Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

Investment Fraud | വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി; ജി ബി ജി കംപനിക്കെതിരെ ഒരു കേസ് കൂടി

'കൊടുത്ത പണമോ ലാഭവിഹിതമോ നൽകിയില്ല', Police FIR, Malayalam News, കാസറഗോഡ് വാർത്തകൾ, Crime
കാഞ്ഞങ്ങാട്: (KasargodVartha) ബേഡകം കുറ്റിക്കോൽ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന ഗ്ലോബൽ ബിസിനസ് ഗ്രൂപ് നിധി ലിമിറ്റഡിനെതിരെ വീണ്ടും നിക്ഷേപ തട്ടിപ്പ് കേസ്. ഹൊസ്‌ദുർഗ് പൊലീസ് ആണ് ഒരു കേസ് കൂടി ജി ബി ജി കംപനിക്കെതിരെ രജിസ്റ്റർ ചെയ്തത്.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, GBG, Company, Case, Cheating, Complaint, Kanhangad, Youth Bekal, Case, One more case against GBG company.

ബേക്കൽ തൃക്കണ്ണാട് സ്വദേശി മാരാൻ വളപ്പിൽ പ്രത്യുഷിന്റെ ഭാര്യ കെ രഹ്‌നയുടെ പരാതിയിലാണ് മാനേജിംഗ് ഡയറക്ടർ വിനോദ്‌കുമാർ, ഡയറക്ടർമാരായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി മുഹമ്മദ് റസാഖ്, ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പി സുഭാഷ്, രജീഷ്, കരുണാകരൻ, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാധരൻ നായർ എന്നിവർക്കെതിരെ കേസെടുത്തത്.

ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി ഏജൻ്റായ കരുണാകരനിലൂടെ യുവതിയും ഭർത്താവും കാഞ്ഞങ്ങാട്ടെ ജി ബി ജി ഓഫീസിൽ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചുവെന്നും പിന്നീട് കൊടുത്ത പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

One more case against GBG company

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, GBG, Company, Case, Cheating, Complaint, Kanhangad, Youth Bekal, Case, One more case against GBG company.

Post a Comment