ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന മഹാധര്‍ണയില്‍ അയ്യായിരം തിരഞ്ഞെടുക്കപ്പെട്ട സമരവൊളന്റിയര്‍മാര്‍ പങ്കെടുക്കും. ജില്ലയിലെ 10 ട്രേഡ് യൂനിയനുകളില്‍ നിന്നായിട്ടാണ് പ്രതിനിധികള്‍ എത്തുന്നത്. ജനുവരി 30 ന് ഡെല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്‍ഡ്യ കണ്‍വെന്‍ഷന്‍ ആണ് മഹാധര്‍ണ ആഹ്വാനം ചെയ്തത്.
വിപുലമായ പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലാ - ഏരിയ കണ്‍വെന്‍ഷനുകള്‍ യൂനിയനുകളുടെ ജെനറല്‍ ബോഡികള്‍ പഞ്ചായത് തല സംയുക്ത കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മഹാധര്‍ണയുടെ പ്രചരണാര്‍ഥം നടന്ന വാഹന പ്രചാരണ ജാഥയിലൂടെ സമരത്തിന്റെ സന്ദേശം ജില്ലയിലാകെ എത്തിക്കാന്‍ കഴിഞ്ഞു. പോസ്റ്റര്‍ ബോര്‍ഡ് പ്രചാരണവും ലഘുലേഘ വിതരണവും നടന്നുകഴിഞ്ഞെന്നും സംഘാടകര്‍ അറിയിച്ചു.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍കാരിന്റെ ദേശവിരുദ്ധ - ജനദ്രോഹ തൊഴിലാളി ദ്രോഹ നടപടികള്‍ തുടങ്ങിയ 12 ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് ഈ സമരം നടത്തുന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഭരണം നടത്തികൊണ്ടിരിക്കുന്ന കേന്ദ്ര സര്‍കാര്‍ തൊഴിലാളി സംഘടനകളുടെ നിവേദനങ്ങള്‍ പരിഗണിക്കുന്നില്ല.
അന്താരാഷ്ട്ര തൊഴില്‍ സംഘടനാ തീരുമാനപ്രകാരം എല്ലാ വര്‍ഷവും ത്രികക്ഷി സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ക്കേണ്ടതാണ്. എന്നാല്‍ 2015 ന് ശേഷം ഇന്‍ഡ്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ചേര്‍ന്നിട്ടില്ല. ഐ എല്‍ ഒ അംഗീകരിച്ച 37-ാം വകുപ്പ് സംഘടിക്കാനുള്ള അവകാശം, 98-ാം വകുപ്പ് കൂട്ടായി വിലപേശാനുള്ള സ്വാതന്ത്രം, 189-ാം വകുപ്പ് സുരക്ഷിതവും കാര്യക്ഷമവുമായ തൊഴിലിടങ്ങള്‍, 190-ാം വകുപ്പ് തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമങ്ങള്‍ നിരോധിക്കല്‍ എന്നീ നിയമങ്ങള്‍ നടപ്പിലാക്കണം എന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല.
പകരം തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ ഏകീകരിച്ച് നാല് ലേബര്‍ കോഡുകള്‍ പാസാക്കി തൊഴിലാളികളെ കൂലി അടിമകളാക്കി മാറ്റുന്ന നിലപാടിലേക്ക് കേന്ദ്ര സര്‍കാര്‍ നീങ്ങിയിരിക്കുന്നു. മുന്‍ കാലങ്ങളിലെ സമരങ്ങളില്‍ ഉയര്‍ത്തിയ 12 മുദ്രാവാക്യങ്ങള്‍ തന്നെയാണ് ഈ പ്രക്ഷോഭത്തിലും ഞങ്ങള്‍ ഉയര്‍ത്തുന്നത്.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വൈദ്യുതി സ്വകാര്യ വത്കരണനിയമം പിന്‍വലിക്കുക, പൊതുമേഖലകളെ സംരക്ഷിക്കുക, ആദായനികുതി നല്‍കാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ ധനസഹായം നല്‍കുക, തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, സ്‌കീം തൊഴിലാളികള്‍ക്ക് മിനിമം വേദനം ഉറപ്പാക്കുക, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ അനുവദിക്കുക, അതിസമ്പന്നരില്‍ നിന്ന് നികുതി ഈടാക്കുക, പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വര്‍ധിപ്പിച്ച എക്സൈസ് നികുതി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ വേദനം ഉറപ്പാക്കുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, പഴ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ആണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്.
ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ജനങ്ങളെ ആകെ ബാധിക്കുന്ന വിഷയം ഉന്നയിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളോട് അനൂകൂലമായ സമീപനം അല്ല കേന്ദ്ര സര്‍കാര്‍ കൈക്കൊള്ളുന്നത്. ഐക്യ സമരങ്ങളെ തകര്‍ക്കാന്‍ വര്‍ഗീയത ഉയര്‍ത്തി തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
വര്‍ഗ ഐക്യം തകര്‍ക്കാന്‍ വര്‍ഗീയത ഉപയോഗപ്പെടുത്താം എന്നാണ് അധികാരികള്‍ ധരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനും നേടിയെടുത്ത മൗലിക അവകാശങ്ങള്‍ ഉറപ്പാക്കാനുമാണ് ഈ സമരം നടത്തുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടത്തുന്ന ഈ പ്രക്ഷോഭത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
ഒമ്പതിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ നടക്കുന്ന ധര്‍ണ സി ഐ ടി യു സംസ്ഥാന സെക്രടറി സഖാവ് കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയനുകളുടെ സംസ്ഥാന നേതാക്കള്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. എല്ലാ വിഭാഗം തൊഴിലാളികളും കുടുംബാംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ച് സമരം സര്‍വോത്സവമാക്കി മാറ്റാനാണ് സംയുകത സമര സമിതി തീരുമാനിച്ചിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
Keywords: Thousands of Workers to Assemble at Alamippally on August 9 to Oppose Privatisation, Labor Codes, Maha Darna, Alamippally, Labor Codes, Kerala News, Press Meet, Kasaragod News.< !- START disable copy paste -->