Join Whatsapp Group. Join now!
Aster MIMS 25/06/2023
Posts

Accident | ദേശീയ പാതയിൽ ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു കാർ പൂർണമായി തകർന്നു; യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യം പുറത്ത്

പൊലീസ് കേസെടുത്തു Accident, Injured, Mangalore, Jepinamogar, ദക്ഷിണ കന്നഡ വാർത്തകൾ, Malayalam News
മംഗ്‌ളുറു: (www.kasargodvartha.com) ദേശീയപാത 66 ൽ നിരവധി വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം. നാലു വാഹനങ്ങളിലുണ്ടായിരുന്ന അഞ്ചുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. മംഗ്‌ളുറു ജെപ്പിനമൊഗറിൽ നേത്രാവതി പാലത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം.
  
News, Top-Headlines, Malayalam-News, Accident, Accident, Injured, Mangalore, Jepinamogar, Serial accident on NH 66; Car badly damaged.


തൊക്കോട്ടു നിന്ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്ന സിയാസ് കാറിന്റെ ഡ്രൈവർ പെട്ടെന്ന് ബ്രേക് ചവിട്ടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പറയുന്നത്. ഇതോടെ കാറിനെ പിന്തുടർന്ന് വന്ന ട്രക് പിന്നിൽ ഇടിക്കുകയായിരുന്നു. ട്രകിന് പിന്നിൽ വാഗൺആർ കാർ ഇടിക്കുകയും വാഗൺആറിനെ പിന്നിൽ നിന്ന് കേരള ആർടിസി ബസും ഇടിക്കുകയും ചെയ്തു.
  
News, Top-Headlines, Malayalam-News, Accident, Accident, Injured, Mangalore, Jepinamogar, Serial accident on NH 66; Car badly damaged.


വാഗൺആർ കാർ ലോറിക്കും ബസിനുമിടയിൽ കുടുങ്ങി പൂർണമായും തകർന്നു. ഈ കാറിൽ ഡ്രൈവർ മാത്രമുണ്ടായിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. അത്ഭുതകരമായാണ് ഡ്രൈവർ രക്ഷപ്പെട്ടത്. മറ്റു വാഹനങ്ങൾക്കും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സൗത് ട്രാഫിക് പൊലീസ് കേസെടുത്തു.



Keywords: News, Top-Headlines, Malayalam-News, Accident, Accident, Injured, Mangalore, Jepinamogar, Serial accident on NH 66; Car badly damaged.

Post a Comment