ലഹരിമാഫിയക്കെതിരായ തളങ്കരയിലെ ജനമുന്നേറ്റം കേരളത്തിന് മാതൃക
Mar 28, 2016, 11:47 IST
ടി കെ പ്രഭാകരന്‍
(www.kasargodvartha.com 28/03/2016) കാസര്‍കോട് നഗരസഭയിലെ തളങ്കര എന്ന പ്രദേശത്തുനിന്നും ലഹരിമാഫിയക്കെതിരെ ഉയര്‍ന്നുവരുന്ന ജനമുന്നേറ്റം കേരളത്തിന് മൊത്തം മാതൃകയാവുകയാണ്. ജാതിമത കക്ഷി രാഷ്ട്രീയഭേദമന്യേ ഇവിടത്തെ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ-വ്യവസായ പ്രമുഖരും ഒത്തൊരുമിച്ച് കഞ്ചാവ് മാഫിയാസംഘത്തിന്റെ വേരറുക്കാന്‍ ഒരേ മനസ്സോടെ ഒരേ ലക്ഷ്യബോധത്തോടെ മുന്നിട്ടിറങ്ങിയിരിക്കുന്നു. പോലീസും അതിനുവേണ്ട സഹായസഹകരണങ്ങള്‍ നല്‍കുന്നു. കഞ്ചാവ് മാഫിയയുടെ നീരാളിക്കൈകളില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരെ മോചിപ്പിക്കാന്‍ ഒരു നാട് ഏറ്റെടുത്തിരിക്കുന്ന ഈ ദൗത്യം സമാനതകളില്ലാത്തതാണ്.
കഞ്ചാവ് സംഘങ്ങള്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന കാസര്‍കോട് ജില്ലയിലെ മറ്റുപ്രദേശങ്ങള്‍ എങ്ങനെ ഈ വിപത്തിനെതിരെ പൊരുതണമെന്നു പറഞ്ഞുകൊടുക്കുന്ന പാഠപുസ്തകം തന്നെയാണ് തളങ്കരയിലെ ജനകീയകൂട്ടായ്മയെന്ന് നിസ്സംശയം പറയാം. നാടിനെ ഗ്രസിച്ച വന്‍വിപത്തിനെതിരെ മാനവികതയുടെ ഐക്യസന്ദേശവുമായി മുന്നോട്ടുപോകുന്ന തളങ്കരയിലെ പൗരാവലി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരാന്‍ സംസ്ഥാനത്തെ എല്ലാ ജനസമൂഹങ്ങള്‍ക്കും ബാധ്യതയുണ്ട്. ബാധ്യത മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണ്.
ആന്റണി സര്‍ക്കാറിന്റെ കാലത്ത് ഏര്‍പെടുത്തിയ ചാരായനിരോധനം കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടുകളിലുണ്ടാക്കിയ സാമൂഹ്യ പ്രത്യാഘാതങ്ങളെക്കാള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ബാറുകള്‍ പൂട്ടിയതോടെ നമ്മുടെ നാടിനെ ഗ്രസിച്ചിരിക്കുന്നതെന്ന ആശങ്കയ്ക്ക് അടിവരയിട്ടുകൊണ്ട് സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും കഞ്ചാവ് വിപണനം സാര്‍വ്വത്രികമാവുകയാണ്. ചാരായനിരോധനം കേരളമൊട്ടുക്കും വ്യാജ മദ്യനിര്‍മ്മാണത്തിനും വിപണനത്തിനും ഉപയോഗത്തിനുമാണ് കാരണമായതെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാറിന്റെ ബാര്‍നിരോധനം കഞ്ചാവും മയക്കുമരുന്നും എവിടെയും സുലഭമാക്കുന്ന സമാന്തരലഹരിമാഫിയകളുടെ വിശാലമായ ലോകമാണ് തുറന്നിരിക്കുന്നത്. ഇപ്പോള്‍ കഞ്ചാവുമായി ബന്ധമുള്ള ഒരു വാര്‍ത്തയെങ്കിലും ദിവസവും പത്ര-ദൃശ്യമാധ്യമങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടിയതോടെ മദ്യഉപയോഗത്തില്‍ ഗണ്യമായ ഇടിവുസംഭവിച്ചുവെന്നും നാട്ടില്‍ സ്വസ്ഥതയും സമാധാനവും തിരിച്ചുവന്നുവെന്നുമൊക്കെയാണ് ബന്ധപ്പെട്ട അധികാരികളുടെ അവകാശവാദം. എന്നാല്‍ നാടിന്റെ അവശേഷിച്ച സ്വസ്ഥത കൂടി തകരുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങള്‍ പതുക്കെ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രധാനനഗരങ്ങളില്‍ ചില ലോബികള്‍ മുഖാന്തിരം മാത്രം ലഭിച്ചിരുന്ന കഞ്ചാവ് അടക്കമുള്ള മാരകമായ ലഹരിപദാര്‍ത്ഥങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും എളുപ്പത്തില്‍ കിട്ടുമെന്ന സൗകര്യമാണ് ബാര്‍നിരോധനത്തിന്റെ സുപ്രധാനമായ ദുരന്തഫലം.
ബാറുകള്‍ പൂട്ടിയതോടെ മദ്യഉപയോഗത്തിന് പ്രതിസന്ധിനേരിട്ടവരെല്ലാം കഞ്ചാവിലേക്ക് തിരിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവര്‍ പോലും കഞ്ചാവിന് അടിമകളായിത്തീരുന്ന കാഴ്ചകളാണ് എവിടെയും കാണാന്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത കഞ്ചാവ് വില്‍പ്പനയുടെ ഇടനിലക്കാരും ഇരകളും ഒക്കെ ഏറെയും വിദ്യാര്‍ത്ഥികളാണെന്നതാണ്. വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതിലാണ് കഞ്ചാവ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വില്‍പ്പനക്കെത്തുന്നത്. റെയില്‍വെ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഇടവഴികള്‍, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ലഹരിമാഫിയകള്‍ സര്‍വ്വാധിപത്യമുറപ്പിച്ചുകഴിഞ്ഞു.
കേരളത്തില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത് ഇത്തരമൊരു സാഹചര്യത്തിന് കാരണമാണ്. കേരളത്തിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാനകുടുംബങ്ങളിലെ പെണ്‍കുട്ടികളെ വരെ കഞ്ചാവ്മാഫിയകളുടെ ഏജന്റുമാരായി പ്രവര്‍ത്തികക്കുന്നുണ്ടെന്നാണ് വിവരം. തീരദേശങ്ങളിലും മലയോരമേഖലകളിലും വരെ ലഹരിയുടെ സാമ്രാജ്യം ശക്തിപ്രാപിച്ചിരിക്കുന്നു. മദ്യത്തെക്കാള്‍ ലഹരിയുളളതും ജീവനും ആരോഗ്യത്തിനും ഹാനികരമായതും ജീവിതദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതുമായ കഞ്ചാവും മയക്കുമരുന്നും ഒരു തവണ ഉപയോഗിച്ചാല്‍ പോലും അതിന്റെ അടിമകളായി മാറും. കൈയിലുള്ള പണം മുഴുവന്‍ ഇവ കിട്ടാനായി ദുര്‍വ്യയം ചെയ്യും. കിട്ടാതാകുമ്പോള്‍ അക്രമവാസന കാണിക്കും. കഞ്ചാവിന് അടിമയാകുന്ന ഒരു പിതാവിന് സ്വന്തം മകളെപ്പോലും തിരിച്ചറിയാനാകില്ല. ഇങ്ങനെയുള്ള ആള്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ പോലും മടിക്കില്ലെന്നതിന്റെ ഒട്ടേറെ അനുഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കൊള്ളകളും കൊലകളും മറ്റ് സാമൂഹ്യ.വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതും സ്വബോധം പോലും നഷ്ടപ്പെട്ട ഇത്തരം ലഹരിയുടെ വലയത്തിനകത്തുനിന്നാണ്.
ഭാവിയുടെ വാഗ്ദാനങ്ങളും നാടിന്റെ സമ്പത്തുമാകേണ്ട വിദ്യാര്‍ത്ഥി സമൂഹത്തെ ലഹരിയുടെ ഉപഭോക്താക്കളും പ്രചാരകരുമാക്കി ചൂഷണം ചെയ്യാന്‍ മാഫിയകള്‍ക്ക് അവസരമുണ്ടാകുന്നത് ഇതിനെതിരെ കര്‍ശനനടപടി സ്വീകരിക്കേണ്ട അധികാരികളുടെ പിടിപ്പുകേടുതന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനം വ്യാപകമാവുകയാണെന്ന വിവരത്തെ ഒരിക്കലും നിസാരമായി കാണാനാകില്ല. കാരണം അവിടെ ഈ മാഫിയകളുടെ കെണിയിലകപ്പെടുന്നത് നമ്മുടെ കുട്ടികളാണ്. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥിയെ ഉപയോഗിച്ചായിരിക്കും മാഫിയകള്‍ മറ്റ് വിദ്യാര്‍ത്ഥികളെയും ലഹരിക്ക് അടിമയാക്കുന്നത്. ആദ്യം ഒരു രസത്തിന് വേണ്ടി തുടങ്ങും. പിന്നീട് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായി കഞ്ചാവ് ലഹരി മാറിയേക്കും. നല്ല പഠിപ്പും വിവരവുമുള്ള കുട്ടിപോലും തല്‍ഫലമായി പഠനത്തില്‍ പിന്നോക്കം പോവുകയും കുടുംബത്തിനും സമൂഹത്തിനും ഭീഷണിയാകുന്ന ക്രിമിനലും സാമൂഹ്യവിരുദ്ധനുമായി മാറുകയും ചെയ്യും.
സ്‌കൂളുകളുടെയും കോളേജുകളുടെയും ക്ലാസുമുറികളില്‍ അധ്യാപകരെയോ പാഠഭാഗങ്ങേളാ ശ്രദ്ധിക്കാതെ താന്‍ ഈ ലോകത്തല്ലെന്ന മട്ടില്‍ അര്‍ദ്ധമയക്കത്തില്‍ ആമഗ്‌നരാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളാണിത്. നഗരങ്ങളിലെ ഒഴിഞ്ഞ ഇടങ്ങളിലിരുന്ന് കുട്ടികള്‍ കഞ്ചാവ് ബീഡി വലിക്കുന്ന കാഴ്ചയും പതിവാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നാട് വലിയ സാമൂഹ്യവിപത്തിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇളം തലമുറയെയും മുതിര്‍ന്ന തലമുറയെയും നാശത്തിന്റെ പടുകുഴിയില്‍ തള്ളുന്ന അപകടകരമായ ലഹരിവിപണനത്തിനെതിരെ പ്രായോഗികവും ദീര്‍ഘവീക്ഷണത്തോടുകൂടിയതും കര്‍ശനവുമായ നടപടികള്‍ അനിവാര്യമാവുകയാണ്.
പോലീസും എക്‌സൈസും നാര്‍ക്കോട്ടിക് സെല്ലും കൂടുതല്‍ കാര്യക്ഷമമായും ഉത്തരവാദിത്വത്തോടു കൂടിയും ഫലപ്രദമായും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണ്. കഞ്ചാവുമായി ഒരാളെയോ അതല്ലെങ്കില്‍ ഒരു സംഘത്തെയോ പിടികൂടുകയാണെങ്കില്‍ ആ കേസിന്റെ അന്വേഷണവും അതോടെ അവസാനിക്കുകയാണ്. തുടര്‍ അന്വേഷണങ്ങള്‍ ഉണ്ടാകുന്നില്ല. കഞ്ചാവിന്റെ ഉറവിടങ്ങളെക്കുറിച്ചോ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ചോ കൂടുതല്‍ അന്വേഷണങ്ങളൊന്നുമുണ്ടാകുന്നില്ല. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട നാര്‍ക്കോട്ടിക് സെല്ലുകളുടെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. കഞ്ചാവ് മാത്രമല്ല ആരോഗ്യത്തിന് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന മയക്കുഗുളികകളും വിപണിയില്‍ സജീവമാണ്.
വിദ്യാര്‍ത്ഥി സമൂഹം അടിമകളാകുന്നുവെന്ന് കണ്ടാണ് കേരളത്തില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നത്. എന്നാല്‍ നാട്ടിലെങ്ങും പാന്‍മസാലവില്‍പ്പന ഇന്നും പൊടിപൊടിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗവും മറ്റും ലോഡുകണക്കിന് പാന്‍മസാലകളാണ് കേരളത്തിലെത്തുന്നത്. ഈ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനവും വിദ്യാര്‍ത്ഥികള്‍ തന്നെ. ക്യാന്‍സറും മാരകമായ ചര്‍മ്മരോഗങ്ങളും ഇതുമൂലമുണ്ടാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അന്യസംസ്ഥാനതൊഴിലാളികള്‍ പാന്‍മസാലവിതരണത്തിന്റെ ഇടനിലക്കാരായി മാറുന്നുവെന്നതും വസ്തുതയാണ്. വ്യാപാരികളില്‍ ഒരുവിഭാഗവും നിരോധിക്കപ്പെട്ട ലഹരിപദാര്‍ത്ഥവില്‍പനയില്‍ സജീവമാവുകയാണ്.
മനുഷ്യരക്തത്തിലും നാടിന്റെ സംസ്‌ക്കാരത്തിലും വിഷലഹരി പടര്‍ത്തുന്ന പൈശാചികശക്തികളെ എന്തുവിലകൊടുത്തും തളയ്ക്കുകയെന്ന സാമൂഹ്യദൗത്യം ഏറ്റെടുക്കേണ്ടത് ബന്ധപ്പെട്ട അധികാരികള്‍ മാത്രമല്ല.രാഷ്ട്രീയയുവജനസംഘടനകള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും അധ്യാപകസമൂഹത്തിനും രക്ഷിതാക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ അവരവരുടേതായ കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്. കുട്ടികള്‍ പഠിച്ച് ഉന്നതിയിലെത്തണമെന്നാണ് അവരുടെ നന്‍മ ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ ആഗ്രഹമെങ്കിലും തങ്ങളുടെ മക്കളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പലര്‍ക്കുമാകുന്നില്ല. തിരക്കുപിടിച്ച ജീവിതത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും നിന്നുതിരിയാന്‍ സമയമില്ലാത്ത വിധം ജോലിത്തിരക്കുള്ളവരും ഒക്കെയായ മാതാപിതാക്കള്‍ക്ക് മക്കള്‍ വഴിതെറ്റിപ്പോകുന്നുണ്ടോയെന്ന് ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അധ്യാപകരും ഈ വിഷയത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല.
ലഹരിമാഫിയകള്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജാഗ്രതാസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ജില്ലകളില്‍ മാത്രമാണ് ഇത്തരം സമിതികള്‍ രൂപീകരിച്ചത്. താമസിയാതെ അത് അകാലചരമമടയുകയും ചെയ്തു. ഈ അനാസ്ഥ ഇനി ആവര്‍ത്തിക്കപ്പെടരുത്. കാരണം ഇനിയുള്ള നാളുകളില്‍ നമ്മുടെ കണ്ണും കാതും തുറന്നുതന്നെ വേണം. നമ്മുടെ കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്കുവേണ്ടി.തളങ്കരയില്‍ നിന്നു തന്നെ തുടക്കമാകട്ടെ അതിനുവേണ്ട പോരാട്ടവും.

Keywords: Article, Thalangara, T.K. Prabhakaran, Ganja, Awareness, Anti drug movement in Thalangara