Join Whatsapp Group. Join now!
Aster MIMS 25/06/2023

Fire | നീലേശ്വരത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കിടക്കയ്ക്ക് തീപ്പിടിച്ചു, ഉടന്‍ കെടുത്തി; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mobile Phone, Fire, Nileswaram, Malayalam News, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പടർന്ന് കിടയ്ക്ക കത്തി. തൈക്കടപ്പുറം അഴിത്തലയിലെ കോട്ടായി മുഹമ്മദലിയുടെ മകന്റെ ഭാര്യയുടെ സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

News, Nileswaram, Kasaragod, Kerala, Mobile Phone, Fire, Mobile phone exploded and caught fire.

കിടക്കയിൽ വെച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. കിടക്ക കത്തുന്നത് കണ്ട ഉടനെ വെള്ളം ഒഴിച്ച് തീ കെടുത്തിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. തൊട്ടടുത്ത അലമാരയിലേക്കും തീ പടർന്നിരുന്നു.

News, Nileswaram, Kasaragod, Kerala, Mobile Phone, Fire, Mobile phone exploded and caught fire.

ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. ഫോൺ വീണപ്പോഴോ മറ്റോ അകത്ത് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരിക്കാമെന്നും ഇത് മൂലം ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നുമാണ് കരുതുന്നത്.

Keywords: News, Nileswaram, Kasaragod, Kerala, Mobile Phone, Fire, Mobile phone exploded and caught fire.
< !- START disable copy paste -->

Post a Comment