city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Aadhaar Card | ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? ഒറ്റ കോളില്‍ പരിഹരിക്കാം! അറിയാം വിശദമായി

ന്യൂഡെല്‍ഹി: (www.kasargodvartha.com) വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാര്‍ കാര്‍ഡ്. മിക്ക സര്‍കാര്‍ - സര്‍കാരിതര ആവശ്യങ്ങള്‍ക്കും ഇത് വേണ്ടിവരുന്നു. അതേസമയം പലര്‍ക്കും ആധാറുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ഉണ്ട്. ആധാര്‍ കാര്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഒരു നമ്പറില്‍ വിളിച്ചാല്‍ മാത്രം മതി. ഈ നമ്പറില്‍ വിളിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഇതുവരെ തപാല്‍ വഴി ലഭിച്ചിട്ടില്ലെങ്കില്‍ ഇവിടെനിന്ന് വിവരങ്ങള്‍ ലഭിക്കും. കൂടാതെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഈ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം.
              
Aadhaar Card | ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ? ഒറ്റ കോളില്‍ പരിഹരിക്കാം! അറിയാം വിശദമായി

ഏതാണ് നമ്പര്‍?

1947 എന്ന നമ്പറില്‍ വിളിച്ചാല്‍ ആധാറുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് യുഐഡിഎഐയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഏകദേശം 12 ഭാഷകളില്‍ ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് രാജ്യത്തെ ഏത് സംസ്ഥാനത്തുമുള്ള ആളുകള്‍ക്കും ഈ നമ്പറില്‍ സേവനം ലഭ്യമാണ്. മലയാളം, ഹിന്ദി, ഇന്‍ഗ്ലീഷ്, തെലുങ്ക്, പഞ്ചാബി, ഗുജറാതി, കന്നഡ, തമിഴ്, മറാതി, ഒറിയ, ബംഗാളി, ഉറുദു, അസമീസ് എന്നീ ഭാഷകളില്‍ സഹായം ലഭിക്കും. 1947 എന്ന നമ്പറില്‍ ഡയല്‍ ചെയ്ത് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ആ ഭാഷയില്‍ സംസാരിക്കാം.

ഈ സമയത്ത് വിളിക്കാം:

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് തൊട്ട് രാത്രി 11 വരെ ഏത് സമയത്തും ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം. ഞായറാഴ്ചകളില്‍, കോള്‍ സെന്ററിലെ പ്രതിനിധി രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ലഭ്യമാകും.

വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല:

ഈ നമ്പര്‍ പൂര്‍ണമായും ടോള്‍ ഫ്രീ ആണ്, അതായത് ഈ നമ്പറിലേക്ക് വിളിക്കുന്നതിന് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ചാര്‍ജ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിക്കാം.

Keywords:  Latest-News, National, Top-Headlines, Aadhar Card, Phone-Call, Help, Government, Complaint, Helpline Number, Aadhaar Card Helpline Number.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia