city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cultivation | കോവയ്ക്ക കൃഷി ചെയ്യാം; ഏതു കാലാവസ്ഥയിലും നല്ല വിളവ് നേടാം; വലിയ പരിചരണവും വേണ്ട

തിരുവനന്തപുരം: (www.kasargodvartha.com) ഏതു കാലാവസ്ഥയിലും നല്ല വിളവ് നല്‍കുന്ന എന്നാൽ വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറി വിളയാണ് കോവയ്ക്ക. കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ കോവയ്ക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഈ പച്ചക്കറിയുടെ കയറ്റുമതിക്ക് ധാരാളം സാധ്യതകളുണ്ട്. അതിനാൽ മികച്ച ഉത്‌പന്നങ്ങൾക്ക് നല്ല ഡിമാൻഡുണ്ട്. കൂടാതെ വീട്ടാവശ്യത്തിനും കൃഷി ചെയ്യാം.
                                          
Cultivation | കോവയ്ക്ക കൃഷി ചെയ്യാം; ഏതു കാലാവസ്ഥയിലും നല്ല വിളവ് നേടാം; വലിയ പരിചരണവും വേണ്ട

3-4 വർഷം തുടർച്ചയായി വിളവെടുക്കാൻ പറ്റുന്ന ഒരു ഇനമാണിത്. കോവയ്ക്ക നടാൻ തെരഞ്ഞെടുക്കുന്ന സ്‌ഥലം ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം ആവണം . മണ്ണിന്റെ പി എച് 5.8 മുതല്‍ 6.8 വരെ മതി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലമാണെങ്കില്‍ 50 സെ മീ ഉയരത്തില്‍ തടമെടുക്കുന്നത് നല്ലതാണ്. ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.

2.5 മീറ്റര്‍ അകലത്തില്‍ തടങ്ങളെടുക്കാവുന്നതാണ്. 60 സെ മീ വ്യാസവും 30 സെ മി ആഴവുമുള്ള കുഴികളെടുത്ത് പച്ചിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും കോഴിക്കാഷ്ടവുമെല്ലാം ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ പറിച്ച് നടാവുന്നതാണ്. ഒരു തടത്തില്‍ മൂന്നു തൈകള്‍ വീതം നടാവുന്നതാണ്. പന്തലിന് ആറ് അടിയെങ്കിലും ഉയരമുണ്ടായിരിക്കാൻ ശ്രദ്ധിക്കുക.

കുഴികളിൽ തൈ നട്ടതിനുശേഷം, ചെടികൾ ശരിയായി വളരുന്നതിന് ഇടയ്ക്കിടെ ജലസേചനം നൽകണം. ജലത്തിന്റെ ആവശ്യകത മണ്ണിനെയും സീസണിനെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, മിതമായ കാലാവസ്ഥയിൽ 15-20 ദിവസത്തെ ഇടവേളയിലും വേനൽക്കാലത്ത് 5-6 ദിവസത്തെ ഇടവേളയിലും ജലസേചനം നടത്തണം. കോവയ്ക്കയുടെ, നടീലിനു ശേഷം 10 മുതൽ 12 ആഴ്ച വരെ പൂക്കാനും കായ്ക്കുന്നതിനും ആരംഭിക്കുന്നു, സാധാരണയായി, ഫെബ്രുവരി മുതൽ കായ്കൾ ആരംഭിച്ച് നവംബർ വരെ തുടരും, പക്ഷേ പരമാവധി വിളവ് ജൂലൈ മുതൽ നവംബർ വരെ ലഭിക്കും.

Keywords: News, Kerala, Thiruvananthapuram, Top-Headlines, Agriculture, Farmer, Vegitable, Cultivation, State, Ivy Gourd, Ivy gourd cultivation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia