Join Whatsapp Group. Join now!
Aster MIMS 25/06/2023

Nipah | കേരളത്തില്‍ നിപ; തലപ്പാടി അടക്കം ദക്ഷിണ കന്നഡ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ കര്‍ശന പരിശോധനയുമായി കർണാടക

ചെക് പോസ്റ്റുകളിൽ നിരീക്ഷണവും ശക്തമാക്കി, Nipah, Kozhikode, Nipah virus, Health, Lifestyle, Diseases, ആരോഗ്യ വാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. അതിർത്തി കടന്ന് 11 ചെക് പോസ്റ്റുകളിൽ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. മംഗ്ളുറു, സുള്ള്യ, പുത്തൂർ, ബണ്ട് വാൾ താലൂകുകളിലെ 11 ചെക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.

Nipha, Health, Thalapady, Kerala, Karnataka, Boarder, Checkpost, Inspection, Asha, Dakshina Kannada, Strict vigil at Talapady after Nipah death in Kerala.

നിപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചവരുടെ പനിയും പനിയുടെ ലക്ഷണങ്ങളും പരിശോധിച്ചുവരികയാണ്. നിപാ പരിശോധനാ നടപടികൾക്ക് പുറമെ, മംഗ്ളൂറിലെ വെൻലോക് ജില്ലാ ആശുപത്രി, താലൂക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത് സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിപ ബാധിതരെ ചികിത്സിക്കുന്നതിനായി ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പ്രധാന കേരള അതിര്‍ത്തിയായതിനാൽ ദേശീയ പാത 66 ലെ തലപ്പാടി ചെക് പോസ്റ്റിൽ നിരീക്ഷണം ശക്തമാക്കി. അതിർത്തി ചെക് പോസ്റ്റിൽ റാൻഡം സർവേ നടക്കുന്നുണ്ട്. ശനിയാഴ്ച കോഴിക്കോട്ടുനിന്നും വടകര ഭാഗത്തുനിന്നും വന്ന 70 വാഹനങ്ങളിലെ യാത്രക്കാരെ തലപ്പാടിയിൽ പരിശോധിച്ചിരുന്നു. ബന്ധപ്പെടാനുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം അവർക്ക് യാത്ര തുടരാൻ അനുവദിച്ചതായി അധികൃതർ പറഞ്ഞു.

വൈകുന്നേരം വരെ യാത്രക്കാരിൽ ആർക്കും പനി ബാധിച്ചതായി കണ്ടെത്തിയില്ല. ജില്ലാ ഹെൽത് ഓഫീസർ ഡോ. നവീൻ ചന്ദ്ര കുലാൽ, താലൂക് ഹെൽത്ത് ഓഫീസർ ഡോ.സുജയ് ഭണ്ഡാരി, കമ്യൂണിറ്റി ഹെൽത് ഓഫീസർമാരായ ഡോ. ഗോപി പ്രകാശ്, ഡോ. അനിത, ആശാ പ്രവർത്തകർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Nipha, Health, Thalapady, Kerala, Karnataka, Boarder, Checkpost, Inspection, Asha, Dakshina Kannada, Strict vigil at Talapady after Nipah death in Kerala.

Keywords: Nipha, Health, Thalapady, Kerala, Karnataka, Boarder, Checkpost, Inspection, Asha, Dakshina Kannada, Strict vigil at Talapady after Nipah death in Kerala.

Post a Comment