Join Whatsapp Group. Join now!
Aster MIMS 10/10/2023

ADGP | ആലുവയിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട അശ് ഫാഖ് ആലം, മുന്‍പും ഇത്തരം കേസുകളില്‍ അകപ്പെട്ടിരുന്നു; ക്രിമിനല്‍ വിഭാഗത്തില്‍പെടുന്ന പ്രതികളെ ശ്രദ്ധിക്കാനും അവരുടെ യാത്രാവിവരങ്ങള്‍ ഉള്‍പെടെ നിരീക്ഷിക്കാനും രാജ്യത്ത് പ്രത്യേക സംവിധാനം ആവശ്യമാണെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍

അന്വേഷണത്തിലും വിചാരണയിലും സഹകരിച്ച പ്രദേശവാസികള്‍ ഉള്‍പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിച്ചു ADGP MR Ajith Kumar, Aluva Child Murder Case Verdict
ആലുവ: (KasargodVartha) ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട പ്രതി ബിഹാര്‍ സ്വദേശി അശ് ഫാഖ് ആലം, മുന്‍പും ഇത്തരം കേസുകളില്‍ അകപ്പെട്ടിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇത്തരം കേസുകളിലെ പ്രതികളെ പ്രത്യേകം ശ്രദ്ധിക്കാനും അവരുടെ യാത്രാവിവരങ്ങള്‍ ഉള്‍പെടെ നിരീക്ഷിക്കാനും രാജ്യത്ത് പ്രത്യേക സംവിധാനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ADGP MR Ajith Kumar On Aluva Child Murder Case Verdict, Ernakulam, News, ADGP MR Ajith Kumar,  Aluva Child Murder Case Verdict, Media, Natives, Report, Police, Kerala

അശ് ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ച എറണാകുളം പോക്‌സോ കോടതിക്കു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിന്റെ അന്വേഷണത്തിലും വിചാരണയിലും സഹകരിച്ച പ്രദേശവാസികള്‍ ഉള്‍പെടെയുള്ള എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

അന്ന് അതിവേഗം അറസ്റ്റ് നടന്നില്ലായിരുന്നുവെങ്കില്‍ പ്രതി രക്ഷപ്പെടാനും ഈ കേസ് ഒരുപക്ഷേ ഒരിക്കലും തെളിയിക്കാനാകാതെ പോവുകയും ചെയ്യുമായിരുന്നു. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എത്രയും വേഗം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു എന്നുള്ളതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിന്റെ അന്വേഷണത്തില്‍ ഏറ്റവും സഹായിച്ചത് കൃത്യം നടന്ന സ്ഥലത്തിന് അടുത്തുള്ള പ്രദേശവാസികളാണ്. ഇത്തരമൊരു കുറ്റകൃത്യം റിപോര്‍ട് ചെയ്യുകയും, സാധ്യമായ എല്ലാ സഹായങ്ങളും തെളിവുകളും നമുക്ക് തന്നത് അവരാണ് എന്നും എഡിജിപി പറഞ്ഞു.

സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷ വിധിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി, അടുത്ത 60 ദിവസം കൊണ്ട് വിചാരണയും പൂര്‍ത്തിയാക്കി. 100-ാം ദിവസം വിധിയും 110-ാം ദിവസം ശിക്ഷയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നു തെളിയിക്കാനായതാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വിജയം. അതുകൊണ്ടാണ് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനായത്. കേസുമായി സഹകരിച്ച എല്ലാ പൊലീസുകാര്‍ക്കും പരിഭാഷയ്ക്കു സഹായിച്ചവര്‍ക്കും പബ്ലിക് പ്ലോസിക്യൂടറിനും അദ്ദേഹം നന്ദി പറഞ്ഞു.

എഡിജിപിയുടെ വാക്കുകള്‍:

കേരള സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചൊരു കൊലപാതകമാണ് ഈ കേസ്. നമ്മള്‍ സാധാരണ ഗതിയില്‍ കാണാത്ത തരത്തിലുള്ള ഒരു കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളത്. നമ്മുടെ സമൂഹത്തില്‍ ഇത്തരം കേസുകള്‍ സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് തന്നെയാണ്. ഈ കേസിലെ കുറ്റവാളിയും ഇരയും ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ ജോലി ചെയ്യാനായി വന്നവരാണ്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണ് ഈ കുറ്റം റിപോര്‍ട് ചെയ്തതു വഴി ആദ്യം ഉണ്ടായത്. ഈ കേസില്‍ ആദ്യം മുതല്‍ത്തന്നെ കേരള പൊലീസ് വളരെ ഭംഗിയായിട്ടാണ് അന്വേഷണം നടത്തിയത്. ഈ കേസ് റിപോര്‍ട് ചെയ്യപ്പെട്ട് ആറു മണിക്കൂറിനുള്ളില്‍ത്തന്നെ, പ്രതിയെ തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നിട്ടുകൂടി ഇന്‍സ്‌പെക്ടര്‍ മഞ്ജുദാസും എസ്‌ഐ ശ്രീലാലും അവരുടെ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അന്ന് അതിവേഗം അറസ്റ്റ് നടന്നില്ലായിരുന്നുവെങ്കില്‍ പ്രതി രക്ഷപ്പെടാനും ഈ കേസ് ഒരുപക്ഷേ ഒരിക്കലും തെളിയിക്കാനാകാതെ പോവുകയും ചെയ്യുമായിരുന്നു. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എത്രയും വേഗം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു എന്നുള്ളതു തന്നെയാണ്. ഈ കേസിന്റെ അന്വേഷണത്തില്‍ ഏറ്റവും സഹായിച്ചത് കൃത്യം നടന്ന സ്ഥലത്തിന് അടുത്തുള്ള പ്രദേശവാസികളാണ്. ഇത്തരമൊരു കുറ്റകൃത്യം റിപോര്‍ട് ചെയ്യുകയും, സാധ്യമായ എല്ലാ സഹായങ്ങളും തെളിവുകളും നമുക്ക് തന്നത് അവരാണ്.

പിന്നീട് ഈ കേസ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് ഈ വിഷയം ഇത്രമാത്രം ചര്‍ചയായത്. അതുകൊണ്ടാണ് പ്രോസിക്യൂഷന്‍ കൊണ്ടുവന്ന സാക്ഷികള്‍ വിചാരണയുമായി ഏറ്റവുമധികം സഹകരിക്കുകയും വിചാരണ വന്‍ വിജയമാക്കുകയും ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തില്‍ സഹായിച്ച പ്രദേശവാസികള്‍ക്കും മുന്‍സിപാലിറ്റി അധികൃതര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എംഎല്‍എയ്ക്കും മന്ത്രി പി രാജീവിനും നന്ദി അറിയിക്കുകയാണ്.

30 ദിവസത്തിനുള്ളിലാണ് ഈ കേസില്‍ നമ്മള്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. ബിഹാര്‍, ബംഗാള്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരെ പോയി അവിടുത്തെ പൊലീസുകാരുടെ സഹായം കൂടി തേടിയാണ് അന്വേഷണം നടത്തിയത്. എല്ലാ തെളിവുകളും ശാസ്ത്രീയമായിത്തന്നെ ശേഖരിക്കാനായി. ഈ കേസിന്റെ ഭാഗമായി സഹായം നല്‍കിയ എല്ലാ വകുപ്പുകള്‍ക്കും നന്ദി.

ഈ കേസ് റിപോര്‍ട് ചെയ്യപ്പെട്ടപ്പോള്‍ത്തന്നെ വലിയ ചര്‍ചയായി. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു കേരള സര്‍കാരിന്റെ ദൗത്യം. അങ്ങനെയാണ് സമാനമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജി മോഹന്‍രാജിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടറായി നിയോഗിക്കുന്നത്.

അദ്ദേഹം ഒരു മാസത്തോളം ഇവിടെ കാംപ് ചെയ്താണ് വാദം നടത്തിയത്. കേസ് അതിവേഗം വിചാരണ നടത്താന്‍ കോടതിയും പരമാവധി സഹകരിച്ചു. സുപ്രീം കോടതി തന്നെ ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍ക്കേണ്ടതിനെക്കുറിച്ച് അടുത്തിടെ നിരീക്ഷണം നടത്തിയിരുന്നു. അതിനുശേഷം ആദ്യമായിട്ടാണ് ഇത്ര വേഗത്തില്‍ കുറ്റവിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത്.

സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷ വിധിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി, അടുത്ത 60 ദിവസം കൊണ്ട് വിചാരണയും പൂര്‍ത്തിയാക്കി. 100-ാം ദിവസം വിധിയും 110-ാം ദിവസം ശിക്ഷയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നു തെളിയിക്കാനായതാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വിജയം. അതുകൊണ്ടാണ് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനായത്. കേസുമായി സഹകരിച്ച എല്ലാ പൊലീസുകാര്‍ക്കും പരിഭാഷയ്ക്കു സഹായിച്ചവര്‍ക്കും പബ്ലിക് പ്ലോസിക്യൂടറിനും നന്ദി.

ഈ കേസുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇയാളുടെ പൂര്‍വ ചരിത്രം പരിശോധിച്ചപ്പോള്‍, ഇതിനു മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഡെല്‍ഹിയിലും ബിഹാറിലുമെല്ലാം കേസുകളുണ്ട്. 

ഇതു കാണിക്കുന്നത് ഇയാളുടെ ഒരു അടിസ്ഥാന സ്വഭാവമാണ്. ഇയാള്‍ ഒരു പെഡോഫൈല്‍ പോലുള്ള ആളായിട്ടാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തികളെ കേസില്‍ അകപ്പെടുമ്പോള്‍ത്തന്നെ ശ്രദ്ധിക്കാനും അവരുടെ യാത്രാവിവരങ്ങള്‍ സാധ്യമായ രീതിയില്‍ നിരീക്ഷിക്കാനുമുള്ള സംവിധാനം നമ്മുടെ രാജ്യത്ത് അത്യാവശ്യമാണ്- എന്നും അജിത്കുമാര്‍ പറഞ്ഞു.

Keywords: ADGP MR Ajith Kumar On Aluva Child Murder Case Verdict, Ernakulam, News, ADGP MR Ajith Kumar,  Aluva Child Murder Case Verdict, Media, Natives, Report, Police, Kerala.  

Post a Comment