15 വർഷത്തോളമായി ചെർക്കള കെ കെ പുറം അംബുജ സിമന്റ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് പി കാർത്തിക്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ എതിരെ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് തന്നെ കാർത്തിക് മരണപ്പെട്ടു.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭാര്യ: ജാനകി നീലേശ്വരം. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: സജന. ആദൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: News, Kerala, Kasaragod, Mulleria, Accident, Obituary, Kottodi, Man died in collision between bus and bike.< !- START disable copy paste -->