city-gold-ad-for-blogger

കവുങ്ങിന് മഹാളിയും, കുരുമുളകിന് ദ്രുതവാട്ടവും ഉണ്ടാകാന്‍ സാധ്യതയെന്ന് ഉപദേശക സമിതി

കാസര്‍കോട്: (www.kasargodvartha.com 11/08/2015) അന്തരീക്ഷ ഊഷ്മാവ് കുറയുകയും മഴ ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കവുങ്ങിന് മഹാളിയും കുരുമുളകിന് ദ്രുതവാട്ടവും തെങ്ങിന് കൂമ്പ് ചീയലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാങ്കേതികവിദ്യ ഉപദേശക സമിതിയോഗം. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടന്ന സാങ്കേതികവിദ്യ ഉപദേശക സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ആവശ്യത്തിന് മഴ ആരംഭത്തില്‍ ലഭിക്കാത്തതിനാല്‍ നെല്ലിന്റെ പറിച്ച് നടല്‍ ജില്ലയില്‍ എല്ലായിടത്തും വൈകിയിട്ടുണ്ട്. തെങ്ങിന്റെ തഞ്ചാവൂര്‍ വാട്ടം, വാഴയുടെ തടതുരപ്പന്‍ പുഴു, ചെമ്പന്‍ ചെല്ലി, കുരുമുളകിന്റെ കുറഞ്ഞ തിരിയിടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പല ബ്ലോക്കുകളിലും കണ്ടെത്തിയിട്ടുണ്ട്. കാറഡുക്ക ബ്ലോക്കില്‍ ഇഞ്ചിയുടെ മൂട് ചീയല്‍, തെങ്ങിനും വാഴക്കും ബോറോണിന്റെ അഭാവം തുടങ്ങിയവ കാണപ്പെടുന്നുണ്ട്.

കവുങ്ങിന് മഹാളിയും, കുരുമുളകിന് ദ്രുതവാട്ടവും ഉണ്ടാകാന്‍ സാധ്യതയെന്ന് ഉപദേശക സമിതികാസര്‍കോട് ബ്ലോക്കില്‍ കവുങ്ങിന്റെ കുല കരിച്ചിലും, മണി പൊഴിച്ചിലും വ്യാപകമാണ്. ഉദുമ പഞ്ചായത്തില്‍ ചെന്നീരോലിപ്പിനെതിരെ ട്രൈക്കോഡര്‍മ എതിര്‍കുമിള്‍ തടിയില്‍ തേച്ച് പിടിപ്പിക്കുന്ന സമ്പ്രദായം വളരെ ഗുണകരമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തില്‍ കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍, പ്രൊ. ഡോ. പി.ആര്‍ സുരേഷ്, ഡോ. കെ.എം ശ്രീകുമാര്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ. ശിവരാമ കൃഷ്ണന്‍, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോണ്‍ അലക്‌സ്, ഡോ. ജി ജയപ്രകാശ്, സി.പി.സി.ആര്‍.ഐ കൃഷി വിഞ്ജാനകേന്ദ്രം ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍, ഡോ. ലീന, റബ്ബര്‍ ബോര്‍ഡ് അസി. ഡയറക്ടര്‍ കെ.മോഹനന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, Agriculture, Farmer, Meeting, Arecanut. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia