്‍ എന്നാണ് ഓരോ കവലകളിലേയും സംഘങ്ങള്‍ പ്രഖ്യാപിക്കുന്നത്. സാങ്കേതിക വിദ്യ ലോകത്തെ ചെറുതാക്കുകയായിരുന്നു. എങ്കില്‍ ഉത്തരകേരളത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ചെറുപ്പക്കാരുടെ മനസ്സ് വല്ലതെ ഇടുങ്ങിയതാവുകയായിരുന്നു.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കടത്തിണ്ണകളില്‍ ഇരിക്കുന്ന ചെറു സംഘങ്ങളാണ് ഇങ്ങനെ പാട്ടുപാടി തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. മേധാവിത്വം സ്ഥാപിക്കാന്‍ പാട്ടുമാത്രം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ചെറിയ ഒരു അളവില്‍ കണ്ണടയ്ക്കാമായിരുന്നു. എന്നാല്‍ പാട്ടില്‍ മാത്രം കാര്യങ്ങള്‍ നില്കുന്നില്ല. അങ്ങാടികളുടെ പേരിട്ട് പാട്ടുപാടിയവരെ അന്വേഷിച്ച് തൊട്ടടുത്ത ഗ്രൂപ്പ് വന്നുതുടങ്ങി. ഇത് കളിയെ കാര്യമാക്കി മാറ്റി. പിന്നെ അത് കയ്യാങ്കളിയില്‍ വരെയെത്തി.
നമ്മുടെ കുട്ടികള്‍ ഒരോ തെരുവിന്റെ പേരിലും ഗ്യാങ്ങുകള്‍ തീര്‍ക്കുമ്പോള്‍ വരും ദിവസങ്ങള്‍ കൂടുതള്‍ അസ്വസ്ഥമാവും. ഈ ഗ്യാങ്ങുകള്‍ക്ക് അതാതു സ്ഥലത്തുള്ളവരോടുതന്നെ സ്നേഹമില്ലെന്നതും നാം അറിയണം. ഈ അടുത്ത ദിവസം പ്ലസ്ടു പഠിക്കുന്ന കുട്ടികളോട് പാതിരാവില്‍ കടത്തിണയില്‍ ഇരുന്ന് സമയം കളയരുതെന്ന് മക്കളോടെന്നപോലെ ഉപദേശിച്ച വ്യക്തിയോട് പ്രതികാരം ചെയ്താണ് കുട്ടികള്‍ പ്രതികരിച്ചത്. അര്‍ദ്ധരാത്രി വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും തീവെച്ച് നശിപ്പിച്ചായിരുന്നു കുട്ടികള്‍ പ്രതികാരം തീര്‍ത്തത്. കാര്യത്തിന്റെ പോക്ക് നിസാരമല്ലെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
നട്ടപ്പാതിര നേരത്ത് ബൈക്കോടിച്ച് അങ്ങാടിയിലെത്തി സോറ പറഞ്ഞ്, കൂട്ടം കൂടി നില്കുന്ന ഈ കുട്ടികള്‍ക്കൊന്നും ലൈസന്‍സെടുക്കാന്‍ പ്രായമായിട്ടില്ല. പിന്നെ ഈ കുട്ടികള്‍ എങ്ങനെ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു. ഇവര്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ. ഇവര്‍ ഓരോരുത്തരും വ്യത്യസ്ത മണല്‍ മാഫിയയിലെ അംഗങ്ങളാണ്. മണല്‍ സംഘത്തിന്റെ അംഗങ്ങളായാല്‍ ഇവര്‍ക്ക് കൈനിറയെ പണം ലഭിക്കുന്നു. ആവശ്യത്തിന് പണം കൈയില്‍ ഉള്ളതിനാല്‍ പിന്നീട് രക്ഷതാക്കളുടെ മുന്നില്‍ കൈനീട്ടേണ്ടിവരുന്നില്ല. മാത്രമല്ല, രക്ഷിതാക്കള്‍ക്ക് പ്രത്യേകിച്ച് ഉമ്മമാര്‍ക്ക് ഇവര്‍ പോക്കറ്റ് മണിയും നല്കുന്നു. ഇതോടെ ഇവര്‍ക്ക് വീട്ടില്‍ നിന്നും ഏത് സമയത്തും പുറത്തിറങ്ങുന്നതിനുള്ള അനുമതി ലഭിക്കുകയാണ്.
വാട്സ് ആപ്പിലെ നാടിന്റെ പേരില്‍ തങ്ങളുടെ പുരുഷ്യാധിപത്യം പ്രഖ്യാപിച്ചത് സഹിക്കാനാവാതെ നഗരത്തിന് തൊട്ടടുത്തുള്ള ഒരു വനിതാ കോളേജിലെ പെണ്‍കുട്ടികള്‍ തങ്ങളുടെ സാനിധ്യവും അറിയിച്ച് പാട്ടുപാടി. ആണ്‍കുട്ടികള്‍ക്ക് പൊതുഇടങ്ങളില്‍ കൂട്ടം കൂടാനും പാട്ടുപാടാനും സമൂഹം അനുമിതി നിഷേധിക്കാത്തതിനാല്‍ അവര്‍ നാടിന്റെ പേരില്‍ പാട്ടു പാടിയപ്പോള്‍, പെണ്‍കുട്ടികള്‍ക്ക് പൊതു ഇടത്തില്‍ സംഘംചേരാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ അവരുടെ കേന്ദ്രമായ കോളേജിന്റെ പേരിലാണ് പാട്ട് പാടിയത്. ആദ്യം ആണ് കുട്ടികള്‍ പാടിയ പാട്ട് ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇതിന് മറുപടിയായി പെണ്‍കുട്ടികള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചതോടെ പിന്നെ തുരതുരെ പാട്ടുകളുടെ ഘോഷയാത്രയായി. പാടിയ പെണ്‍കുട്ടികളെ തേടി അവരുടെ ക്യാമ്പസിന്റെ അടുത്തേയ്ക്ക് ആണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് വന്നത് തെരുവ് സംഘട്ടനത്തിന് കാരണമായി. പാട്ടിന്റെ വരികളല്ല, പാട്ടുപാടാനിടയായ സാഹചര്യം പാട്ടുപാടിയ പെണ്‍കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കാന്‍ കാരണമായി. സ്കൂളിന് വല്ലാത്ത അഭിമാനക്ഷതം സംഭവിച്ചതായി മാനേജ്മെന്റ് മനസിലാക്കി. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഓര്‍ത്ത് സങ്കടമായി. പാടിയവര്‍ ആണ് കുട്ടികളായിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നുവെന്നതും കൗതുകം തന്നെ. കാരണം, അവര്‍ പാടേണ്ടവരും സംഘം ചേരേണ്ടവരും എന്ന് പൊതുവേ സമൂഹം അംഗീകരിച്ചത് പോലെ.
ഇപ്പോള്‍ വാട്സപ്പില്‍ സൗണ്ട് ക്ലിപ്പ് തുറന്ന് നോക്കാന്‍ ഭയപ്പെടുന്ന സ്ഥിതി വരെയായി. അത്രതോളം ആഭാസത്തരങ്ങളായി പിന്നീട് പാട്ടിന്റെ പേരില്‍. ഉപദേശത്തിന്റെ സ്വഭാവത്തിലും വന്നു പിന്നെ കുറെ പാട്ടുകള്‍. എല്ലാവരും ഉപദേശിച്ചത് പാട്ട് പാടിയ പെണ്‍കുട്ടികളെ മാത്രം. തങ്ങളുടെ കവലയുടെ പേരില്‍ ചട്ടമ്പിത്തരം കാട്ടലാണ് ആണത്തമെന്ന് പ്രഖ്യാപിക്കുന്ന ആണ് പാട്ടുകാര്‍ക്ക് ഉപദേശമില്ല.
നമ്മുടെ കുട്ടികള്‍ക്ക് കുട്ടിത്തം മാറും മുമ്പേ നരബാധിക്കുന്നതാണ് പ്രശ്നം. ലഹരി, സെക്സ് മാഫിയകള്‍ അവരെ കുട്ടിത്തത്തില്‍ നിന്നും വളരെ പെട്ടെന്ന് റാഞ്ചികൊണ്ട് പോവുന്നു. കുട്ടികള്‍ കുട്ടികളായി തന്നെ വളരണം. ചുറ്റുപാടും കണ്ടും കേട്ടും അവര്‍ പാടിത്തന്നെ വളരട്ടെ. പക്ഷേ അത് തങ്ങളുടെ റ വട്ടത്തിലുള്ള കവലയുടെ പേരില്‍ ഗ്യാങ് രൂപീകരിച്ച് അതിന് വേണ്ടി തമ്മിത്തല്ലി ആവരുതെന്ന് മാത്രം. നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് അവരുടെ ലോകത്തെ തിരിച്ച് കൊടുക്കാനാവണം. പലരും കുട്ടികളെ ദുരുപയോഗപ്പെടുത്താനാണ് ഒന്നിച്ച് നിര്‍ത്തുന്നത്.
ലഹരിയുടെ രസം നുണയാന്‍ പഠിപ്പിച്ച് അവരെ പ്രകൃതി വിരുദ്ധ പ്രവൃത്തിയിലേയ്ക്ക് തള്ളിവിടുന്ന സംഘവും നമുക്ക് ചുറ്റുമുണ്ട്. ഈ ചെകുത്താന്മാരില് നിന്നും രക്ഷിക്കാന്‍ സാധിച്ചാല്‍ വരും തലമുറയെ കുറിച്ച് നമുക്ക് നല്ല സ്വപ്നം കാണാം. ഇല്ലെങ്കില്‍ വളരുന്ന തലമുറ നമ്മെ ശപിക്കും. അവര്‍ നമുക്കെതിരെ തിരിയും. അവര്‍ക്ക് നല്ല ലോകത്തെയും ജീവിതത്തെയും സ്വപ്നങ്ങളെയും കാണിച്ച് കൊടുക്കാത്തതിനാല്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Application, Article, Internet, Parents, Students, World, Education, Cyber, Social Network.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍