കാഞ്ഞങ്ങാട്: (www.kasargodvartha.com) ചന്ദ്രനില്‍ ചാന്ദ്രയാന്‍- 3 ഇറങ്ങിയ സ്ഥലത്തിന് ഇന്‍ഡ്യയുടെ ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇത് പിന്‍വലിക്കണമെന്നും കേരള യുക്തിവാദി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ സിപിഎം ജില്ലാ കമിറ്റിയംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ വി വിദ്യാധരന്‍ അധ്യക്ഷനായി. ഗംഗന്‍ അഴീക്കോട്, ഇരിങ്ങല്‍ കൃഷ്ണന്‍, കെ ഉണ്ണികൃഷ്ണന്‍, എ കെ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രടറി കെ വി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഒ വി വിനോദ് (പ്രസിഡന്റ്), എം സാവിത്രി, പി വി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ വി രവീന്ദ്രന്‍ (സെക്രടറി), എം എസ് ചാന്ദിനി, കെ ടി രാജ്കുമാര്‍(ജോയിന്റ് സെക്രടറിമാര്‍), ടി സുരേശന്‍ (ട്രഷറര്‍).