Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | സ്‌കൂടറും ടിപര്‍ ലോറിയും കൂട്ടിയിടിച്ച് 16കാരന് ദാരുണാന്ത്യം

അപകടം സുഹൃത്തിനൊപ്പം പിറകില്‍ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ Accident, Malayalam News, Adyar, Mangalore, Obituary
മംഗ്‌ളുറു: (www.kasargodvartha.com) അഡയാറില്‍ സ്‌കൂടറും ടിപര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. അഡയാര്‍ പദവ് സ്വദേശി ശറഫുദ്ദീന്‍ (16) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്‌കൂടറിന്റെ പിറകില്‍ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് ശറഫുദ്ദീന്‍ അപകടത്തില്‍ പെട്ടത്.
                
Accident, Malayalam News, Adyar, Mangalore, Obituary, Student dies in tipper-scooter collision in Adyar.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രക്തത്തില്‍ കുളിച്ചുകിടന്ന ശറഫുദ്ദീനെ പ്രദേശവാസികള്‍ ഉടന്‍ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂടര്‍ ഓടിച്ചിരുന്ന സുഹൃത്തിന് നിസാര പരുക്കേറ്റു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. മംഗ്‌ളുറു മിലാഗ്രസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ശറഫുദ്ദീന്‍.
                  
Accident, Malayalam News, Adyar, Mangalore, Obituary, Student dies in tipper-scooter collision in Adyar.

Keywords: Accident, Malayalam News, Adyar, Mangalore, Obituary, Student dies in tipper-scooter collision in Adyar.
< !- START disable copy paste -->

Post a Comment