city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാന്‍ഫെഡും കാസര്‍കോടും

കൂക്കാനം റഹ് മാന്‍

ജൂണ്‍ 30: കാന്‍ഫെഡിന്റെ 37ാം വാര്‍ഷികം

(www.kasargodvartha.com 29.06.2014) പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് പറ്റിയ മണ്ണാണ് കണ്ണൂരും കാസര്‍കോടും. സാമൂഹ്യ പ്രതിബദ്ധത മാത്രം കൈമുതലാക്കിയ നിരവധി പ്രവര്‍ത്തകര്‍ ജനിച്ചു വളര്‍ന്ന മണ്ണാണിത്. പ്രസ്ഥാനങ്ങളായാലും, പ്രവര്‍ത്തനങ്ങളായാലും ആദ്യം എടുത്തു ചാടി അതിനെ സ്വീകരിക്കാന്‍ ഇവിടത്തുകാര്‍ സന്നദ്ധരല്ല. പഠിച്ചും പ്രയോഗവല്‍ക്കരിച്ചും, തിരിച്ചറിഞ്ഞും പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റുന്നവരാണിവിടെയുളളത്. പിന്നെ തിരിഞ്ഞു നോട്ടമില്ല. വിയര്‍പ്പൊഴുക്കി അവ പടുത്തുയര്‍ത്തും.
1977ല്‍ കാന്‍ഫെഡ് രൂപീകൃതമായി. എഴുത്തും വായനയും പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നൊരു പ്രസ്ഥാനമാണിതെന്ന് തിരിച്ചറിഞ്ഞു. അനൗപചാരിക വിദ്യാഭ്യാസമായതിനാല്‍ ഏവര്‍ക്കും പ്രിയങ്കരമായി മാറി കാന്‍ഫെഡ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആദ്യകാലത്ത് ഈ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്ന പി.എന്‍.പണിക്കരോട് നേരിയ അഭിപ്രായ വ്യത്യാസമുണ്ടായി. ഗ്രന്ഥശാലാപ്രസ്ഥാനം സര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിച്ചത് പണിക്കരാണെന്ന് പ്രചാരണമുണ്ടായി. സത്യം അതല്ലായെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ജാതിമതഭേദമില്ലാതെ, കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കാന്‍ഫെഡ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവന്നു. എഴുപതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ ആര്‍ജവമായി പ്രവര്‍ത്തിച്ചു വന്ന പ്രസ്ഥാനമാണ് കാന്‍ഫെഡ്. ഗ്രാമങ്ങളിലായിരുന്നു പ്രവര്‍ത്തനം ശക്തിയാര്‍ജിച്ചത്. കോളനികളും, തീരദേശങ്ങളും തിരഞ്ഞെടുത്ത് പ്രത്യേകം ശ്രദ്ധ കൊടുത്തു പ്രവര്‍ത്തിച്ചു.

1984ല്‍ കാസര്‍കോട് ജില്ല രൂപീകൃതമാവുന്നതുവരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കാസര്‍കോടിനെ വടക്കന്‍ മേഖല എന്ന് പേരിട്ടുകൊണ്ട് കാന്‍ഫെഡ് പ്രവര്‍ത്തനം തുടങ്ങി. പി.എന്‍.പി സാറിന്റെ സംഘടനാമികവ് ഏവരാലും പ്രകീര്‍ത്തിക്കപ്പെട്ട കാര്യമാണ്. അദ്ദേഹം ജില്ലാധികൃതരെയാണ് ആദ്യം പിടിയിലൊതുക്കുക. കലക്ടര്‍മാരെ മുന്‍നിര്‍ത്തി ജില്ലാക്കമ്മറ്റികളുണ്ടാക്കും. ജില്ലയിലെ പ്രഥമ കലക്ടര്‍ കെ. നാരായണന്‍ മുതല്‍ പി. കമാല്‍കുട്ടി വരെയുള്ള ജില്ലാകലക്ടര്‍മാരായിരുന്നു ജില്ലയുടെ കാന്‍ഫെഡ് ചെയര്‍മാന്‍മാര്‍.

ജില്ലയിലെ മുഴുവന്‍ ജില്ലാതല ഉദ്യോഗസ്ഥരും, എം.എല്‍.എ മാരും, എം.പി. മാരും പഞ്ചായത്തധികൃതരും എല്ലാവരേയും സംയോജിപ്പിച്ചു കൊണ്ട് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയി.

കാസര്‍കോട് ജില്ലയില്‍ പി.എന്‍.പി സാറിന്റെ കാലടി പതിയാത്ത ഒരു കോളനിയുമുണ്ടാവില്ല. അദ്ദേഹത്തിന്റെ സംസാര ശൈലി ഗ്രാമീണരെ ഉണര്‍ത്തുന്നതായിരുന്നു. കാസര്‍കോട്ട്് മിടുക്കരായ സാമൂഹ്യ പ്രവര്‍ത്തകരാണുളളതെന്ന് സംസ്ഥാനം മുഴുക്കെ പി.എന്‍.പി സാര്‍ പ്രസംഗിച്ചു നടന്നു. സംസ്ഥാനതലത്തില്‍ കാന്‍ഫെഡ് നടത്തുന്ന ഏത് പരിപാടിയും ആദ്യം നടപ്പാക്കുക കാസര്‍കോട്ടാണ്.
മൂന്നുമാസം കൊണ്ട് സാക്ഷരത എന്ന പി.ടി.ബി ടെക്ക്‌നിക്ക് നടപ്പാക്കി വിജയിപ്പിച്ചത് കാസര്‍കോട് ജില്ലയിലെ കിണാനൂര്‍ കരിന്തളം പഞ്ചായത്തിലാണ്.
കാന്‍ഫെഡും കാസര്‍കോടും

കൊറഗ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടുളള രണ്ട് ദശദിന കേമ്പുകള്‍ നടത്തിയതും  അത് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതും ജില്ലയിലെ പ്രവര്‍ത്തകരുടെ ത്യാഗസന്നദ്ധത കൊണ്ടാണ്.
1. കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ ദരിദ്ര തൊഴിലാളികളെ സംഘടിപ്പിച്ച് ചില്ലിക്കാശ് സ്വരൂപിച്ച് പഠനയാത്രകള്‍ നടത്തിയതും കാസര്‍കോട് ജില്ലാകാന്‍ഫെഡാണ്.
2. ആദിവാസി സമൂഹ വിവാഹം സംഘടിപ്പിച്ച് ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശംസ പിടിച്ചു പറ്റാന്‍ കഴിഞ്ഞതും കാന്‍ഫെഡ് പ്രവര്‍ത്തകരെ അഭിമാനം കൊളളിച്ചു.
3. അക്കാലത്ത് കോളനികളില്‍ റേഡിയോ പോലും ലഭ്യമല്ലാതിരുന്നു. കെല്‍ട്രോണ്‍ മുഖേന കാന്‍ഫെഡിന് ലഭിച്ച ട്രാന്‍സിസ്റ്റര്‍ റേഡിയോകള്‍ കോളനികളില്‍ എത്തിക്കാനും കാന്‍ഫെഡിന് കഴിഞ്ഞു.
4. മാനടുക്കത്തും, പറമ്പയിലും ഹരിജന ക്ഷേമ വകുപ്പ് മുഖേന കാന്‍ഫെഡിന് ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ സ്ഥാപിച്ചു കൊടുക്കാന്‍ കഴിഞ്ഞതും എടുത്തു പറയേണ്ട നേട്ടമാണ്.
5. ജാഥകളുടെ വസന്തകാലമായിരുന്നു കാന്‍ഫെഡിന്റെ ആദ്യ പ്രവര്‍ത്തനകാലം. പഞ്ചദിന മലയോര ജാഥ, 1993 ല്‍ ജില്ലയില്‍ 37 ദിവസം നീണ്ടുനിന്ന ഭാരത് ജന ജ്ഞാന്‍ വിജ്ഞാന്‍ ജാഥ, 1978 ഒക്‌ടോബര്‍ 2ന് വോര്‍ക്കാടിയില്‍ നിന്നാരംഭിച്ച സംസ്ഥാന ജാഥ, 1985 ല്‍ കാസര്‍കോട് കന്യാകുമാരി ജാഥ, അഗ്രി: യൂണിവേര്‍സിറ്റി, ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ഗിരിജന ക്ഷേമ വകുപ്പ് എന്നിവയുമായി സഹകരിച്ച് നടത്തിയ ജില്ലാതല ജാഥകള്‍  സാക്ഷരതയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ പര്യാപ്തമായവയായിരുന്നു ഈ ജാഥകള്‍.
6. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിനു മുമ്പ് ഇന്ത്യാഗവണ്‍മെന്റിന്റെ  സാമ്പത്തിക സഹായത്തോടെ 35 സാക്ഷരതാ കേന്ദ്രങ്ങള്‍ കാസര്‍കോട് ജില്ലയിലെ തിരഞ്ഞെടുത്ത കോളനികളില്‍ നടത്തി മാതൃക കാട്ടി.
7. കോളനികളില്‍ കാന്‍ഫെഡ് പ്രവര്‍ത്തകര്‍ അവരോടൊപ്പം താമസിച്ചുകൊണ്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തി.
8. സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ സാക്ഷരതാക്ലാസുകളും ജില്ലയില്‍ നടത്തി.
9. പലിശ രഹിത ബാങ്ക് ( പീപ്പ്ള്‍സ് ബാങ്ക് ) ജില്ലയില്‍ കാന്‍ഫെഡ് മുഖേന ആരംഭിച്ചു.
10. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കു തടയുന്നതിനുളള കര്‍മ പരിപാടി ആരംഭിച്ചതും കാസര്‍കോടാണ്.
11. സ്‌കൂള്‍ കാന്‍ഫെഡ് ക്ലബുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ച് സംസ്ഥാനത്തിന് മാതൃക കാട്ടി.
12. സാക്ഷരതാ കലാമേളകള്‍ മാതൃകാപരമായി സംഘടിപ്പിച്ചു.

ഇത്തരം നൂതനമായ പല പരിപാടികളും സംഘടിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ ഇതര ജില്ലകളേക്കാള്‍ മുന്നിലായിരുന്നു കസര്‍കോട്. മാനടുക്കത്ത് കാന്‍ഫെഡിന് സംഭാവനയായി ലഭിച്ച ഭൂമിയില്‍  കാന്‍ഫെഡ് ഭവന്‍ നിര്‍മിച്ചു.

ഇതൊക്കെ ചെയ്തിട്ടും പി.എന്‍.പണിക്കരുടെ മരണ ശേഷം കാന്‍ഫെഡ് പ്രവര്‍ത്തനം ഈ ജില്ലയിലും നിര്‍ജീവമായി. പി.എന്‍.പണിക്കരുടെ പേരില്‍ ചിലര്‍ ഫൗണ്ടേഷനുണ്ടാക്കി. പല സ്ഥാപനങ്ങളും കെട്ടിപ്പടുത്തു. ഇന്ന് അവര്‍ക്കാര്‍ക്കും കാന്‍ഫെഡ് വേണ്ട, ഫൗണ്ടേഷന്‍ മതി. പണിക്കര്‍ സാറിന്റെ സ്വപ്നമായിരുന്നു കാന്‍ഫെഡിന്റെ വളര്‍ച്ച. അത് നിലനില്ക്കണമെന്നും സാധാരണക്കാരന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും പി.എന്‍.പി. മോഹിച്ചു. ആ മോഹം സാക്ഷാല്‍ക്കരിക്കാന്‍ പണിക്കരുടെ കൂടെ നിന്ന് കാന്‍ഫെഡിന് വേണ്ടി വിയര്‍പ്പൊഴുക്കിയ ഒരു പറ്റം നന്‍മ വറ്റാത്ത മനസിന്റെ ഉടമകള്‍  കാന്‍ഫെഡ് കാസര്‍കോട് ജില്ലയില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്.

കാന്‍ഫെഡും കാസര്‍കോടും
Kokkanam Rahman

(Writer)
കഴിഞ്ഞ ഒരു വര്‍ഷമായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാന്‍ഫെഡിന്റെ ബാനറില്‍ ചെയ്തുവരുന്നുണ്ട്. കാന്‍ഫെഡിന്റെ 37ാം വാര്‍ഷിക സമ്മേളനം ജൂണ്‍ 28ന് ഉദുമയില്‍ നടത്തുകയുണ്ടായി. പി. എന്‍. പണിക്കരെ സ്‌നേഹിക്കുന്നവര്‍, സാക്ഷരതയുടെ പടയാളികളായി മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചവര്‍... എല്ലാം  സമ്മേളന വിജയത്തിനു വേണ്ടി രംഗത്തു വന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Kasaragod, Article, Kanfed, Development, Programmes.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia