കെ.ജി. റസാഖിനെ അറിയാം
Jan 22, 2018, 19:50 IST
ഇബ്രാഹിം ചെര്‍ക്കള
(www.kasargodvartha.com 22.01.2018) എഴുതുന്ന വിഷയങ്ങളിലെ ഉള്‍കാഴ്ചകളാണ് കൃതികളെ മനോഹരവും വ്യത്യസ്തവുമാക്കുന്നത്. കെ.ജി. റസാഖ് എന്ന എഴുത്തുകാരന്റെ രണ്ട് കവിതാ പുസ്തകങ്ങളും മറ്റു മൂന്ന വിജ്ഞാന കൃതികളും വായിച്ചു പോകുമ്പോള്‍ കിട്ടുന്ന വായനാനുഭവം ഇവിടെ അടയാളപ്പെടുത്താം. ആദ്യ കൃതി എന്റെ പ്രവാചകന്‍. അറേബ്യ മരുഭൂമിയില്‍ അന്ധകാരം നിറഞ്ഞ ഒരു കാലഘട്ടത്തില്‍ ഭൂജാതനാവുകയും ലോക ജനതക്ക് മാര്‍ഗ്ഗദര്‍ശപാത സ്വയം ജീവിപ്പിച്ചു കാണിക്കുകയും, ദൈവത്തിന്റെ അരുളിപ്പാടായി തനിക്ക് ലഭിച്ച ഖുര്‍ആന്‍ എന്ന അത്ഭുത വിശേഷങ്ങള്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്നു നല്‍കി അത് ലോക ജനതയുടെ വഴി വിളക്കായി സൂക്ഷിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്ത മഹാനായ മുഹമ്മദ് നബി (സ.അ) യുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഖുര്‍ആന്‍ ചരിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ ലളിതമായി ഇതില്‍ അനാവരണം ചെയ്യുന്നു. അഞ്ഞൂറ്റി അമ്പതോളം പേജുകള്‍ വരുന്ന വലിയ പുസ്തകമാണിത്. ഏറെ വര്‍ഷങ്ങളിലെ പഠനവും പരിശ്രമവും ഈ കൃതിക്ക് വേണ്ടി കെ. ജി. റസാഖ് ചിലവഴിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയെ കുറിച്ചുള്ള ചരിത്രപരമായ അിറവുകള്‍ പകരുന്നതിനോടൊപ്പം തന്നെ ഖുര്‍ആനിലെ മറ്റു പല വിഷയങ്ങളും ഈ കൃതി ചര്‍ച്ച ചെയ്യുന്നുണ്ട്. നബിയുടെ ജീവിതത്തിലെ പ്രധാന സംഭവ വിവരണങ്ങളിലൂടെ വായനക്കാരുടെ മനസിലേക്ക് നന്മ-യുടെ വാതായനങ്ങള്‍ തുറന്നിടുകയും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിത പാഠം നല്‍കുകയും ചെയ്യുന്നു. ലളിതമായ ഭാഷയും മനസില്‍ പതിയുന്ന വിവരണങ്ങളും ഈ പുസ്തക വായനയെ നമുക്ക് എളുപ്പമാക്കിത്തരുന്നു.
കെ.ജി.യുടെ രണ്ട് കവിതാ സമാഹാരങ്ങളാണ് മാമ്പഴക്കൂട്ടവും പൂങ്കാവനവും. ഇരു കൃതികളിലും പ്രകൃതിയും മനുഷ്യനും നിറഞ്ഞു നില്‍ക്കുന്നു. അധികം കവിതകളും സമകാലീന സംഭവങ്ങളോട് കവിയുടെ പ്രതിഷേധങ്ങളും ചോദ്യം ചെയ്യപ്പെടലുകളുമാണ്. മനുഷ്യ നന്മയുടെ, സാഹോദര്യത്തിന്റെ നല്ല നാളുകളെ സ്വപ്നം കാണുകയാണ് കവി ഇവിടെ ചെയ്യുന്നത്. കവി ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ജീവിത മുഹൂര്‍ത്തങ്ങളെ വര്‍ണ്ണിക്കുന്ന, അത്തരം മഹദ് വ്യക്തികള്‍ക്ക് ആദരവുകളര്‍പ്പിക്കുന്ന കവിതകളും ഇതില്‍ കാണാം. അറബി പദങ്ങളും മലയാളവും കലര്‍ന്ന സുന്ദരമായ ഒരു ഭാഷാ രീതിയാണ് റസാഖ് എന്ന കവിയുടെ രചനയുടെ പ്രത്യേകത.
സംസം ഒരു അത്ഭുത പ്രതിഭാസം എന്ന കൃതി ഖുര്‍ആനില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു അധ്യായത്തിലെ സംഭവമാണ്. തിളക്കമാര്‍ന്ന രചനാ ശൈലിയിലാണ് കെ.ജി. റസാഖ് ഇത് അവതരിപ്പിക്കുന്നത്. സംസം മഹത്തായ ഒരു പ്രതീകവും അത്ഭുത പ്രതിഭാസവുമാണ്. ഇബ്രാഹിംനബി (അ) യുടെയും മകന്‍ ഇസ്മാഈല്‍ എന്ന പിഞ്ചു കുഞ്ഞിന്റെയും മാതാവ് ഹാജറ (റ) യുടെയും ജീവന്‍ നില നിര്‍ത്താന്‍ മരുഭൂമിയില്‍ രൂപം കൊണ്ട ഒരത്ഭുത പ്രതിഭാസമാണ് സംസം. നൂറ്റാണ്ടുകള്‍ കടന്നു പോയിട്ടും ഇന്നും അനുസ്യൂതം പ്രവഹിക്കുന്ന ഈ ഉറവ മനുഷ്യ കുലത്തിന്റെ പ്രതീക്ഷയായി നില നില്‍ക്കുന്നു. സംസം ജലത്തിന്റെയും കിണറിന്റെയും വിസ്മയങ്ങള്‍ വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. സംസമിന്റെ വിസ്മയങ്ങള്‍ പറഞ്ഞാലൊടുങ്ങുന്നതല്ല. ഇപ്പോഴും ഇതിനെ പറ്റി പുതിയ പുതിയ കണ്ടു പിടുത്തങ്ങളും വിശദീകരണങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഭൗമ ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അതീതമായി ഒരു അത്ഭുത പ്രതിഭാസമായി തന്നെ ആ മഹാ പ്രവാഹം നില കൊള്ളുന്നു.
കെ.ജി റസാഖിന്റെ നാലാമത്തെ പുസ്തകമാണ് പ്രപഞ്ചമെന്ന പ്രഹേളിക. ഉത്തരം കണ്ടെത്താനാവാത്ത ഒരു മഹാ പ്രഹേളികയാണ് പ്രപഞ്ചമെന്ന പ്രതിഭാസം. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുക. വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിക്കപ്പെടുക. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളെ പറ്റിയുള്ള ഈ അന്വേഷണങ്ങള്‍ക്ക് എല്ലാറ്റിനും ഉത്തരം കണ്ടെത്താനാവില്ല. അതുകൊണ്ട് ചോദ്യങ്ങള്‍ അവസാനിപ്പിക്കാനുമാവില്ല. ഈ അന്വേഷണത്തിന്റെ പൂര്‍ണതയില്‍ നാം ദൈവത്തില്‍ എത്തിച്ചേരുന്നു. പരിശുദ്ധ ഖുര്‍ആന്‍ എന്ന ദൈവീക ഗ്രന്ഥം മനുഷ്യന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങളും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളും വെളിച്ചവും നല്‍കുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ ഓരോ ഘടനയിലൂടെയും കടന്നു പോകുന്ന കെ.ജി റസാഖിന്റെ ഈ വിജ്ഞാന കൃതി വളരെ വിലപ്പെട്ടതെന്ന് പറയേണ്ടി വരുന്നതും ഇതു കൊണ്ട് തന്നെയാണ്. ഓരോ വായനയും പല അര്‍ത്ഥ തലങ്ങളില്‍ എത്തിക്കുന്ന ഖുര്‍ആന്‍ എന്ന അത്ഭുത ഗ്രന്ഥത്തിന്റെ പ്രകാശ ശോഭയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് പ്രപഞ്ചമെന്ന പ്രഹേളിക.
രചനാപരമായ ന്യൂനതകള്‍ പലതും കണ്ടെത്താന്‍ പറ്റുമെങ്കിലും തന്റെ ആരോഗ്യ പ്രശ്‌നങ്ങളും അതോടനുബന്ധിച്ച് ശാരീരികമായ അസ്വസ്ഥതകളും ഒന്നും ഈ രചനകളില്‍ നിഴലിക്കുന്നില്ല എന്നത് എഴുത്തിന്റെ വിജയം തന്നെയാണ്. റസാഖ് എന്ന എഴുത്തുകാരനെ വായനാലോകം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല എന്നത് വലിയ സത്യമാണ്. കവിതകളെ മാറ്റി നിര്‍ത്തി മറ്റ് മൂന്ന് പുസ്തകങ്ങളും മനസിരുത്തി വായിച്ചാല്‍ ഇദ്ദേഹം രചനയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കണ്ടെത്താനും കൃതിയുടെ മൂല്യങ്ങള്‍ കാണാനും കഴിയും ഇതിനുള്ള ശ്രമമാകട്ടെ ഈ ചര്‍ച്ചയുടെ ലക്ഷ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Cherkala, Writer, Book, Gulf, World, Qurhan, Poem, Prophet muhammed, Article about K.G Razak < !- START disable copy paste -->

Keywords: Article, Cherkala, Writer, Book, Gulf, World, Qurhan, Poem, Prophet muhammed, Article about K.G Razak