Join Whatsapp Group. Join now!
Aster MIMS 25/06/2023

Chess | കാസർകോടിന് ആവേശം പകർന്ന് 19 വയസിന് താഴെയുള്ളവരുടെ സംസ്ഥാന ചെസ് ചാംപ്യൻഷിപ്; മത്സരങ്ങൾ പുരോഗമിക്കുന്നു; ഞായറാഴ്ച സമാപിക്കും

നാല് ഘട്ടങ്ങളാണ് ശനിയാഴ്ച നടന്നത് Chess, State Chess Championship, Sports, KVVES, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) 19 വയസിന് താഴെയുള്ളവരുടെ, കാസർകോട് മർചന്റ് ട്രോഫി സംസ്ഥാന ഓപൺ ആൻഡ് ഗേൾസ് ചെസ് ചാംപ്യൻഷിപിന്റെ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓപൺ വിഭാഗത്തിൽ നാല് പോയിന്റോടെ ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മിയും (കൊല്ലം), സഫൽ ഫാസിലും (ആലപ്പുഴ), പെൺകുട്ടികളുടെ വിഭാഗത്തിൽ അമേയ എ ആർ (തിരുവനന്തപുരം), പൗർണമി എസ് ഡി (കൊല്ലം), ജാഹ്നവി അശോക് (തിരുവനന്തപുരം) എന്നിവരും നാല് പോയിന്റോടെ ലീഡ് ചെയ്യുന്നു. നാല് ഘട്ട മത്സരങ്ങളാണ് ശനിയാഴ്ച നടന്നത്. അഞ്ചാം ഘട്ട മത്സരങ്ങൾ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.
  
Under 19 State Chess Championship continues in Kasaragod



സംസ്ഥാന ചെസ് ടെക്നികൽ കമിറ്റി, കാസർകോട് മർച്ചന്റ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചെസ് ചാംപ്യൻഷിപ്‌ കാസർകോട് വ്യാപാര ഭവനിലാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രടറി എ ലീന ചാംപ്യൻഷിപ്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെസ് ടെക്നികൽ കമിറ്റി കൺവീനർ വിനു ഭാസ്കർ സ്വാഗതം പറഞ്ഞു. കാസർകോട് മർചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി എ ഇല്യാസ് അധ്യക്ഷത വഹിച്ചു.
  



സംസ്ഥാന ചെസ് ടെക്നികൽ കമിറ്റി ചെയർമാൻ ജോ പറപ്പിള്ളി, കെവിവിഇഎസ് ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡന്റ് എഎ അസീസ്, കാസർകോട് മർചന്റ് അസോസിയേഷൻ ജെനറൽ സെക്രടറി കെ ദിനേശ്, ട്രഷറർ നഈം, ടൂർണമെന്റ് പ്രോഗ്രാം ചെയർമാൻ പി ശ്രീധരൻ മാസ്റ്റർ, കൺവീനർ വി എൻ രാജേഷ്, മുനീർ എം എം, സി കെ ഹാരിസ്, അജിത്, ശറഫുദ്ദീൻ, റൗഫ്, ലത്വീഫ് സംസാരിച്ചു. ശശിധരൻ കെ നന്ദി രേഖപ്പെടുത്തി.

Keywords: News, Top-Headlines, Kasaragod-News, Kerala-News , Chess, State Chess Championship, Sports, KVVES, Malayalam News, Under 19 State Chess Championship continues in Kasaragod

Post a Comment