Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കര്‍ണാടകയില്‍ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍

18 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് പ്രതിമ Shivamogga, Malayalam News, Crime
മംഗ്‌ളുറു: (www.kasargodvartha.com) ശിവമോഗ്ഗ ജില്ലയില്‍ രാഷ്ട്ര പിതാവ്
മഹാത്മാഗാന്ധിജിയുട പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചിത്രദുര്‍ഗയിലെ കെ ഗണേശ് കുമാര്‍ (31), എ വി വിനയകുമാര്‍(32) എന്നിവരാണ് അറസ്റ്റിലായതെന്ന് ശിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജികെ മിഥുന്‍ കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
       
Shivamogga, Malayalam News, Crime, National News, Karnataka News, Mangalore News, Crime News, Two held in Mahatma Gandhi statue damage case in Karnataka.

ഹൊളെഹൊന്നൂരുവില്‍ പ്രധാന കവലയില്‍ സ്ഥാപിച്ച പ്രതിമ തിങ്കളാഴ്ച രാവിലെയായിരുന്നു തകര്‍ന്ന നിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി ചിത്രദുര്‍ഗയില്‍ നിന്ന് ജോഗയിലേക്ക് പോവുന്ന വഴിയാണ് കൃത്യം ചെയ്തതെന്ന് എസ് പി പറഞ്ഞു.

18 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് പ്രതിമ. സിസിടിവി ദൃശ്യങ്ങള്‍, നാട്ടുകാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 50 പേരടങ്ങുന്ന മൂന്ന് പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായവരുടെ സംഘടനാ ബന്ധങ്ങളും അന്വേഷണത്തിലാണെന്ന് മിഥുന്‍ കുമാര്‍ പറഞ്ഞു.

Keywords: Shivamogga, Malayalam News, Crime, National News, Karnataka News, Mangalore News, Crime News, Two held in Mahatma Gandhi statue damage case in Karnataka.
< !- START disable copy paste -->

Post a Comment