Join Whatsapp Group. Join now!
Aster MIMS 10/10/2023

Water Festival | ഉത്തര മലബാര്‍ ജലോത്സവം നവംബര്‍ 1 ന് കോട്ടപ്പുറത്ത് നടക്കും; സംഘാടക സമിതിയായി

സമ്പൂര്‍ണ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികളും പ്രദേശവാസികളും ഉദ്യോഗസ്ഥരും Uttara Malabar Water Festival, Kottapuram, Kerala News
കാസര്‍കോട്: (KasargodVartha) ഓളപ്പരപ്പില്‍ തുഴകളെറിഞ്ഞ് മത്സരാവേശം നിറക്കാന്‍ തേജസ്വിനി പുഴ ഒരുങ്ങുന്നു. കേരളപ്പിറവി ദിനത്തില്‍ ഉത്തര മലബാര്‍ ജലോത്സവത്തിന് കോട്ടപ്പുറം ആതിഥ്യമരുളും. കോവിഡ്, കോവിഡാനന്തര പ്രതിസന്ധികളെ തുടര്‍ന്ന് നിലച്ചിരുന്ന ഉത്തര മലബാര്‍ ജലോത്സവം പുനരാരംഭിക്കുമ്പോള്‍, ഏറെ ആഘോഷ പൂര്‍വം സമ്പൂര്‍ണ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികളും പ്രദേശവാസികളും ഉദ്യോഗസ്ഥരും.

Uttara Malabar Water Festival will be held at Kottapuram on November , Kasaragod, News, Uttara Malabar Water Festival,  Kottapuram, Rajmohan Unnithan, Tourism Promotion, Muhammed Riyaz, Minister, Kerala News.

കോട്ടപ്പുറം - അച്ചാംതുരുത്തി പാലത്തിന് സമീപം നടന്ന സംഘാടക സമിതി രൂപീകരണ യോഗം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച സഹകരണ മനോഭാവത്തോടെയും അച്ചടക്ക ബോധത്തോടെയും ജലോത്സവം സംഘടിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് എം എല്‍ എ പറഞ്ഞു.

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് സിവി പ്രമീള അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സന്‍ ടിവി ശാന്ത, ജില്ലാ പഞ്ചായത് അംഗം സിജെ സജിത്, നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് പിവി രാഘവന്‍, വാര്‍ഡ് അംഗം ശ്രീജിത്, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ശംസുദ്ദീന്‍ അരിഞ്ചിറ, കോസ്റ്റല്‍ സിഐ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രടറി ലിജോ ജോസഫ് സ്വാഗതവും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷ കെ രമണി നന്ദിയും പറഞ്ഞു.

501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു 

ഉത്തര മലബാര്‍ ജലോത്സവത്തിന്റെ നടത്തിപ്പിനായി എം രാജഗോപാലന്‍ എംഎല്‍എ ചെയര്‍മാനായും ഡിടിപിസി സെക്രടറി ലിജോ ജോസഫ് കണ്‍വീനറായും 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. 

ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, മുന്‍ എംപി പികരുണാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ടികളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.

Keywords: Uttara Malabar Water Festival will be held at Kottapuram on November , Kasaragod, News, Uttara Malabar Water Festival,  Kottapuram, Rajmohan Unnithan, Tourism Promotion, Muhammed Riyaz, Minister, Kerala News.

Post a Comment