മറ്റൊരാള്‍ക്കൊപ്പം സ്‌കൂടറില്‍ പിന്നിലിരുന്ന് മസ്ജിദിലേക്ക് പോകുകയായിരുന്നു ഇഫ്റാസ്. റോഡിലെ വളവില്‍ ജീപ് പെട്ടെന്ന് ബ്രേകിട്ടതിനെ തുടര്‍ന്ന് സ്‌കൂടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ഇഫ്റാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ഇഫ്ത്വാഹ്, ഇഫ്ലാഹ്, ഇഫത്.
Keywords: News, Kasargod, Kasaragod-News , Kerala, Kerala-News, Accident, Accident Death, Obituary, paivalike Student died in collision between scooter and jeep.