city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരൊറ്റ കാസര്‍കോടന്‍ വാക്ക് തീര്‍ക്കുന്ന മറിമായങ്ങള്‍

അസ്ലം മാവില

(www.kasargodvartha.com 05.02.2019) ഇന്ന് അതിരാവിലെ കണ്ട വാട്‌സ്ആപ്പ് ടെക്സ്റ്റ് ഇവിടെ പകര്‍ത്തുന്നു. തെക്കന്‍ ജില്ലയില്‍ നിന്ന് വന്ന ഒരു വില്ലേജ് ഓഫീസര്‍ക്ക് കാസര്‍കോടന്‍ സഹപ്രവര്‍ത്തകന്‍ തന്റെ നാട്ടു ഭാഷ പഠിപ്പിച്ചു കളയാമെന്ന സാഹസത്തിന് മുതിരുന്നതാണ് ഈ ടെക്സ്റ്റ്. കൊല്ലത്ത് നിന്ന് കാസര്‍കോട്ടെത്തിയ വില്ലേജ് ഓഫീസര്‍ക്ക്കാസര്‍കോട് ഭാഷ പഠിപ്പിക്കാന്‍ തീരുമാനിച്ച സഹപ്രവര്‍ത്തകനായ കാസര്‍കോട്ടുകാരന്‍ ക്ലാസ് തുടങ്ങിയത്രെ.

(1 മുതല്‍ 20 വരെ എഴുതിയ വീഴുക എന്ന വാക്കിന്റെ  ക്രിയാ രൂപങ്ങള്‍ രസികനും അജ്ഞാതനുമായ ആ വാട്‌സ്ആപ്പ് സുഹൃത്തിന്റെ വകയാണ്. അതുവായിച്ച ശേഷം സമാന വാക്കിന് എന്റെ മനസ്സില്‍ തോന്നിയ മറ്റു ചില ക്രിയാ പദങ്ങള്‍ അതിന് ചുവടെ കൊടുത്തിട്ടുണ്ട്. ഏതായാലും ഈ ആര്‍ട്ടിക്കിളിന്റെ മുക്കാല്‍ ക്രെഡിറ്റും പേരറിയാത്ത ആ രസികനുള്ളതാണ്.)

വീഴുക എന്ന വാക്കിന് എത്ര ക്രിയാ രൂപങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ കാസര്‍കോട് ഭാഷാശൈലിയില്‍ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് നോക്കാം.
ഒരൊറ്റ കാസര്‍കോടന്‍ വാക്ക് തീര്‍ക്കുന്ന മറിമായങ്ങള്‍

1. ബൂണ്= വീണു.
2. ബൂവും = വീഴും
3. ബൂണൗ = വീണ്‌പോവും
4. ബൂണോണ്ട = വീഴാതെ നോക്കണേ..
5. ബൂണര്‍ണ്ട = വീഴല്ലേ ..
6. ബൂണര്‍ട്ടാഞ്ഞി = വീണേനെ
7. ബൂണൈ.. = വീണു പോയി
8. ബൂണാ..? = വീണോ?
9. ബുവ്വാന്‍ കീഞ്ഞി = വീഴാന്‍ തുടങ്ങി
10. ബൂണങ്കാ? = വീണാലോ?
11.ബൂവണ്ട = വീഴല്ല
12. ബൂണ്‌റു = വീഴാന്‍ സാധ്യതയുണ്ട്.
13. ബൂണിനാണ്കു... = വീണിട്ടുണ്ടാവും
14. ബൂണ്‌നാ? = വീണോ?
15. ബൂണ്‌റ്റേ..? = വീണില്ലേ
16. ബൂണ്റ്റായ്റ്റ് = വീണതിന്ന് ശേഷം
17. ബൂമ്പൊ = വീഴുമ്പോള്‍
18. ബൂണെങ്കിലാ? = വീണെങ്കിലോ?
19. ബൂണ്‍ട്ട്ടിയെ = വീണ് കിട്ടയത്
20. ബൂണത്രെ = ഇപ്പോള്‍ വീണതേയുളളൂ..

തല കറങ്ങി വീണ വില്ലേജ് ഓഫീസര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. അയാള്‍ക്ക് ഇസാറായിറ്റാമ്പോ ഇതും കൂടി ചെല്ലിക്കൊട്ത്തിറ്, അന്നിറ്റായിറ്റ് ആസുത്രീല്‍ത്തെ ബില്ല് ക്ലീറാക്കീറ്റ് ഒഡനെ ആംബുലെന്‍സ് ബ്‌ള്ചിറ്റ് പൊര്ക്ക് കൊണ്ടോന്നെ ഏര്‍പ്പാഡാക്ക്‌ന്നെ നല്ലത്... നന്നെ ആസുത്രീല് ബെച്ചിര്ക്കണ്ട.

21 )ബൂണെര്‍ട്ടി/മാ/റാ/ണേ - വീണുപോകുമായിരുന്നേനെ
22) ബൂണര്‍ഡണെ/റാ - വീഴരുതേ
23) ബൂണ്‌റോ ? - വീഴുമോ ?
24) ബൂവട്ടാഞ്ഞി - വിഴുമായിരുന്നു
25) ബൂണങ്കാമറ്റോ - വീഴുകയോ മറ്റോ ചെയ്താല്‍
26) ബൂണ്‍ട്ട് - വീണിട്ട്
27) ബൂമ്പോലെ - വീഴുന്നത് പോലെ
28) ബൂണ്‍റ്റ്‌ല - വീണിട്ടില്ല
29)ബൂണിറ്റ - വിണില്ല
30 ) ബൂവ്വേലാ - വീഴില്ല
31) ബൂവ്വോ ? - വീഴുമോ
32) ബൂം ബൂം - വീഴും വീഴും
33) ബൂണ്‍റേലാ - വീഴില്ലന്നേ
34) ബൂണോയ് - വീണു പോയി
35) ബൂണ്ര്‍റാ - (പോയി )വീഴൂ
36) ബൂവേലമ്മാ/റാ/ണേ - വീഴില്ല ഉറപ്പ്
37) ബൂണയ്യാന്തോ ? - വീണ് കാണും
38) ബൂണ്‍ട്ടാണോ ? - വീണോ എന്തോ
39) ബൂമ്പോലായി - വീഴുന്നത് പോലെ തോന്നി
40) ബൂ/ബൂറാ/ബൂണേ - (പോയി) വീഴ്

ഈ ഒരു വാക്കിന് തന്നെ ഇനിയും ഒരു പാട് ക്രിയാപദങ്ങള്‍ കാണും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Aslam Mavile, സാംസ്കാരികം, Kasaragod, Article about Kasaragod Slang
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia