ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. കൂട്ടിയിടിക്കിടെ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭാഗത്തേക്ക് നീങ്ങി. ഇവിടെ ആളില്ലാതിരുന്ന് അപകടത്തിൻ്റെ തീവ്രത കുറച്ചു. രണ്ട് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഉദുമയിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. രണ്ട് അപകട കേസും പൊലീസിൽ എത്തിയിട്ടില്ലെന്ന് മേൽപറമ്പ്, ബേക്കൽ പൊലീസ് അധികൃതർ വ്യക്തമാക്കി.
Keywords: Accident, Car, Scooter, KSTP, Road, Injured, Tragedy, Kalanad, Udma, Kasaragod, Road accident in Uduma and Kalanad.