ഹ്ഹ്ഹ്ഹ്, ഹ്ഹ് ചള്‍ക്ക്ന്ന്മ്മാ
Nov 11, 2018, 20:33 IST
അസ്ലം മാവില
(www.kasargodvartha.com 11.11.2018) പൊതുവെ എനിക്ക് ഖന്നച്ചയെ ഇഷ്ടാണ്. എഫ് ബി തുറന്നാല്‍ ഖന്നച്ചയുടെ ടൈം ലൈനൊന്ന് നോക്കും. കാസര്‍കോട് മൊഴിയുടെ സുല്‍ത്താനായത് കൊണ്ട് മാത്രമല്ല, നമ്മുടെയൊക്കെ നാട്ടിന്‍പുറത്തെ ഒരു കാരണവരെ പോലെ എന്തോ ഖന്നച്ചയും അദ്ദേഹത്തിന്റെ വരികളും ഫീല്‍ ചെയ്യുന്നത് കൊണ്ട് കൂടിയാണ്.
അദ്ദേഹത്തിന്റെ എഴുത്തില്‍ ഏതെങ്കിലും ഒന്നില്‍, നാം വളരെക്കാലമായ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാസര്‍കോടന്‍ വാമൊഴിയോ വാഗ്ശകലമോ കണ്ടെത്താന്‍ പറ്റും. ഇന്ന് അബ്ദുല്ല കുഞ്ഞി (ഖന്നച്ച) എഴുതിയ ഒരു കുറിപ്പുണ്ട്. 'വിന്റര്‍ ഡേ ഓഫ് മൈ ചൈല്‍ഡ് ഹുഡ്' എന്ന തലക്കെട്ടിലാണത്.
അതിലെ ഓരോ വരികളും ഉദ്ധരിക്കേണ്ടതാണ്. അതത്ര ശരിയല്ലല്ലോ. ആ കുറിപ്പിന്റെ അവസാന ഭാഗമിങ്ങനെ: 'നെരേല്‍തെ റേഡിയോല് കേക്ക്ന്നെ ലൈഫ് ബോയ് ഹെ ജഹാന് തന്ത്രുസ്തിഹെ വഹാന്‍ ഞാല്‍ം പാഡീറ്റ് മറേന്ന് പൊര്‍ത് ബന്ന്റ്റാമ്പൊ ഉമ്മ പണീന്റെഡേന്ന് അമ്പര്പ്ലെ ബന്ന്റ്റ് തലെ ഒര്ക്കെ തോര്‍തും, ഹ്ഹ്ഹ് ചള്‍ക്ക്ന്ന്മാന്ന് ഉമ്മാഡ് ചെല്ലുമ്പൊ അട്പ്ന്റര്ത് ബട്ടെല് കുറുമുറാന്ന് തുന്നാന്‍ മുര്‍ചിറ്റ്ബെച്ചെ കെര്കണ്ടം കല്തപ്പം എന്നെനോക്കീറ്റ് ചിരിക്കും, നീ ബീയം ചൂട്ചൂട് കെല്‍തപ്പം തുന്ന്ന്ന് ചെല്ലീറ്റ് ഉമ്മ എന്റെ തലെ തോര്‍ത്ന്നെ മദിയാക്കീറ്റ് തലെ തഡീറ്റ് അള്‍ക്കും,,ആ തടല്‍ല് എങ്ങന്‍തെ കുള്‍പും 'മാട്ടത്തോട് ' കടക്കും,... (മാട്ടത്തോട് എന്റെ വക)
'ഹ്ഹ്ഹ്ഹ്, ഹ്ഹ് ചള്‍ക്ക്ന്ന്മ്മാ'
ഇത് പറയാത്ത ഒരു കുഞ്ഞും അന്നും ഉണ്ടാകില്ല, ഇന്നും ഉണ്ടാകില്ല. അത്ര വെയ്റ്റും വെയ്റ്റേജുണ്ട് ആ പറച്ചിലിന്. നിങ്ങളൊന്ന് കുഞ്ഞുകുട്ടി കാലത്തേക്ക് കുഞ്ഞിളം കാല് വെച്ച്, സ്വല്പനേരം ഒരു കുഞ്ഞായി മാറി നോക്കൂ. ബാത്ത് റൂമില്‍ നിന്നും ഒരു ചെറിയ കഷ്ണം തോര്‍ത്തു മുണ്ടുടുത്തോ ഉടുക്കാതെയോ, ഇറ്റിറ്റു വീഴുന്ന വെള്ളവുമായി, വിറക്കുന്ന പല്ലിനും ചുണ്ടിനും കൈ രണ്ടും വിരലുകള്‍ കോര്‍ത്തടുപ്പിച്ച് ആ പദങ്ങളൊന്ന് നിങ്ങള്‍ പതിയെ വളരെപ്പതിയെ ഉരുവിട്ടേ, ഒരു വട്ടമല്ല, കുറെ വട്ടം, നിയന്ത്രണത്തിനപ്പുറം ആ വാക്കുകള്‍ സര്‍വ്വ ശക്തിയുമെടുത്ത് പുറത്ത് ചാടും. 'ഹ്ഹ്ഹ്ഹ്, ഹ്ഹ് ചള്‍ക്ക്ന്ന്മ്മാ' അടിമുടി വിറക്കും. പെരുവിരല്‍ തൊട്ട് ഉച്ചിയില്‍ വരെ പ്രകമ്പനത്തിന്റെ അലയൊലികള്‍ രൂപപ്പെടും. വീഴും വീഴില്ല എന്നാവും.
അപ്പോള്‍ ഒരു തോര്‍ത്തുമുണ്ടുമായോ ഉമ്മയുടെ തന്നെ തലയിലെ തട്ടവുമായോ നിങ്ങളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനും ഒരു തുള്ളി ജലകണികയുടെ ഈര്‍പ്പം പോലും അവശേഷിപ്പിക്കാതെ തോര്ത്തിയും തടവിയും മാറ്റാനായി, നമ്മുടെ പ്രിയപ്പെട്ട ഉമ്മ ദേ കണ്മുമ്പില് നില്ക്കുന്നുണ്ടാകും. കൂടെ മഴപെയ്തിറങ്ങിയ പൊന്നില്‍ ചാലിച്ച ഉമ്മയുടെ വാക്കുകളും - 'എന്റെ പുന്നാരകട്ടേനെ കാത്തോട്ട് അവ്വ.. ', ഉടയതമ്പുരാന് ഉമ്മ നല്കുന്ന ഉയിരോളം വലിയ വിശേഷണം - അവ്വ.
ആ മാതൃ സ്നേഹത്തിനു മുന്നില്‍ നാം ഒരു കുഞ്ഞായി, കുഞ്ഞുപൂവായി, കുഞ്ഞിതളായി, സ്നേഹവായ്പായി, ജലബാഷ്പമായി മാറും. I still need you close to me എന്നുമ്മയോട് അടുത്ത് നിന്നുമകലെ നിന്നും പറയാന്‍, പറഞ്ഞുകൊണ്ടേയിരിക്കാന്‍ നിങ്ങളെയാ ഗതകാല ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
നേരത്തെയും ഉമ്മയുടെ കളങ്കമില്ലാത്ത സ്നേഹത്തെ കുറിച്ച് വളരെ തന്മയത്വത്തോടും വൈകാരികമായും ഖന്നച്ച എഴുതിയിട്ടുണ്ട്. ഒന്നു കൂടി പറഞ്ഞാല്‍ ഉമ്മയെ കുറിച്ച് എഴുതുമ്പോഴാണ് ഖന്നച്ച ഒരു കുഞ്ഞനായി മാറുന്നത്.
ചെറുകഥ പോലെ ഒരു കുറിപ്പുണ്ട് എഫ് ബിയില്‍. ''എന്റെ സ്വന്തം സുലേഖ(ഞ്ഞ)''. ഇത് വായിച്ചാല്‍ ഒരു ബഷീര്‍കഥ വായിച്ച സുഖം ലഭിക്കും. ആ രചനയുടെ ഏറ്റവും അവസാനം അദ്ദേഹം ഉമ്മയുടെ സ്നേഹത്തെക്കുറിച്ചു എഴുതിയത് ഇങ്ങിനെ:
''പാക്ക് പൊന്തിച്ച്റ്റ് പഞ്ചാരെ മേങ്ങീനാ മോനെന്ന് ഉമ്മ കേക്ക്ന്നെ കേട്ടപ്പൊ പാക്ക്ലുള്ള പഞ്ചാര്ന്റെ കെട്ട് അസൂയപ്പെട്ടിട്ടുണ്ടാവും, ബികോസ് മദര്‍സ് ലവ്- സ്നേഹം നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു അതില്‍. ''
അല്ലേ, ബാല്യകാലം എത്ര പെട്ടെന്നാണ് ചില പദസമ്പത്തുക്കള്‍ നമ്മുടെ കണ്‍മുമ്പിലെത്തിക്കുന്നത് ! കൂടെ നമ്മുടെ പെറ്റുമ്മയുടെ ഓരോ സദ്നിമിഷങ്ങളും. ഖന്നച്ച അങ്ങിനെയാണ് കൃതൃമത്വമില്ലാതെ തന്നെ ഗൃഹാതുരത്വം, ഒരിക്കലും വിട്ടൊഴിയാത്ത നിഴലായി നമ്മുടെ കണ്മുമ്പില് കൊണ്ട് വരുന്നത്.
ഖന്നച്ചയുടെ ഓരോ വരികള്‍ക്കിടയിലൂടെയും സാകൂതം പരതാനാണെനിക്കിഷ്ടം. നിങ്ങളുമൊന്ന് പരതി നോക്കൂ. നഷ്ട ബാല്യങ്ങള്‍ അതൊരുപാട് തിരിച്ചു നല്‍കുമെന്നെനിക്കുറപ്പാണ്. നന്മകള്!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Aslam Mavile, Article, Abdulla Kunhi Mogral Article about Kasaragodan Sulthan!
< !- START disable copy paste -->