പനയാൽ കിഴക്കേക്കരയിലെ നാരായണൻ - ഗംഗ ദമ്പതികളുടെ മകളായ മീരയ്ക്ക് പഠന മികവ് കണ്ട് ടെൽ അവീവ് സർവകാലശാലയിൽ നിന്ന് ക്ഷണം ലഭിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ നിന്ന് ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും തമിഴ്നാട് ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച് ഡിയും നേടിയിട്ടുണ്ട് ഇവർ.
'ഓപറേഷൻ അജയ്' യുടെ ഭാഗമായി ഇസ്രാഈലിൽ നിന്നും 22 മലയാളികൾ കൂടി ബുധനാഴ്ച നാട്ടിലെത്തിയിട്ടുണ്ട്. ഇതുവരെ വിദ്യാർഥികള്‍ ഉള്‍പെടെ 97 കേരളീയരാണ് ഇസ്രാഈലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. ജന്മനാട്ടിൽ തിരിച്ചെത്തിയ സി മീരയെ കഴിഞ്ഞ ദിവസം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ വീട്ടിൽ സന്ദർശിച്ചു. യുദ്ധത്തിന്റെ അന്തരീക്ഷം മാറിയാൽ ഇസ്രാഈലിൽ തിരിച്ചെത്തി പഠനം തുടരാനാണ് ആഗ്രഹമെന്ന് മീര അറിയിച്ചതായി സി എച് കുഞ്ഞമ്പു കൂട്ടിച്ചേർത്തു.