Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | ബേക്കൽ ഇൻസ്‌പെക്ടർ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ; വീഡിയോ പുറത്ത്

മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് Police, Malayalam News, കാസറഗോഡ് വാർത്തകൾ, Crime

ബേക്കൽ:  (KasargodVartha) ബേക്കൽ ഇൻസ്‌പെക്ടർ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉണ്ണി (31) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് 3.30 മണിയോടെ കോട്ടിക്കുളം രാമ ഗുരുവിലാണ് സംഭവം നടന്നത്.

  

Youth arrested in case of assaulting 4 police officers

തച്ചങ്ങാട്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്ത് എന്നയാളുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന് തീയിട്ടുവെന്ന കേസിൽ സാക്ഷിയായ ഉണ്ണിയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഫോൺ വഴി ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാവ് ഹാജരായില്ലെന്നാണ് പറയുന്നത്. ഇതിനിടെ ഇയാളെ അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ പ്രകോപനമില്ലാതെ യുവാവ് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

  


ഇൻസ്പെക്ടർ യു പി വിപിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ ബാബു, സിവിൽ ഓഫീസർമാരായ സുനിൽ, മുഹമ്മദ് അബ്ദുൽ വഹാബ് എന്നിവരെ യുവാവ് അക്രമിക്കുകയും കുപ്പായം വലിച്ച് കീറുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇൻസ്‌പെക്ടറുടെ ചുണ്ടിന് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട യുവാവിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police, Malayalam News, Crime,  Youth arrested in case of assaulting 4 police officers


Post a Comment