Join Whatsapp Group. Join now!
Aster MIMS 25/06/2023

Bridge | മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു; പനത്തടി പളിംകൊച്ചി കോളനിയിലേക്കുള്ള തോടിന് കുറുകെ പാലം നിര്‍മിക്കും

40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ Human Rights Commission, Collector, Panathadi, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) പനത്തടി ഗ്രാമപഞ്ചായതിലെ പന്ത്രണ്ടാം വാര്‍ഡില്‍ പളിംകൊച്ചി പട്ടികവര്‍ഗ കോളനിയിലെത്താനുള്ള തോടിന് കുറുകെ പാലം നിര്‍മിക്കാന്‍ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മനുഷ്യാവകാശ കമീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
   
Panathadi Palamkochi Colony

കെഎസ്ഇബി ജീവനക്കാരനായ പി എ ഗോപാലന്‍ എന്നയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്നതിന് തോടിന് കുറുകെ താത്കാലിക കവുങ്ങിന്‍പാലം നിര്‍മിച്ച സംഭവത്തില്‍ സ്ഥിരമായ പാലം നിര്‍മിക്കണമെന്ന പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് കലക്ടര്‍ കമീഷനില്‍ റിപോര്‍ട് സമര്‍പ്പിക്കുകയായിരുന്നു. കോളനിയില്‍ 39 കുടുംബങ്ങളുണ്ടെന്നും ഇതില്‍ 20 കുടുംബങ്ങള്‍ കോളനിയില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കുന്നതായും റിപോര്‍ടില്‍ പറയുന്നു. ബാക്കിയുള്ള 19 കുടുംബങ്ങളില്‍ കുട്ടികളടക്കം 68 പേരാണുള്ളത്. ഇതില്‍ അങ്കണവാടിയില്‍ പോകുന്ന മൂന്നു കുട്ടികളും എല്‍ പി, യു പി സ്‌കൂളുകളില്‍ പഠിക്കുന്ന നാലു കുട്ടികളും ഡിഗ്രിക്ക് പഠിക്കുന്ന രണ്ടുപേരും മറ്റ് കോഴ്‌സുകള്‍ പഠിക്കുന്ന മൂന്നുപേരും കോളനിയിലുണ്ട്.
     
Human Rights Commission, Collector, Panathadi, Malayalam News, Kerala News, Kasaragod News, Panathadi Palamkochi Colony, Bridge will be constructed across stream to Panathadi Palamkochi Colony.

കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം ഗ്രാമപഞ്ചായത് ടാര്‍ ചെയ്ത റോഡുണ്ട്. ഇവിടെ നിന്നും റോഡിലേയ്ക്ക് പോകണമെങ്കില്‍ തോട് കടക്കണം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും, ആശുപത്രിയില്‍ പോകാനും ജനങ്ങള്‍ക്ക് ആശ്രയം തോടിനു കുറുകെയുള്ള താത്കാലിക പാലമാണ്. എല്ലാ വര്‍ഷവും താത്കാലിക പാലം നിര്‍മിക്കാറുണ്ട്. ഒരാള്‍ക്ക് മാത്രമാണ് ഇതിലൂടെ നടക്കാനാവുക. ശക്തമായ കാല വര്‍ഷത്തില്‍ കോളനി ഒറ്റപ്പെടുന്നത് പതിവാണ്.

പാലം നിര്‍മിക്കാന്‍ ഗ്രാമപഞ്ചായതിന് തുകയില്ലാത്തതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത് പട്ടികവര്‍ഗ വികസന തുകയില്‍ നിന്നും 40 ലക്ഷം രൂപ വകയിരുത്തി പാലം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത് സ്വീകരിച്ച അന്തിമ നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യവാകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് സമര്‍പിച്ച പരാതിയിലാണ് നടപടി.

Keywords: Human Rights Commission, Collector, Panathadi, Malayalam News, Kerala News, Kasaragod News, Panathadi Palamkochi Colony, Bridge will be constructed across stream to Panathadi Palamkochi Colony.
< !- START disable copy paste -->

Post a Comment