ഐക്യത്തിന്റേയും, സ്നേഹത്തിന്റേയും സന്ദേശം വിളിച്ചോതി ബുധനാഴ്ച രാവിലെ നാടെങ്ങും നബിദിന റാലികൾ നടക്കും. മദ്രസാ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് റാലിയൊരുക്കുക. കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ആബാലവൃദ്ധം ജനങ്ങളും റാലിയുടെ ഭാഗമാകും. ദഫ് മുട്ടും സ്കൗടും നബികീർത്തനഗാനങ്ങളും റാലിക്ക് മിഴിവേകും. തുടർന്ന് മദ്രസാ വിദ്യാർഥികളുടെ കലാമത്സരങ്ങളും നടക്കും.
വിവിധ ഇടങ്ങളിൽ കലാമത്സരങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മറ്റിടങ്ങളിൽ വരും ദിവസങ്ങളിലും നടക്കും. കലാപരിപാടികളിലും മറ്റും വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് പല കമിറ്റികളും മത്സരിക്കുകയാണ്. ഫ്രിഡ്ജ്, എ സി, ഓവൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ചിലയിടങ്ങളിൽ വിദ്യാർഥികൾക്ക് നൽകുന്നത്. സുബ്ഹി നിസ്‌കാരത്തിന് മുടങ്ങാതെ മസ്‌ജിദിൽ വന്ന രണ്ട് കുട്ടികൾക്ക് യു എ ഇ സന്ദർശിക്കാനുള്ള വിസിറ്റിംഗ് വിസ നൽകിയതും ശ്രദ്ധേയമായി.
വിവിധ സംഘടനകളുടെയും കൂട്ടായ്‌മകളുടെയും ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ പള്ളികളിൽ വിപുലമായ മൗലിദ് സദസുകളും പ്രവാചക പ്രകീർത്തന പരിപാടികളും സംഘടിപ്പിച്ച് വരുന്നുണ്ട്. മതപ്രഭാഷണങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ, മധുരവിതരണം, അന്നദാനം തുടങ്ങിയവയും സംഘടിപ്പിക്കും. ഹിജ്‌റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍ 12-നാണ് പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ ജനിച്ചത്.

Keywords: Milad, Prophet, Celebration, Muslim, Muhammad, Kasaragod, Kerala, Meelad Rally, Duff, Religion, Believers preparing for Prophet's birth day celebration.