Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | കപ്പലിലെ കണ്ടെയ്‌നറുകളിലൂടെ കടത്താന്‍ ശ്രമം; 3.77 കോടി ദിര്‍ഹമിന്റെ ലഹരിമരുന്ന് പിടികൂടി ദുബൈ പൊലീസ്; 6 പേര്‍ അറസ്റ്റില്‍, വീഡിയോ

കണ്ടെടുത്ത് നിരോധിക്കപ്പെട്ട കാപ്റ്റഗണ്‍ ഗുളികകള്‍ Dubai News, UAE, Police, Cargo Ship, Port, Narcotic Pills, Drugs, Dh3.77 Billion, Video
ദുബൈ: (www.kasargodvartha.com) 3.77 കോടി ദിര്‍ഹമിന്റെ മൂല്യമുള്ള ലഹരിമരുന്ന് പിടിച്ചെടുത്ത ഓപറേഷന്‍ സ്റ്റോമിന്റെ വിശദാംശങ്ങള്‍ ദുബൈ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച ദുബൈയിലെത്തിയ കപ്പലിലെ അഞ്ച് കണ്ടെയ്‌നറുകളില്‍ നിന്നായി 14 ടണോളം ലഹരി ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. ആറുപേരെ അറസ്റ്റു ചെയ്തു.

ഇപ്പോള്‍ ഓപറേഷന്‍ സ്റ്റോമിന്റെ വിശദാംശങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ദുബൈ പൊലീസ്. 13.76 ടണ്‍ നിരോധിക്കപ്പെട്ട കാപ്റ്റഗണ്‍ ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. 651 വാതിലുകള്‍ക്കും 432 അലങ്കാരപാനലുകള്‍ക്കും ഉള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചത്.

പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. എക്‌സ്‌റെ സ്‌കാനിലാണ് ഫര്‍ണിചറുകള്‍ക്കുള്ളില്‍ തിരിച്ചറിയാനാകാത്ത വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ ഡോഗ് സ്‌ക്വാഡ് ലഹരി മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വാതിലുകളിലും ഫര്‍ണിചര്‍ പാനലുകളിലും നിരനിരയായി അടുക്കിയാണ് ഗുളികള്‍ ഒളിപ്പിച്ചിരുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കണ്ടെയ്‌നറുകള്‍ തുറമുഖത്തേക്ക് തിരിച്ചയച്ചു. മൂന്നു കണ്ടെയ്‌നറുകളുടെ ക്ലിയറിന്‍സിന് അപേക്ഷിച്ച പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് കണ്ടെയ്‌നറുകളെ പിന്തുടര്‍ന്ന് അത് കൈപ്പറ്റിയ ആളെയും പിടികൂടി.

മറ്റൊരു എമിറേറ്റിലെ ഗോഡൗണില്‍ നിന്ന് മൂന്നാമനെയും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനെത്തിയപ്പോഴാണ് മറ്റുള്ളവര്‍ പിടിയിലായത്. ദിവസങ്ങളെടുത്താണ് ഫര്‍ണിചറുകളില്‍നിന്ന് 860 ലക്ഷം ഗുളികകള്‍ വേര്‍തിരിച്ച് എടുത്തത്.

ചരക്ക് കപ്പലിലെ അഞ്ച് കണ്ടെയ്‌നറുകളിലായി ലഹരിമരുന്ന് വരുന്നുണ്ടെന്ന സൂചന ലഭിക്കുന്നതോടെയാണ് അന്വേഷണം തുടങ്ങുന്നത്. അതീവ രഹസ്യമായാണ് കണ്ടെയ്‌നുകള്‍ തിരിച്ചറിയാന്‍ നീക്കം നടത്തിയതെന്ന് പൊലീസ് ഡോക്യുമെന്ററിയില്‍ പറയുന്നു.

യുഎഇയില്‍ ലഹരിമരുന്ന് പരിശോധനയ്ക്ക് സാംപിള്‍ നല്‍കിയില്ലെങ്കില്‍ ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തും. ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. ട്വിറ്ററിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിമരുന്ന്, സൈകോട്രോപിക് വസ്തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്ക് സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ രണ്ട് വര്‍ഷം വരെയാണ് തടവുശിക്ഷ. അധികൃതര്‍ സാംപിള്‍ പരിശോധിക്കാനെത്തുമ്പോള്‍ മതിയായ കാരണങ്ങളില്ലാതെ നിരസിക്കുന്ന എതൊരാളും ശിക്ഷ നേരിടേണ്ടിവരും.


 

Keywords: Busted, Story, Operation Storm, Dubai News, UAE, Police, Cargo Ship, Port, Narcotic Pills, Drugs, Dh3.77 Billion, Video, News, Gulf, Gulf-News, Police-News, Top-Headlines, Inside story of how Dubai Police busted drugs worth Dh3.77 billion.

Post a Comment