കാഞ്ഞങ്ങാട്: (www.kasargodvartha.com) ഓണാഘോഷത്തിനിടെ വീണ് പരിക്കേറ്റ വയോധികന്‍ മരിച്ചു. രാജപുരം പാലങ്കല്ലിലെ പേഴുംകാട്ടില്‍ പി എം ബേബി (56) യാണ് മരിച്ചത്. ഞായറാഴ്ച രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടന്ന ഓണാഘോഷ മത്സരത്തിനിടെ വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യ: ബെറ്റി ബേബി (തൊടുപുഴ). മക്കള്‍: ബെന്നറ്റ്, ബ്രിസ്റ്റോ, ബ്ലസ്സന്‍. സഹോദരങ്ങള്‍: ഫിലിപ്പ്, ചിന്നമ്മ, ജോസ്, തോമസ്, ഷിബി, പരേതരായ അബ്രഹാം, ജോണ്‍.