പൊലിഞ്ഞത് പാലക്കുന്നിന്റെ ആത്മീയ തേജസ്
Feb 29, 2012, 11:35 IST
Pokli Poojari |
കേവീസ് ടെക്സ്റൈല്‍ എന്ന പാലക്കുന്നിലെ ആദ്യത്തെ തുണിക്കടയില്‍ തയ്യല്‍ ജോലിക്കിടെയാണ് ദേവിയുടെ മുഖ്യ പൂജാരിയാകാന്‍ തിരുവിളിയുണ്ടായത്. ഈഴവ സമുദായങ്ങളിലെ എട്ടില്ലങ്ങളില്‍പ്പെട്ട കട്ടയില്‍ തറവാട്ടഗംമാണ് പൊക്ളി പൂജാരി.
1970കളില്‍ ബംബന്‍ പൂജാരിയുടെ മരണശേഷമാണ് പൊക്ളി പൂജാരി അധികാര സ്ഥാനത്തെത്തിയത്്. തന്റെ മുന്‍ഗാമിക്ക് ഉദ്ദേശം 10വര്‍ഷത്തില്‍ താഴെ മാത്രമെ ദേവീപുജക്ക് അവസരമുണ്ടായിരുന്നുള്ളുവെങ്കിലും നീണ്ട 40 വര്‍ഷക്കാലം ദേവി സേവ നടത്താന്‍ പൊക്ളി പൂജാരിക്കായി. ക്ഷേത്രത്തില്‍ പുരോഗതി ഉദയം ചെയ്തത് 1960കളില്‍ അപ്പുഡു പൂജാരിയുടെ കാലത്തായിരുന്നു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭണ്ഡാരപ്പറപ്പില്‍ തികഞ്ഞ ആചാര ബഹുമതികളോടെ സംസ്ക്കാരം നടക്കും. സ്ഥാനികരെ അടക്കം ചെയ്യുന്നിടമാണ് ഭണ്ഡാരപ്പറമ്പ് .സ്ഥാനികരുടെ മരണത്തില്‍ ചാവു ഊട്ട് അടിയന്തിരം നിഷിദ്ധമാണ്.
-പ്രതിഭാ രാജന്‍
Also read
പാലക്കുന്ന് ക്ഷേത്ര മുഖ്യ കര്‍മ്മി പൊക്ലി പൂജാരി നിര്യാതനായി