സാഹിത്യപൂന്തോട്ടത്തിലെ മുല്ല പൂത്തു
Apr 6, 2013, 07:32 IST
സന്തോഷ് പനയാലിന്റെ ചെറുകഥ വായിച്ചു. വെങ്കിടാചലം (മാധ്യമം വാരിക വോള്യം 16 ഏപ്രില്‍ 1) നീറ്റിയതെല്ലാം പൊന്നുകൊണ്ടുള്ള ശില്പങ്ങളാക്കി മാറ്റിയ കാനായിയുടെ പിന്തുടര്ചക്കാരന്. പനയാലിന് സമാനതകള്‍ വേറെയും ഏറെ.
ദില്ലിയില്‍ പഠന കാലത്ത് ഒരുമിച്ചുണ്ട്, ഉറങ്ങി വേര്പിരിഞ്ഞപ്പോള് ഗദ്ഗദചിത്തനായി 'ഇനി പാക്കും വരെ വണക്കം. നീ എന്‍ ഊരുക്ക് വരവേണ്ടും. എന്നെ നിനവില്‍ കൊള്ള വേണ്ടും. മറക്ക കൂടാത്.'എന്ന് ഉപചാരം ചോല്ലി പിരിയുമ്പോള്‍ കരച്ചില് പുറത്ത് കാണിക്കാതിരിക്കാന്‍ വേണ്ടി ചിരിച്ചവന്.
പലരും പലപ്പോഴുമെന്നപോലെ കഥാനായകന് വെങ്കിടാചലത്തെ മറന്നുവെങ്കിലും കമ്പനിയുടെ ആവശ്യത്തിന് കോയമ്പത്തൂരില്‍ ചെന്നപ്പോള്‍ ആകസ്മികമായാണ് ഒരു ദിവസത്തെ ഇടം വീണു കിട്ടിയത്. വെങ്കിടാചലത്തിന്റെ കൂടെ കൂടാമെന്ന് കരുതി.
ഒരുമിച്ചിരുന്ന് പാട്ട് പാടണം. സിഗരറ്റ് കുറ്റി മാറി മാറി വലിച്ചു രസിക്കണം. മദ്യത്തിന്റെ ലഹരിയില്‍ വാരിവലിച്ചിട്ട പുസ്തകങ്ങളുടെ നടുവില്‍ ഒരു രാത്രി മുഴുവന്‍ അവനോടൊപ്പം മതിമറന്നുറങ്ങണം.
കോയമ്പത്തുരില്‍ നിന്നും ശരവണംപെട്ടി അന്വേഷിച്ച് പുറപ്പെട്ടതങ്ങനെയാണ്. പലരോടും അന്വേഷിച്ച് പലയിടവും താണ്ടി ഒടുവില്‍ എത്തി ചേരുന്നത് മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്ന തമിഴ് ഈഴം മക്കളുടെ അധോലോകത്തിലേക്ക്. മലയാളിയായ തന്റെ ഉറ്റവന്, വെങ്കിടാചലത്തിന് പ്രാദേശികവാദിയാവാനൊക്കുമോ?
അവനടക്കമുള്ളവര് അര്‍ധപ്രാണനാക്കി കഥാനായകനെ തിരിച്ചയക്കുന്ന കഥയില്‍ പ്രകാശമുണ്ട്. സുഹൃത്ത് ബന്ധത്തിന്റെ നീറ്റലുണ്ട്. സ്നേഹവും പ്രണയവുമുണ്ട്. രാഷ്ട്രീയവും ഭീകരവാദവുമുണ്ട്.
മലയാള ചെറുകഥയില്‍ ഇപ്പോള്‍ ഉത്തമ സൃഷ്ടികള്‍ വിരളം. ഭാരതപ്പുഴപോലെ അതു വരണ്ടിരിക്കുന്നു. കുഴിച്ചു നോക്കിയാല്‍ കിട്ടുന്നത് മലിന ജലം മാത്രം. അതിഭാവുകത്വം. (സെന്റിമെന്റസ്). നൂള്ളി നോവിക്കുന്നവ. കരഞ്ഞില്ലെങ്കില്‍ ഒന്നുകൂടി അമര്‍ത്തി നുള്ളി കരയുന്നതു വരെ കഥ നീളും. കടുത്ത വേനലിന്റെ ഉഷ്ണം ശമിക്കാന്‍, സാഹിത്യത്തിന്റെ തണുപ്പന്വേഷിക്കുന്നവരുടെ ഇടയില്‍ പെയ്തിറങ്ങുന്ന വേനല്‍ മഴയാണ് വെങ്കിടാചലം.
മനസിന്റെ വ്യാപനം അപരിമിതമാണ്്. അതിന് എങ്ങോട്ടും സഞ്ചരിക്കാം. ആരെ വേണമെങ്കിലും അടിച്ച് വീഴ്ത്താം തലോടാം. മിശ്രവിവാഹിതരാക്കാം... എന്നാല്‍ ജീവിതം അതല്ല. പരിമിതികള്‍ ഏറെ. സമൂഹം പലതും ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നു. അത് അംഗീകരിക്കണം. സ്വന്തം ഭാവനനയെ സമൂഹത്തിന്റെ നിയമങ്ങളുമായി സമന്വയിപ്പിച്ച് കഥ പറയുമ്പോള്‍ പാലിക്കേണ്ടവ സന്തോഷ് പനയാല്‍ വിട്ടുപോയിട്ടില്ല. തന്റെ ഭാവനയോ അനുഭവമോ അനുവാചകനെ ഹൃദ്യമാം വിധം അനുഭവിപ്പിക്കുമ്പോഴാണ് അത് ഉത്തമ സൃഷ്ടിയായിത്തീരുന്നത്. സന്തോഷ് പനയാലിന് അത് സാധിച്ചിരിക്കുന്നു.
ഈ കഥ സന്തോഷ് പനയാലിന്റെ പച്ച ജീവിതത്തില്‍ നിന്നും ചീന്തിയെടുത്തതാണോ എന്നറിയില്ല. പലയിടത്തും ചോര പൊടിഞ്ഞിരിക്കുന്നതായി കാണാം.
നിങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടവളെ കാത്തിരിക്കുകയാണ് എന്ന് കരുതുക. അവള് വരാത്തത് കൊണ്ട് അസ്വസ്ഥനായിരിക്കുകയാണ്. ഒന്നോമനിക്കാന്‍ . പെട്ടെന്ന് വളയിട്ട മൃദുല കരങ്ങള്‍ വന്ന് പിറകില്‍ നിന്നും കണ്ണ് പൊത്തി പിടിച്ച് കുണുങ്ങി ചിരിച്ചാല്‍, നിങ്ങള്‍ വാരി പുണര്‍ന്ന് ഉമ്മവെച്ച് പോകുമെങ്കില്‍ ഇതും അങ്ങനെ ചെയ്തു പോകും.
അടുത്തകാലത്ത് ഒറ്റയരിപ്പൂവുപോലും കിളിര്‍ക്കാത്ത സാഹിത്യപൂന്തോട്ടത്തില് ആകസ്മികമായി മുല്ലവള്ളി പൂത്തിരിക്കുന്നു.
-പ്രതിഭാരാജന്‍
Keywords: Article, Prathibha-Rajan, Santhosh Panayal, Magazine, Delhi, Cigarette, Company, Liquor, Search, Story, Life, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ദില്ലിയില്‍ പഠന കാലത്ത് ഒരുമിച്ചുണ്ട്, ഉറങ്ങി വേര്പിരിഞ്ഞപ്പോള് ഗദ്ഗദചിത്തനായി 'ഇനി പാക്കും വരെ വണക്കം. നീ എന്‍ ഊരുക്ക് വരവേണ്ടും. എന്നെ നിനവില്‍ കൊള്ള വേണ്ടും. മറക്ക കൂടാത്.'എന്ന് ഉപചാരം ചോല്ലി പിരിയുമ്പോള്‍ കരച്ചില് പുറത്ത് കാണിക്കാതിരിക്കാന്‍ വേണ്ടി ചിരിച്ചവന്.
പലരും പലപ്പോഴുമെന്നപോലെ കഥാനായകന് വെങ്കിടാചലത്തെ മറന്നുവെങ്കിലും കമ്പനിയുടെ ആവശ്യത്തിന് കോയമ്പത്തൂരില്‍ ചെന്നപ്പോള്‍ ആകസ്മികമായാണ് ഒരു ദിവസത്തെ ഇടം വീണു കിട്ടിയത്. വെങ്കിടാചലത്തിന്റെ കൂടെ കൂടാമെന്ന് കരുതി.
ഒരുമിച്ചിരുന്ന് പാട്ട് പാടണം. സിഗരറ്റ് കുറ്റി മാറി മാറി വലിച്ചു രസിക്കണം. മദ്യത്തിന്റെ ലഹരിയില്‍ വാരിവലിച്ചിട്ട പുസ്തകങ്ങളുടെ നടുവില്‍ ഒരു രാത്രി മുഴുവന്‍ അവനോടൊപ്പം മതിമറന്നുറങ്ങണം.
കോയമ്പത്തുരില്‍ നിന്നും ശരവണംപെട്ടി അന്വേഷിച്ച് പുറപ്പെട്ടതങ്ങനെയാണ്. പലരോടും അന്വേഷിച്ച് പലയിടവും താണ്ടി ഒടുവില്‍ എത്തി ചേരുന്നത് മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്ന തമിഴ് ഈഴം മക്കളുടെ അധോലോകത്തിലേക്ക്. മലയാളിയായ തന്റെ ഉറ്റവന്, വെങ്കിടാചലത്തിന് പ്രാദേശികവാദിയാവാനൊക്കുമോ?
അവനടക്കമുള്ളവര് അര്‍ധപ്രാണനാക്കി കഥാനായകനെ തിരിച്ചയക്കുന്ന കഥയില്‍ പ്രകാശമുണ്ട്. സുഹൃത്ത് ബന്ധത്തിന്റെ നീറ്റലുണ്ട്. സ്നേഹവും പ്രണയവുമുണ്ട്. രാഷ്ട്രീയവും ഭീകരവാദവുമുണ്ട്.
മലയാള ചെറുകഥയില്‍ ഇപ്പോള്‍ ഉത്തമ സൃഷ്ടികള്‍ വിരളം. ഭാരതപ്പുഴപോലെ അതു വരണ്ടിരിക്കുന്നു. കുഴിച്ചു നോക്കിയാല്‍ കിട്ടുന്നത് മലിന ജലം മാത്രം. അതിഭാവുകത്വം. (സെന്റിമെന്റസ്). നൂള്ളി നോവിക്കുന്നവ. കരഞ്ഞില്ലെങ്കില്‍ ഒന്നുകൂടി അമര്‍ത്തി നുള്ളി കരയുന്നതു വരെ കഥ നീളും. കടുത്ത വേനലിന്റെ ഉഷ്ണം ശമിക്കാന്‍, സാഹിത്യത്തിന്റെ തണുപ്പന്വേഷിക്കുന്നവരുടെ ഇടയില്‍ പെയ്തിറങ്ങുന്ന വേനല്‍ മഴയാണ് വെങ്കിടാചലം.
![]() |
| Santhosh Panayal |