city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Independence Day | സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

-മുഹമ്മദ് അനസ് ബാപ്പാലിപ്പൊനം

(www.kasargodvartha.com) രാജ്യം 75ാം സ്വതന്ത്ര ദിനം ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്. ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓർമ പുതുക്കലാണിത്. ഓരോ ഓഗസ്റ്റ് പതിനഞ്ചിന്നും രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ വേഷത്തിന്‍റെയും ഭാഷയുടെയും അതിര്‍വരമ്പുകളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ കൊടുമുടിയിലെത്തുകയാണ് ചെയ്യുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരെ മുട്ടുകുത്തിച്ചതിന്റെ ഗാഥയാണ് ഓരോ ഇന്ത്യക്കാരനും പറയാനുള്ളത്.
      
Independence Day | സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

1857 ല്‍ ആരംഭിച്ച ശിപായി ലഹള മുതല്‍ 1947 ലെ സ്വാതന്ത്ര്യം വരെ നീണ്ടു കിടക്കുന്ന സംഭവ ബഹുലമായ കഥകളാണ് നമ്മുടെ സ്വാതന്ത്ര്യ ചരിത്രം. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു. 1885ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങളും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു. ശക്തമായ സമര പോരാട്ടങ്ങളുടെ ഫലം എന്നോണം 1947 ഓഗസ്റ്റ് 14 അർദ്ധ രാത്രി ഇന്ത്യ സ്വതന്ത്ര പട്ടം ഏറ്റെടുത്തു.

90 വര്‍ഷങ്ങളുടെ അടിമത്വത്തില്‍ നിന്നും പൊരുതി നേടിയെ‌‌ടുത്ത സ്വാതന്ത്ര്യത്തിന് നമ്മുടെ ജീവനോളം തന്നെ വിലയുണ്ട്. ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമെറ്റേടുത്ത ജവഹർലാൽ നെഹ്റു ഓഗസ്റ്റ് 14ന് അർദ്ധ രാത്രി ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. 'വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിയുമായ് നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്', എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

ഇന്നത്തെ സാഹചര്യം പരിശോധിച്ചാൽ സ്വതന്ത്ര ഇന്ത്യ ഉയർത്തിപ്പിടിച്ച സ്വതന്ത്രവും സമാധാനവും സമത്വവും എത്രത്തോളം പാലിക്കപ്പെടുന്നു എന്നത് ചോദ്യ ചിഹ്നം ആയി തന്നെ നിലകൊള്ളുകയാണ്.

ഇന്ത്യയുടെ പിന്നോക്കാവസ്ഥയും അസമത്വവും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമവും ഒരുവശത്ത് തുടരുകയാണ്. ധ്വംസാത്മകമായ പ്രവർത്തനങ്ങളെ പൊതുജനത്തിന് മുമ്പിൽ തുറന്ന് കാട്ടുന്ന രാജ്യത്തിൻ്റെ നീതിയുടെ കാവലാലുകളായ മാധ്യമ പ്രവർത്തകരെ തോക്കിൻ്റെ ഇരകളാക്കുന്ന, ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് പിഴുതെറിയുന്ന അവസ്ഥാവിശേഷവും രാജ്യത്തിന് മുന്നിൽ ചോദ്യങ്ങൾ ഉയർത്തുന്നു.

ജനാധിപത്യം, ഹിന്ദു മുസ്ലിം ഐക്യം എന്നിവയ്ക്ക് വേണ്ടി ആയിരുന്നു സ്വതന്ത്ര സമര സേനാനികൾ, പ്രത്യേകിച്ചും രാഷ്ട്ര പിതാവായ ഗാന്ധിജി, അന്ത്യ ശ്വാസം വരെ പോരാടിയത് . ഇന്ത്യാ പാകിസ്ഥാൻ എന്നീ രണ്ട് രാഷ്ട്രങ്ങളാക്കി ഇന്ത്യയെ വിഭജിക്കുന്നതിൽ വലിയ വിയോജിപ്പ് ഗാന്ധിജി വെച്ചു പുലർത്തിയിരുന്നു. ജനാധിപത്യം, മതസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ ഒരു ജനാധിപത്യ രാഷ്ട്രത്തിൻ്റെ മൂല ഘടങ്ങളെ പോലും ക്രിയാത്മകമായി സമീപിക്കാതെ മുന്നോട്ട് നീങ്ങുകയാണ് പല ഭരണാധികാരികളും.

ലോക്ക്ഡൗൺ കാലത്ത് ആരോഗ്യ സേവനങ്ങളുടെ അപര്യാപ്തതയും വെളിപ്പെട്ടു, തൊഴിലില്ലായ്മയിൽ റെക്കോർഡ് വർധന, കർഷകരുടെ ദുരവസ്ഥ കൂടുതൽ വഷളായി, നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നു, രൂപയുടെ മൂല്യവും താഴേക്കാണ്. ഇതെല്ലാം രാഷ്ട്രത്തിന്റെ നിത്യ വാർത്തകളായി നമ്മൾ കാണുന്നു, കേൾക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന കാലത്ത് സ്വതന്ത്ര - ജനാധിപത്യ ആശയങ്ങൾ ഉൾകൊണ്ടുള്ള സ്വാതന്ത്ര ദിനത്തിന്റെ പുതിയ പുലരികൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം കാത്തിരിക്കാം നല്ലൊരു ഇന്ത്യക്കായി.

Keywords:  Article, Top-Headlines, Independence Day, National, Kerala, Celebration, Festival, 75th Anniversary of Indian Independence.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia