കൊറോണയെ നേരിടാന്‍ നാമെത്ര സജ്ജരാണ്?
Mar 20, 2020, 14:41 IST
ബി എം പട്ള
(www.kasargodvartha.com 20.03.2020) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രലോകത്തെയാകെ വെല്ലുവിളിച്ച് കൊറോണയെന്ന മഹാമാരി സംഹാര താണ്ഡവമാടുകയാണ്. അതിപ്പോള്‍ നമുക്ക് മീതെയും വട്ടമിട്ടിരിക്കുന്നു. ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധിയുണ്ടായാല്‍ അവിടേക്ക് ആരും പോകരുതെന്നും അവിടെ നിന്നും ആരും പുറത്ത് പോകരുതെന്നും നിഷ്ക്കര്‍ഷിച്ച പ്രവാചകാധ്യാപനങ്ങള്‍ കാണാവുന്നതാണ്.ഈ മാതൃകയാണ് നാമെല്ലാവരും പിന്‍പറ്റേണ്ടതും. ആരെങ്കിലും എന്തും വിചാരിക്കുമോ എന്ന ആകുലതയല്ല വേണ്ടത് മറിച്ച് ഈ വിപത്തിനെ എങ്ങിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്നതാണ് വിഷയം.
നമുക്ക് ചെയ്യാന്‍ പറ്റുന്നത് പനിയും ജലദോഷമുളളവര്‍, പ്രായമായവർ, കുട്ടികള്‍, മറ്റ് ശാരീരിക അസ്വസ്ഥതയുളളവര്‍ ഇവരാരും ആരാധാനലായങ്ങളിലോ,മതപരമായ ചടങ്ങുകളിലോ, നാലാള് കൂടുന്നിടത്തോ സംബന്ധിക്കാതിരിക്കലാണ് ഉത്തമം. പ്രത്യേകിച്ച് വിദേശത്ത് നിന്ന് വന്നവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊക്കെ ഉണര്‍ത്തുമ്പോള്‍ ഇവരെ സമൂഹത്തില്‍ നിന്നും അകറ്റുകയല്ല മറിച്ച് കൂടുതല്‍ സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന ബോധോദയം ഉണ്ടായേ തീരൂ. ആരോഗ്യത്തിന്‍റെ കാര്യത്തില്‍ എല്ലാ മതങ്ങളെയും പോലെ അതിനേക്കാളുപരി വളരെ കാര്‍ക്കശ്യമായിത്തന്നെയാണ് ഇസ്ലാമിന്‍റെയും കാഴ്ച്ചപ്പാട്. അതേ മാതൃകയാണ് നാമെല്ലാവരും പിന്‍പറ്റേണ്ടതും.
മതത്തെപ്പോലത്തന്നെ മനുഷ്യരാശിയുടെ നില നില്‍പ്പിനും വളരെ പ്രധാന്യവുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായേ തീരൂ. അതിന് വിഘാതം നില്‍ക്കുന്ന ഒന്നും ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. സ്വയം തീരുമാനിക്കുക.അതാണ് ഏറ്റവും അഭികാമ്യവും.
എന്‍റെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുമെന്ന് ഓരോരുത്തരും ഉറപ്പ് വരുത്തുക. അകാരണമായ ഭയമല്ല വേണ്ടത്.ജാഗ്രതയാണ്. മതമേലധികാരികളും പൊതു സമൂഹവും ആരോഗ്യ രംഗത്തുളളവരുടെയും അധികാരികളുടെയും നിർദ്ദേശങ്ങൾ ശിരസാ വഹിക്കുക. അതായിരിക്കും ഈ വിപത്തിനെ നമ്മുടെ ഭൂമിയില്‍ നിന്നും കെട്ട് കെട്ടിക്കാനുളള ഏക വഴി.
Keywords: Article, Kerala, Kasaragod, B M Patla, Covid 19, Coronavirus, Article by B M Patla < !- START disable copy paste -->

Keywords: Article, Kerala, Kasaragod, B M Patla, Covid 19, Coronavirus, Article by B M Patla