ജനിച്ച് ആറു മിനിട്ടു കൊണ്ട് കുഞ്ഞിന് ആധാര്‍ കാര്‍ഡ്
Sep 25, 2017, 10:26 IST
ഒസ്മാനാബാദ് (മഹാരാഷ്ട്ര): (www.kasargodvartha.com 25.09.2017) ജനിച്ച് ആറു മിനിട്ടു കൊണ്ട് കുഞ്ഞിന് ആധാര്‍ കാര്‍ഡ് ലഭിച്ചു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ജനിച്ച ഭാവന സന്തോഷ് ജാധവ് എന്ന നവജാത ശിശുവിനാണ് ജനിച്ച് ആറുമിനുട്ട് കൊണ്ട് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.03 നാണ് ഒസ്മാനാബാദ് ജില്ലയിലെ സ്ത്രീകള്‍ക്കായുള്ള ആശുപത്രിയില്‍ ഭാവന ജനിച്ചത്. 12.09 ആയപ്പോഴേക്കും കുഞ്ഞിന്റെ ആധാര്‍ കാര്‍ഡ് ലഭ്യമാവുകയായിരുന്നു.
ജില്ലയ്ക്കിത് അഭിമാന നിമിഷമാണെന്നും കുഞ്ഞിന്റെ ആധാര്‍ നമ്പര്‍ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്തതായും ജില്ലാ കളക്ടര്‍ രാധാകൃഷ്ണ ഗാമെ അറിയിച്ചു. ഉടന്‍ തന്നെ എല്ലാ കുട്ടികള്‍ക്കും ആധാര്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒസ്മാനാബാദ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജനിച്ച് 1,300 കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചതായും ഗാമെ വെളിപ്പെടുത്തി.
Photo: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Aadhar Card, Top-Headlines, National, Baby Girl Gets Aadhaar Number Just 6 Minutes After She Was Born
Keywords: News, Aadhar Card, Top-Headlines, National, Baby Girl Gets Aadhaar Number Just 6 Minutes After She Was Born