മരണ വിവരം അറിഞ്ഞ്, ഗള്‍ഫിലായിരുന്ന പിതാവ് വൈകീട്ടോടെ വീട്ടില്‍ എത്തിയ ശേഷമാണ് സംസ്‌കാരം നടത്തിയത്. വിദ്യാര്‍ഥിയുടെ മൃതദേഹം ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. അപകടം കണ്ട് ബസ് യാത്രക്കാര്‍ അടക്കം ഞെട്ടിത്തരിച്ചിരുന്നു. പെട്ടെന്ന് തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്‌കൂളില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ സ്ഥിരമായി യാത്രക്കാരെ ഇറങ്ങുന്നതിനും കയറുന്നതിനും സഹായിക്കാറുള്ള മൻവിത്തിന്റെ മരണം ഈ റൂടില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ലാം കണ്ണീരോര്‍മയായി മാറിയിരിക്കുകയാണ്. പഠന കാര്യത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്നു മൻവിത്ത്. കുട്ടിയുടെ മരണം വീട്ടുകാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
Keywords: Accident, Obituary, Death, Malayalam News, Kerala News, Kasaragod News, Last rites of Manavith held.
< !- START disable copy paste -->