Join Whatsapp Group. Join now!
Aster MIMS 25/06/2023

Top Singer | ഫ്ലവേഴ്‌സ് ടോപ് സിംഗറിന്റെ നാലാം സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കാസര്‍കോട് സ്വദേശി മഹിപാല്‍

സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് Top Singer, Flowers, Artist, Kanhangad, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഫ്ലവേഴ്‌സ് ടോപ് സിംഗറിന്റെ നാലാം സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കാസര്‍കോട് സ്വദേശിയും. കാഞ്ഞങ്ങാട്ടെ ദിവാകരന്‍ - സൗമ്യ ദമ്പതികളുടെ മകന്‍ മഹിപാലിനാണ് അവസരം ലഭിച്ചത്. ബല്ല ഈസ്റ്റ് ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഈ പ്രതിഭ ജില്ലാ സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ ശാസ്ത്രീയ സംഗീതം, ലളിതഗാനം, ഗാനലാപനം തുടങ്ങി മത്സരയിനങ്ങളില്‍ പ്രഥമ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
     
Top Singer, Flowers, Artist, Kanhangad, Malayalam News, Kerala News, Malayalam News, Kasaragod News, Mahipal from Kasaragod selected for fourth season of Flowers Top Singer.

ഓള്‍ കേരള ആര്‍ടിസ്റ്റ് ഗ്രൂപ് ഗാനവസന്തം വിജയി, കണ്ണൂര്‍ ദേവരാഗം ഓര്‍കസ്ട്രാ സംഘടിപ്പിച്ച ജില്ലാതല ഗാനലാപന മത്സരത്തില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, ഉത്തര മലബാര്‍ ഗാനലാപന മത്സരത്തില്‍ പ്രത്യേക പരാമര്‍ശം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി വേദികളില്‍ നിറ സാന്നിധ്യമായ മഹിപാല്‍ നീലേശ്വരം രാഗവീണയില്‍ വിപിന്‍ രാഗവീണയുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്.
     
Top Singer, Flowers, Artist, Kanhangad, Malayalam News, Kerala News, Malayalam News, Kasaragod News, Mahipal from Kasaragod selected for fourth season of Flowers Top Singer.

കുട്ടികളുടെ സര്‍ഗ വാസന വളത്തിയെടുക്കാന്‍ വേണ്ടി മാത്രമുള്ള ഫേസ്ബുക് പേജ് ആയ സമൂസയില്‍ മൂന്ന് വര്‍ഷത്തോളമായി വി ജെ ആയി പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയ മഹിപാല്‍ കീബോര്‍ഡ്, ഗിത്താര്‍, ചിത്ര രചന എന്നിവയിലും സ്വന്തമായി കഴിവ് തെളിയിച്ചുവരുന്നു.
     
Top Singer, Flowers, Artist, Kanhangad, Malayalam News, Kerala News, Malayalam News, Kasaragod News, Mahipal from Kasaragod selected for fourth season of Flowers Top Singer.

Keywords: Top Singer, Flowers, Artist, Kanhangad, Malayalam News, Kerala News, Malayalam News, Kasaragod News, Mahipal from Kasaragod selected for fourth season of Flowers Top Singer.
< !- START disable copy paste -->

Post a Comment