Join Whatsapp Group. Join now!
Aster MIMS 25/06/2023

Tipper lorry | സ്കൂൾ വിദ്യാർഥികൾ സഞ്ചരിക്കുന്ന സമയങ്ങളിൽ ഓടുന്ന ടിപർ ലോറികൾ പിടിച്ചെടുക്കുമെന്ന് പൊലീസ്; നടപടി ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ

റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് Tipper lorry, Badiadka, Police, Malayalam News, കാസറഗോഡ് വാർത്തകൾ
ബദിയഡുക്ക: (www.kasargodvartha.com) സ്കൂൾ വിദ്യാർഥികൾ സഞ്ചരിക്കുന്ന സമയങ്ങളിൽ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓടുന്ന ടിപർ ലോറികൾ പിടിച്ചെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കാസർകോട് ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
   
Tipper lorry running while school students traveling will be caught, police said

സ്കൂൾ സമയ നിയന്ത്രണം പാലിക്കാതെ സ്കൂൾ സോണിലൂടെ ടിപർ ലോറികൾ ഓടുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് സമിതിക്ക് ലഭിച്ചത്. ഇതു സംബന്ധിച്ചുള്ള ,പരാതി യോഗത്തിൽ വിശദമായി ചർച ചെയ്തു.

 



ഇത്തരത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ രാവിലെ ഒമ്പത് മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ചു മണി വരെയും നിർദേശം ലംഘിച്ചു നിരത്തുകളിൽ ഓടുന്ന ടിപർ ലോറികൾക്കെതിരെയാണ് കർശന നിയമ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Tipper lorry, Badiadka, Police, Malayalam News, Tipper lorry running while school students traveling will be caught, police said

Post a Comment