റസാന നജ്ജാര്‍... റമദാനില്‍ പൊലിഞ്ഞ മാലാഖയാണ് നീ
Jun 10, 2018, 13:29 IST
അനസ് ആലങ്കോള്‍
(www.kasargodvartha.com 10.06.2018) റസാന നജ്ജാര്‍ എന്ന നാമം പരിചയമില്ലാത്തവര്‍ വിരളമായിരിക്കും. ക്രൂരതയെ കൂടെ കൂട്ടിയ ഇസ്രയേല്യരുടെ അക്രമങ്ങള്‍ ഏല്‍ക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട ഫലസ്തീനിലെ പിഞ്ചു പൈതലുകളെയും യുവാക്കളെയും വൃദ്ധന്മാരെയും പരിചരിക്കാന്‍ തന്റെ യുവത്വം മാറ്റി വെച്ച മാലാഖയായിരുന്നു റസാന. ഈര്‍ഷ മനോഭാവത്തോടെ ഇസ്രയേല്‍ പട്ടാളം അക്രമം നടത്തി പിരിയുമ്പോള്‍ ഓടിയെത്തി ആശ്വാസ വാക്കുകള്‍ പറയാന്‍ സന്മനസ് കാട്ടിയ ഒരു ഇരുപത്തിയൊന്നുകാരി.
പാവപ്പെട്ട മനുഷ്യര്‍ പരിക്ക് പറ്റി വേദന സഹിക്കാനാവാതെ പിടയുമ്പോള്‍ പരിചരിക്കാനായി ഓടി എത്തിയിരുന്ന ഒരു പാരമെഡിക്കല്‍ വളണ്ടിയര്‍. ഒരു പിഞ്ചു പൈതല്‍ വെടിയേറ്റ് വീഴുമ്പോള്‍ സ്വന്തം മകനെ പോലെ അവള്‍ ശുശ്രൂഷിച്ചിരുന്നു. യുവാവിന് പരിക്കേല്‍ക്കുമ്പോള്‍ സ്വന്തം സഹോദരനെ പോലെ കൂടെ നില്‍ക്കുമായിരുന്നു.
നീ ഭാഗ്യവതിയാണ്. ഇന്ന് ലോകം നിന്നെ വാഴ്ത്തുന്നു. നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിന്റെ മരണം പോലും ഞങ്ങള്‍ക്ക് പാഠമാണ്. സ്വന്തം ജീവന്‍ മറന്ന് സഹോദരന്മാരെ ശ്രൂഷൂഷിക്കാന്‍ നീ കാട്ടിയ നല്ല മനസിന് ക്രൂരന്മാര്‍ നിനക്ക് തന്ന സമ്മാനമായിരുന്നു നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്ത വെടിയുണ്ടകള്‍. പടപൊരുതി ജയിക്കുക എന്നത് ധീരതയുടെ അടയാളമാണ്. വെടിയുണ്ടകളെ പേടിച്ച് വീടിനുളളില്‍ അടങ്ങി ഒതുങ്ങി കഴിയാതെ വെപ്രാളപ്പെടുന്നവരെ ആശ്വസിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ നീയാണ് ധീരത എന്ന വാക്കിന്റെ പര്യായം. യുദ്ധമെന്ന് കേള്‍ക്കുമ്പോള്‍ നിനക്ക് ഭീതിയില്ലായിരുന്നു. ആണിന്റെ ആര്‍ജവത്തോടെ നീ നടത്തിയ പരിചരണങ്ങളെല്ലാം പ്രശംസനീയമാണ്.
മരണം ചിലര്‍ക്ക് അലങ്കാരമാണെന്ന ഒരു തത്ത്വചിന്തകന്റെ വാക്ക് നിന്നെ കണ്ടിട്ടാവണം അയാള്‍ കുറിച്ചിട്ടത്. നശ്വരമായ ഈ ലോകത്ത് പ്രതികരിക്കാതെ എനിക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്ന് പറഞ്ഞ് ഈ ലോകത്ത് നിന്ന് പിണങ്ങി പോയ ഐലാന്‍ കുര്‍ദിയുടെ ലോകത്തേക്ക് റസാനയും പോയി മറഞ്ഞിരിക്കുന്നു. സ്‌നേഹം എന്താണെന്ന് അറിയാത്ത ഈ ലോകത്ത് എനിക്ക് ജീവിക്കേണ്ടന്ന് പറഞ്ഞ് പരലോകത്തേക്ക് പറന്ന് പോയ ഇംറാന്‍ ദഖ്‌നീശിനെ റസാന കണ്ട്മുട്ടിയിരിക്കാം... നിന്റെ പരിചരണങ്ങള്‍ക്ക് പാത്രമായ പതിനായിര കണക്കിന് ആളുകളുടെ നേതാവായി നിനക്ക് വാഴാം. വിശുദ്ധമായ റമദാനിലെ ഏറെ പുണ്യമാക്കപ്പെട്ട ദിനത്തിലാണ് നീ ഈ ലോകത്തോട് വിട പറഞത്. നീ വിജയികളുടെ കൂട്ടത്തില്‍ പെട്ടു എന്നതിന്റെ ഏറ്റവും വലിയ അടയാളമാണത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് നടന്ന യുദ്ധവേളയില്‍ പരിക്ക് പറ്റുന്നവരെ പരിചരിക്കാന്‍ ഓടി നടന്ന സ്വഹാബി വനിതകളുടെ കഥ നിന്നെ പറ്റി ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നു.
ചെയ്യാത്ത കുറ്റത്തിന് ശിക്ഷ എറ്റു വാങ്ങേണ്ടി വന്ന ഫലസ്തീന്‍ കിടാങ്ങളുടെ പ്രതീകമായി റസാന പരിണമിക്കും. ആധിപത്യത്തിന്റെയും ആള്‍ബലത്തിന്റെയും പേരില്‍ അക്രമത്തിന് കൂട്ട് നില്‍ക്കുന്ന അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ക്കുളള ഉത്തരമില്ലാത്ത ചോദ്യചിഹ്നമായി റസാന മാറിയിരിക്കുന്നു. മനുഷത്വം മരവിച്ച ക്രൂരന്മാരായ കാട്ടു ജീവികളുടെ ഇത്തരം പ്രവര്‍ത്തനം കാണുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ശരിയായിരുന്നുവെന്ന് ആയിരം വട്ടം തോന്നിപോവുന്നു.
വര്‍ഷങ്ങളായി വെടിയുണ്ടകളും ബുളളറ്റുകളും ബോംബുകളുമായി ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്യര്‍ കാട്ടുന്ന അവിശ്രമ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലും അറുതി വരുമെന്ന് നമുക്ക് സമാധാനിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Top-Headlines, Trending, Killed, World, Article about Razan Al-Najar
< !- START disable copy paste -->