ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന വ്യക്തികളെ കാണാൻ സുരേന്ദ്രൻ ഉച്ചയോടെ കാസർകോട്ട് എത്തിയിരുന്നു. മറ്റ് പാർടി പരിപാടികളിലോ സ്വകാര്യ പരിപാടികളിലോ സുരേന്ദ്രൻ സംബന്ധിക്കുന്നില്ല. മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികളോട് ചൊവ്വാഴ്ച ഹാജാരാകാനാണ് കോടതി നേരത്തെ തന്നെ നോടീസ് നൽകിയിരുന്നത്.
2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. കെ സുന്ദര മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.
Keywords: News, Kasargod, Kerala, Manjeswaram, Bribery Case, BJP, K Surendran, Court, Manjeswaram bribery case: Accused including BJP state president K Surendran did not appear in the court.
< !- START disable copy paste -->