ഉദുമ പീഡനവുമായി ബന്ധപ്പെട്ട് 21 പീഡന കേസുകളും ഒരു അക്രമ കേസും അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ണൂർ റേൻജ് ഡിഐജി തോംസൺ ജോസിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നത്. ആലക്കോട് സി ഐ എം പി വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ എ എസ് ഐ പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് കുന്നോത് എന്നിവർ ചേർന്നാണ് മൊയ്തീനെ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതിയായതോടെ മൊയ്‌തീൻ കാസർകോട് വിടുകയും എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയുമായിരുന്നു. ഇയാളുടെ മൊബൈൽ ടവർ ലൊകേഷൻ നോക്കി ക്രൈംബ്രാഞ്ച് സംഘം എറണാകുളത്ത് എത്തിയെങ്കിലും കാസർകോട്ട് മുങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പിന്നാലെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മൊയ്‌തീൻ കുഞ്ഞി നിരവധി കേസുകളിൽ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. വ്യാജ പാസ്‌പോർടുമായി ബന്ധപ്പെട്ട് വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലും വീട് കയറി അക്രമിച്ച കേസിലും ഗൾഫിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച കേസിലും അടക്കം പ്രതിയായ മൊയ്‌തീനെതിരെ ബേക്കൽ പൊലീസിൽ പീഡന കേസും നിറവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ കേസുകളിൽ വാറന്റും നിലവിലുണ്ട്.
ഉദുമ പീഡനവുമായി ബന്ധപ്പെട്ട കേസിൽ നാല് പ്രതികളും യുവാവിനെ തട്ടിക്കൊണ്ട് പോയി അക്രമിച്ചെന്ന കേസിൽ ഒരു പ്രതിയും പിടിയിലാകാനുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
Keywords: News, Cherkala, Kasaragod, Kerala, Arrested, Crime, Crime Branch, Case, Accused in several cases arrested on complaint of assault.
< !- START disable copy paste -->