മധൂർ: (www.kasargodvartha.com) തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. മധൂർ മഞ്ചത്തടുക്ക ജാബിറ മൻസിലിലെ ഇബ്രാഹിം (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മധൂരിലെ ഒരാളുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മൈമൂന. മക്കൾ: നിസാം, ജംശീർ, ജാബിറ. മരുമക്കൾ: റുക്സാന, സഫ്രീന, ലത്വീഫ്. സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞാലിമ. മൃതദേഹം ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Died, Obitaury, Madhur, Man fell from coconut tree and died.
Obituary | തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
അപകടം ജോലിക്കിടെ
Died, Obitaury, Madhur, കാസറഗോഡ് വാർത്തകൾ